പുതുമുഖത്തെ ഇറക്കി കുണ്ടറ പിടിക്കാനൊരുങ്ങി കോണ്‍ഗ്രസ്സ്

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമായി കൊണ്ടിരിക്കെ കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും അദ്ധ്യാപകനുമായ സുഹൈല്‍ അന്‍സാരിയെ സ്ഥാനാര്‍ത്ഥിയാക്കി കുണ്ടറ തിരിച്ചു പിടിക്കാനുള്ള സാധ്യതയും പരിഗണിക്കുന്നു.വിദ്യാര്‍ത്ഥി യുവജന സമരങ്ങളിലെയും ചാനല്‍ ചര്‍ച്ചകളിലെയും സ്ഥിരം സാന്നിദ്ധ്യമാണ് കൂന്നത്തൂര്‍ നിയോജകമണ്ഡലം നിവാസി കൂടിയായ ഈ യുവനേതാവ്. കേരളത്തിന്റെ വിവിധ മേഖലകളിലെ വേദികളില്‍ ആധികാരികതയോടെ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിനൊപ്പം വിദ്യാര്‍ത്ഥി പക്ഷ നിലപാടുകള്‍ പങ്കുവച്ച് പ്രാസംഗികന്‍ എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. കേരള സര്‍വകലാശാല സെനറ്റ് അംഗമായിരുന്നു. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജ്,തിരുവനന്തപുരം ഗവ: ലോ കോളേജ്,പെരിങ്ങമല ഇക്ബാല്‍ കോളേജ്,നെടുമങ്ങാട് ഗവ: കോളേജ്,ശൂരനാട് മില്ലത്ത് കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ എന്നീ കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയ ഭൂപടത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കാനും സുഹൈലിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കരുനാഗപ്പള്ളി ജോണ്‍.എഫ്.കെന്നഡി മെമ്മോറിയല്‍ ഢവി എച്ച് എസ് എസ് ലെ ഹൈസ്‌കൂള്‍ വിഭാഗം സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകനാണ്. പൊതുപ്രവര്‍ത്തന രംഗത്തെ മികവും പരിചയവും സുഹൈലിനെ തുണയ്ക്കുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha