മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി, ക്ലിഫ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഫിഷറീസ് മന്ത്രിയുമുണ്ടായിരുന്നുവെന്ന് ഇ എം സി സി പ്രസിഡന്റ്

ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഇ എം സി സി പ്രസിഡന്റ്. ഫീഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയോടൊപ്പമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇ എം സി സി പ്രസിഡഡന്റ് ഷിജുവാണ് വെള്ളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. ആഴകടല്‍ മത്സ്യബന്ധനത്തിന് കോര്‍പ്പറേറ്റുകള്‍ക്ക് അനുമതി കൊടുക്കുന്ന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാല്‍ ഭൂമി നല്കുന്നതുമായി ചര്‍ച്ച സംഘടിപ്പിച്ചതല്ലാതെ മത്സ്യബന്ധനത്തിന് അനുമതി നല്കിയിട്ടില്ലെന്നായിരുന്നു സര്‍ക്കാരിന്റെയും സി പി എമ്മിന്റെയും വാദം.
അതേ സമയം കമ്പനിയുമായി സര്‍ക്കാര്‍ ഒപ്പുവച്ച ധാരണാപത്രവും സ്ഥലം അനുവദിച്ചതിന്റെ രേഖയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്ര സമ്മേളനത്തിലൂടെ പുറത്ത് വിട്ടിരുന്നു. പദ്ധതിയെ സംബന്ധിച്ച വിശദവിവരം കൂടിക്കാഴ്ചക്കിടെ മുഖ്യമന്ത്രിയെ ധരിപ്പിച്ചുവെന്നും ഇ എം സി സി പ്രസിഡന്റ് ഷിജു വെളിപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കമ്പനിയുമായുള്ള സര്‍ക്കാര്‍ ഇടപാടുകള്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha