പോലീസിനും വേദനിക്കും... ഒരു ചെറുപ്പക്കാരനായ പോലീസുകാരനെ വളഞ്ഞിട്ട് പട്ടിയെ തല്ലും പോലെ തല്ലുന്ന കാഴ്ച വലിയ നൊമ്പരമായി മാറുന്നു; സ്വന്തം ഡ്യൂട്ടി ചെയ്യേണ്ടി വന്ന പോലീസുകാരന്റെ പരിക്ക് ഗുരുതരം; ജോലിക്കാര്‍ക്ക് വേണ്ടി പോലീസിനെ തല്ലിയ കെ.എസ്.യു.ക്കാര്‍ക്ക് ഇനി ഒരു ജോലിയും കിട്ടാതെ തെക്ക് വടക്ക് നടക്കേണ്ടി വരും

ഇന്നലെ സെക്രട്ടറിയേറ്റ് നടയില്‍ കണ്ട ദയനീയ കാഴ്ചയാണ് ഒരു ചെറുപ്പക്കാരന്‍ പോലീസിനെ തള്ളിയിട്ട് തലങ്ങും വിലങ്ങും പട്ടിയെ തല്ലുന്ന പോലെ തല്ലുന്ന കാഴ്ച. എങ്ങനേയും ടെസ്റ്റെഴുതി പോലീസെങ്കി പോലീസ് ജോലി നേടിയ ഒരു പാവം ചെറുപ്പക്കാരന്റെ അവസ്ഥ വല്ലാത്ത നൊമ്പരമായി മാറി. തല്ല് കൊള്ളാന്‍ വന്ന കെ.എസ്.യു കാര്‍ മനപൂര്‍വം പോലീസിനെ പ്രകോപിപ്പിക്കുകയായിരുന്നു.
ഒറ്റപ്പെട്ട പോലീസുകാരനെ ആണും പെണ്ണും ചേര്‍ന്ന സംഘം പട്ടിയെ തല്ലും പോലെയാണ് തല്ലിയത്. വീണുപോയ പോലീസുകാരനെ സംഘം വക വരുത്തി. ഞങ്ങള്‍ക്കും ഇതുപോലെ വേദനിക്കും പോലീസെ എന്നു പറഞ്ഞാണ് തല്ലിയത്. ഗുരുതരമായി പരിക്കേറ്റ ആ പോലീസുകാരന്‍ ചികിത്സയിലാണ്.
ഏതായാലും പോലീസിനെ തല്ലിയ യൂത്തന്‍മാരായ കെ.എസ്.യുക്കാരുടെ കാര്യം പോക്കാ. കനത്ത കേസുണ്ടാകും. ഇനിയൊരു ടെസ്റ്റും എഴുതാന്‍ പറ്റില്ല. വിദേശത്തേക്ക് പോകാനും പറ്റില്ല. എല്ലാവരുടേയും ഫോട്ടോ വെളിയിലായ സ്ഥിതിക്ക് അവരുടെ കാര്യം ഓക്കെയായി. ജോലിക്കാര്‍ക്ക് വേണ്ടി പോലീസിനെ തല്ലിയ കെ.എസ്.യു.ക്കാര്‍ ഇനി ഒരു ജോലിയും കിട്ടാതെ തെക്ക് വടക്ക് നടക്കേണ്ടി വരും.
പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ തുടര്‍ന്ന് സംഘര്‍ഷഭരിതമായിരുന്ന സെക്രട്ടേറിയറ്റു നട ഇന്നലെ കെ.എസ്.യു പ്രവര്‍ത്തകരും പൊലീസും പോര്‍ക്കളമാക്കിയതോടെ ഒരു മണിക്കൂറോളമാണ് തലസ്ഥാന നഗര ഹൃദയം ഭീതിയുടെ മുള്‍മുനയിലായത്. ഏറ്റുമുട്ടലില്‍ 15 കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും നാല് പൊലീസുകാര്‍ക്കും പരിക്കേറ്റു. ജലപീരങ്കിയും ലാത്തിയുമായി പൊലീസും കമ്പും കസേരയും ഫ്‌ളക്‌സ് ബോര്‍ഡുകളുമായി കെ.എസ്.യുക്കാരും മത്സരിച്ച് പോരടിച്ചു. കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ലാത്തിചാര്‍ജ്ജിനെതിരെ ഇന്ന് കെ.എസ്.യു നിയോജകമണ്ഡലാടിസ്ഥാനത്തില്‍ പ്രതിഷേധിക്കും.
തുടക്കത്തില്‍ ഒരു പൊലീസുകാരനെ കെ.എസ്.യുക്കാര്‍ വളഞ്ഞിട്ടു തല്ലി, പിന്നെ പൊലീസും വിട്ടില്ല. ഗതാഗതം പൊലീസ് വഴിതിരിച്ച് വിട്ടതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങളൊഴിവായി. പാളയത്ത് കേന്ദ്രീകരിച്ച മുന്നൂറോളം കെ.എസ്.യുക്കാരാണ് റാങ്ക് ഹോള്‍ഡേഴ്‌സ് സമരത്തിന് അനുഭാവം പ്രകടിപ്പിച്ചും അവര്‍ക്കായി നിരാഹാരം അനുഷ്ഠിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലിനും കെ.എസ്. ശബരീനാഥനും അഭിവാദ്യം അര്‍പ്പിച്ചും ഉച്ചയ്ക്ക് ഒരു മണിയോടെ മാര്‍ച്ച് തുടങ്ങിയത്. വിവിധ യൂണിറ്റുകളില്‍ നിന്നുള്ളവരും ഒപ്പം ചേര്‍ന്നു.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതോടെ നോര്‍ത്ത് ഗേറ്റിന് മുന്‍വശം സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍ കല്ലും കമ്പും വലിച്ചെറിഞ്ഞു. ആവേശം കടുത്ത് പൊലീസിന് നേരെ തിരിഞ്ഞപ്പോഴാണ് ലാത്തിയടി തുടങ്ങിയത്. മൂന്ന് പ്രവര്‍ത്തകരുടെ തല അടിയേറ്റ് പൊട്ടിയതോടെ മറ്റുള്ളവര്‍ ചിതറി ഓടി. പൊലീസ് പിന്തുടര്‍ന്ന് അടി തുടര്‍ന്നു. വിദ്യാര്‍ത്ഥികള്‍ വീണ്ടും സംഘടിച്ചെത്തി പൊലീസിനെ നേരിട്ടു. ഇതിനിടെ ഒറ്റപ്പെട്ടുപോയ പൊലീസുകാരനെയാണ് പ്രവര്‍ത്തകര്‍ നിലത്തു തള്ളിയിട്ട് തല്ലിച്ചതച്ചത്. കൂടുതല്‍ പൊലീസ് എത്തി രക്ഷിക്കുകയായിരുന്നു.
കണ്‍ട്രോള്‍ റൂം എ.സി.പി കെ. സദന്റെ വലതു കൈയ്ക്ക് ചുടുകട്ടയേറില്‍ പരിക്കേറ്റു. ഇതിനിടെ സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. തടയാന്‍ നോക്കിയ പൊലീസിനെ വടികളും കസേരകളും ഫ്‌ളക്‌സ് ബോര്‍ഡുകളും വലിച്ചെറിഞ്ഞാണ് നേരിട്ടത്. തുടര്‍ന്ന് വനിതാപ്രവര്‍ത്തകരും വനിതാ പൊലീസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി എത്തിയത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. കെ.പി.സി.സി ഭാരവാഹികളെത്തി പിന്തിരിപ്പിച്ചതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്.
https://www.facebook.com/Malayalivartha























