സദ്യ വിളമ്പിയതില്‍ തര്‍ക്കം, വധൂവരന്മാരുടെ ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്, സംഘര്‍ഷം അവസാനിച്ചത് പൊലീസ് എത്തിയതിന് ശേഷം

സദ്യം വിളമ്പിയതുമായി നടന്ന തര്‍ക്കത്തില്‍ വധൂവരന്മാരുടെ ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്. കൊല്ലം ആര്യങ്കാവിലാണ് സംഭവം. വധുവിന്റെയും വരന്റെയും ബന്ധുകള്‍ രണ്ട് ചേരിയായി തിരിഞ്ഞ് കൂട്ടത്തോടെ തമ്മില്‍ ആക്രമിക്കുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റതോട് കൂടി സംഭവം രൂക്ഷമായി. ഇതിനിടയില്‍ സംഭവസ്ഥലത്ത് നിന്നുള്ള ഒരാള്‍ പൊലീസിനെ വിവരമറിയിച്ചിരുന്നു. എന്നാല്‍ പൊലീസ് എത്തിയപ്പോഴേക്കും സംഘര്‍ഷം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരുന്നു. പൊലീസാണ് ഇരുകൂട്ടരെയും ശാന്തമാക്കിയത്.
കല്ല്യാണ വേദിയില്‍ മദ്യപിച്ചെത്തി സംഘര്‍ഷം തുടങ്ങിവച്ച ഏഴ് പേര്‍ക്കെതിരെ ആര്യങ്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. അതേ സമയം ബന്ധുക്കള്‍ തമ്മില്‍ രൂക്ഷമായ സംഘര്‍ഷം നടന്നുവെങ്കിലും വധുവരന്മാര്‍ ഒരുമിച്ച് ജീവിക്കാനാണ് തീരുമാനിച്ചത്. ആര്യങ്കാവ് സ്വദേശിനിയായ വധു കല്ല്യാണത്തിന് ശേഷം കടയ്ക്കല്‍ സ്വദേശിയായ വരന്റെ വീട്ടിലേക്ക് മടങ്ങി.
https://www.facebook.com/Malayalivartha