ജനവികാരത്തിന് മുന്നില്‍ വഴങ്ങേണ്ടി വന്ന സിപിഎമ്മിന്റെ ജാള്യതയാണ് പ്രസ്താവനകളിലൂടെ പുറത്തുവരുന്നത്; എ. വിജയരാഘവന്റെ മനോനില പരിശോധിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്സി ഉദ്യോഗാര്‍ഥികളെ തുടരെത്തുടരെ പരിഹസിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ മനോനില പരിശോധിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്.
ഉദ്യോഗാര്‍ഥികളുമായി തുടക്കം മുതല്‍ ചര്‍ച്ചയ്ക്ക് തയാറാകാതെ അവഹേളിക്കാനാണ് സിപിഎം ശ്രമിച്ചത്. ഒടുവില്‍ ജനവികാരത്തിന് മുന്നില്‍ വഴങ്ങേണ്ടി വന്ന സിപിഎമ്മിന്റെ ജാള്യതയാണ് വിജയരാഘവന്റെ പ്രസ്താവനകളിലൂടെ പുറത്തുവരുന്നത്.
സര്‍ക്കാര്‍ പ്രതിനിധികള്‍ നല്കിയ ഉറപ്പുകള്‍ക്ക് കടകവിരുദ്ധമായിട്ടാണ് സിപിഎം സെക്രട്ടറി സംസാരിക്കുന്നത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ഇത്തരം ഒരു ചര്‍ച്ചയ്ക്ക് ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ തയാറയതെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
സെക്രട്ടേറിയറ്റിന് മുന്നില്‍ പിഎസ്സി ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരം അസാധ്യമായ കാര്യങ്ങള്‍ക്കുവേണ്ടിയാണെന്ന് വിജയരാഘവന് പറഞ്ഞിരുന്നു. കാലാവധി കഴിഞ്ഞ ലിസ്റ്റില്‍ നിന്ന് ആളുകളെ നിയമിക്കണം എന്ന് പറയുന്ന സമരമാണിത്. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കായാണ് സമരമെന്നും വിജയരാഘവന് കുറ്റപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha