ഇനി കുഴിക്കാന്‍ ഇറങ്ങാം... ഇടയ്ക്ക് മാത്രം ഉണര്‍ന്ന് സെലക്ട് ചെയ്ത് പ്രശ്‌നത്തില്‍ ഇടപെടുന്ന ബുജികള്‍ മെട്രോമാന്റെ വരവോടെ വീണ്ടും രംഗത്ത്; ആദ്യ വെടി എന്‍.എസ്. മാധവന്റേത്; പാലങ്ങള്‍ക്ക് വിട, ഇനി കുഴിക്കാനിറങ്ങാമെന്ന് ശ്രീധരനെ പരിഹസിച്ച് എന്‍.എസ്. മാധവന്‍

ബുജികള്‍ പലപ്പോഴും സഖാക്കളുടെ സഹയാത്രികരാണ്. അല്ലാതെ സഖാക്കളെ പറഞ്ഞാല്‍ ബുജികളുടെ പൊടി പോലും കാണില്ല. അതിനാല്‍ തന്നെ ബുജികള്‍ ചില കാര്യങ്ങളില്‍ മാത്രമേ അഭിപ്രായം പറയു. അല്ലെങ്കില്‍ നാട്ടില്‍ തീവെട്ടികൊള്ള നടന്നാലും ബുജികളായ സാംസ്‌കാരിക നായകരെ മഷിയിട്ട് നോക്കിയാല്‍ കാണില്ല.
നമ്മളിട്ടാല്‍ ബര്‍മുഡ നിങ്ങളിട്ടാല്‍ കളസം എന്ന പോലെയാണ് ഇപ്പോള്‍ പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ രംഗത്തെത്തിയത്. ഇത്രയും നാള്‍ പുകഴ്ത്തിയ ഇ ശ്രീധരനെ ഒറ്റ ദിവസം കൊണ്ട് തള്ളിപറയുകയാണ് ബുജികള്‍. ബിജെപിയിലേക്കുള്ള 'മെട്രോമാന്‍' ഇ. ശ്രീധരന്റെ വരവിനെ പരിഹസിച്ചാണ് എന്‍.എസ്. മാധവന്‍ രംഗത്തെത്തിയത്. പാലങ്ങള്‍ക്കും തുരങ്കങ്ങള്‍ക്കു വിട, ഇനി കുഴിക്കാന്‍ ഇറങ്ങാം എന്നാണ് എന്‍.എസ്. മാധവന്‍ ട്വീറ്റ് ചെയ്തത്.
ഇ. ശ്രീധരന്‍ പാലങ്ങള്‍ നിര്‍മിക്കുകയും തുരങ്കകങ്ങള്‍ കുഴിക്കുകയും ചെയ്തു. ഇനി മുതല്‍ പാലങ്ങള്‍ക്ക് ഗുഡ്‌ബൈ പറഞ്ഞ് കുഴിക്കാന്‍ ഇറങ്ങാം എന്ന് എന്‍.എസ്. മാധവന്‍ ട്വീറ്റ് ചെയ്തു. ബിജെപി ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ഇ. ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു. മണ്ഡലം പാര്‍ട്ടി തീരുമാനിക്കട്ടെ. വികസനം കൊണ്ടുവരാന്‍ ബിജെപിക്ക് കഴിയും.
എല്‍ഡിഎഫ് ഭരണത്തില്‍ നിരാശ മാത്രമാണുള്ളതെന്നും ശ്രീധരന്‍ തുറന്നടിച്ചു. വാര്‍ത്താസമ്മേളനത്തിടെയാണ് മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയിലേക്കെന്ന വിവരം കെ.സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. വിജയയാത്രയില്‍ ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരും. മല്‍സരിക്കണം എന്ന ആവശ്യം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
പെട്ടെന്നെടുത്ത തീരുമാനമല്ല. 10 വര്‍ഷമായി ഞാന്‍ കേരളത്തിലുണ്ട്. നാടിനു വേണ്ടി പലതും ചെയ്യണമെന്നുണ്ടായിരുന്നു. മറ്റു പല കക്ഷികളും നാടിനുവേണ്ടിയല്ല, പാര്‍ട്ടിക്കുവേണ്ടിയാണ് എല്ലാം ചെയ്യുന്നത്. അതില്‍നിന്നു വ്യത്യസ്തം ബിജെപിയാണ്. അതുകൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടി അംഗത്വമെടുത്ത് ആദ്യം ചേരും. മറ്റ് ഉത്തരവാദിത്തങ്ങളെല്ലാം ബിജെപി തീരുമാനിക്കും. അതുസംബന്ധിച്ചൊന്നും ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. ഒറ്റക്കൊന്നും ചെയ്യാനാവില്ല. അതുകൊണ്ടാണല്ലോ ഞാന്‍ കേരളത്തിലേക്കു മടങ്ങിയത്. ഒരുപാട് കാര്യങ്ങള്‍ കേരളത്തിനായി മനസിലുണ്ട്. അവയില്‍ പലതും ബിജെപിയുടെ പ്രകടനപത്രികയിലേക്ക് നല്‍കികഴിഞ്ഞു.
നരേന്ദ്ര മോദി , അമിത് ഷാ തുടങ്ങിയവരുമായി കൂടിയാലോചന നടത്തിയശേഷമാണോ ഈ തീരുമാനം എന്ന ചോദ്യത്തിന്, അല്ല. ഇതു കേരളനേതൃത്വവുമായി മാത്രം നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം എടുത്ത തീരുമാനമാണ്.
ഇനി കേരള സര്‍ക്കാരുമായി ബന്ധം തുടരുമോ എന്ന കാര്യത്തിലും വ്യക്തത വരുത്തി. കൊച്ചി മെട്രോ, പാലാരിവട്ടം പാലം എന്നീ പദ്ധതികളിലായിരുന്നു കേരളസര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നത്. രണ്ടും പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി ഔദ്യോഗികബന്ധം തുടരില്ല. ഇനി ബിജെപിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തില്‍ മുഴുകും.
വികസനം കൊണ്ടുവരാന്‍ ബിജെപിക്കു കഴിയും. എല്‍ഡിഎഫ് ഭരണത്തില്‍ നിരാശ. വികസനപദ്ധതികളില്ല. പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തില്‍ ഇടപെട്ടത് നാട്ടുകാര്‍ക്കു വേണ്ടിയാണ്. പാര്‍ട്ടിക്കു വേണ്ടിയല്ലെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.
എന്തായാലും ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നതോടെ ഇനിയും സഖാക്കളായ സാംസ്‌കാരിക നായകര്‍ രംഗത്തെത്തും. കാരണം അതങ്ങനെയാണ്.
https://www.facebook.com/Malayalivartha























