കേരളത്തില്‍ ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നത്... സംസ്ഥാനത്ത് എന്ത് സംഭവിച്ചാലും ഉദ്യോഗസ്ഥരുടെ തലയില്‍ വെച്ചുകെട്ടുന്ന സ്ഥിതിയാണ്

സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളോട് സംസാരിക്കുന്നത് ഉദ്യോഗസ്ഥന്മാരാണ്. കേരളത്തില്‍ ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നത്. ഒന്നും അറിയാതെ കുറേ മന്ത്രിമാരും മുഖ്യമന്ത്രിയുമാണുള്ളത്. സംസ്ഥാനത്ത് എന്ത് സംഭവിച്ചാലും ഉദ്യോഗസ്ഥരുടെ തലയില്‍ വെച്ചുകെട്ടുന്ന സ്ഥിതിയാണെന്നും പ്രതിപക്ഷ നേതാവ് ചെന്നിത്തല വിമര്‍ശിച്ചു.ഇതൊരു ജനാധിപത്യ സംവിധാനമാണ് മുഖ്യമന്ത്രി ധാര്‍ഷ്ട്യം കാരണം അദേഹം ആരോടും സംസാരിക്കാറില്ലെന്നും ചര്‍ച്ചയ്ക്ക് അദേഹത്തിന് മടിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നിരഹാരം നടത്തുന്ന എംഎല്‍എമാരായ ഷാഫി പറമ്ബലിന്റെയും ശബരീനാഥന്റെയും ആരോഗ്യനില മോശമാണ്. എന്നാല്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്‌നം പരിഹരിക്കാതെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് അവര്‍.
പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരത്തില്‍ ഇത്രയും ദിവസമായി രണ്ട് എംഎല്‍എമാര്‍ നിരാഹാരം കിടന്നിട്ട് സ്പീക്കര്‍ കാര്യം തിരക്കിയില്ലെന്നും പാര്‍ലമെന്ററി കാര്യമന്ത്രിയും വിവരങ്ങള്‍ തിരക്കിയില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഡിവൈഎഫ്‌ഐ പിഎസ്‌സി നിയമനങ്ങളുടെ പേരില്‍ സമരം നടത്തിയപ്പോള്‍ അന്നത്തെ ആഭ്യന്തരമന്ത്രി ആയിരുന്ന താന്‍ നാലാം ദിവസം ചര്‍ച്ചയ്ക്ക് വിളിപ്പിച്ച് സമരം അവസാനിപ്പിച്ചെന്നും ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.
മുഖ്യമന്ത്രി ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തേണ്ടതാണ് സഭാ നേതാവായ മുഖ്യമന്ത്രി എംഎല്‍എമാരുമായി ചര്‍ച്ച നടത്തണമായിരുന്നു. ആഭ്യന്തര സെക്രട്ടറി ടിജെ ജോസും എഡിജിപി മനോജ് എബ്രഹാമുമാണോ നാട് ഭരിക്കുന്നത്. അവരാണോ ചര്‍ച്ച നടത്തേണ്ടത്. മന്ത്രിമാരല്ലേ ചര്‍ച്ച നടത്തേണ്ടത്. ചര്‍ച്ച നടത്തി സമരം അവസാനിക്കണം. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് സമരം നീണ്ടുപോകാന്‍ കാരണം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ പരിശോധിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha