സമരം കടുപ്പിക്കാനൊരുങ്ങി ഉദ്യോഗാര്‍ത്ഥികള്‍, മറ്റന്നാള്‍ മുതല്‍ നിരാഹാര സമരം

സമരം കടുപ്പിക്കാനൊരുങ്ങി സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന പി എസ് സി റാങ്ക് ഹോള്‍ര്‍മാര്‍. മറ്റന്നാള്‍ മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന്റെ പ്രതിനിധി ലയ രാജേഷ്. ഇന്നലെയാണ് സര്‍ക്കാര്‍ പ്രതിനിധികളുമായി ഉദ്യോഗാര്‍ത്ഥികള്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ ഉദ്യോഗാര്‍ത്ഥികള്‍ തൃപ്തി അറിയിച്ചിരുന്നെങ്കിലും ഉത്തരവ് ലഭിക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്ന് സമരക്കാര്‍ നേരത്തെ് തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നാളെ വൈകുന്നേരത്തിനകം അനുകൂല നടപടികള്‍ ഉണ്ടായില്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ചര്‍ച്ച നടത്തിയിട്ടും അനിശ്ചിതത്ത്വം ഒഴിയുന്നില്ലെന്ന് സമരക്കാര്‍ പറയുന്നു. അതേ സമയം ചര്‍ച്ചക്ക് ശേഷവും സി പി ഒ, എല്‍ ജി എസ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ സമരം തുടരുകയാണ്.
കെ എസ് ആര്‍ ടി സി ഡ്രൈവര്‍ പട്ടികയിലുള്ളവരും ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം ആരംഭിച്ചിട്ടുണ്ട്. അതേ സമയം ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് നടത്തിവരുന്ന സമരത്തിന്റെ എട്ടാം ദിവസത്തില്‍ ഷാഫി പറമ്പന്‍ എം എല്‍ എ യോടും കെ എസ് ശബരിനാഥന്‍ എം എല്‍ എ യോട് ആശുപത്രിയിലേക്ക് മാറാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നാല്‍ സമരം തുടരാനാണ് ഇരുവരുടെയും തീരുമാനം.
https://www.facebook.com/Malayalivartha