2018 മണ്ഡലക്കാലത്ത് വിശ്വാസികളെ കൈവിടുന്ന തരത്തില്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചു എന്നത് ബി ജെ പി യും യു ഡി എഫും രാഷ്ട്രീയ ആയുധമാക്കിയ വിഷയങ്ങളാണ് .അതിനാല്‍ തന്നെ അതിന്റെ ദോഷവും പഴിയും പലിശ സഹിതം എല്‍ ഡി എഫ് ഏറ്റുവാങ്ങുകയും ചെയ്തിരുന്നു .ഒടുവില്‍ സര്‍ക്കാരിന് ഒരു കാര്യം ബോധ്യമായി വിശ്വാസ സമൂഹത്തെ മുറിവേല്‍പ്പിക്കുന്ന തരത്തിലുള്ള ഒരു പുരോഗമന വാദവും കേരളത്തില്‍ വിലപോകില്ല

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാ മതവിഭാഗക്കാരെയും പ്രീണിപ്പിക്കുക എന്നത് കാലങ്ങളായി തുടര്‍ന്ന് വരുന്ന രാഷ്ട്രീയ നീക്കം തന്നെയാണ് .എന്നാല്‍ അവിടെ പോലും അടിതെറ്റുന്ന നിലയിലേക്ക് കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിനില്‍ക്കുകയാണ് .ഭക്തവിശ്വാസികളെ ഒപ്പം നിര്‍ത്താന്‍ വല്ല വഴിയുമുണ്ടോ എന്നതിന്റെ സാധ്യത ചികഞ്ഞു പരിശോധിക്കുകയായിരുന്നു എല്‍ ഡി എഫ് സര്‍ക്കാര്‍.
അതിനു വേണ്ടിയുള്ള തീവ്ര ശ്രമങ്ങളാണ് കണ്ടുവന്നത് .2018 മണ്ഡലക്കാലത്ത് വിശ്വാസികളെ കൈവിടുന്ന തരത്തില്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചു എന്നത് ബി ജെ പി യും യു ഡി എഫും രാഷ്ട്രീയ ആയുധമാക്കിയ വിഷയങ്ങളാണ് .അതിനാല്‍ തന്നെ അതിന്റെ ദോഷവും പഴിയും പലിശ സഹിതം എല്‍ ഡി എഫ് ഏറ്റുവാങ്ങുകയും ചെയ്തിരുന്നു .
ഒടുവില്‍ സര്‍ക്കാരിന് ഒരു കാര്യം ബോധ്യമായി വിശ്വാസ സമൂഹത്തെ മുറിവേല്‍പ്പിക്കുന്ന തരത്തിലുള്ള ഒരു പുരോഗമന വാദവും കേരളത്തില്‍ വിലപോകില്ല .ഇപ്പോള്‍ മുറിവേറ്റ വിശ്വാസ സമൂഹത്തെ തണുപ്പിക്കാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാരിന്റെ നിലപാടുകളെ സംശയത്തോടെ തന്നെയാണ് പന്തളം കൊട്ടാരവും നിരീക്ഷിച്ചു വരുന്നത് .
കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകും എന്ന ഏതാനും ചില മാധ്യമങ്ങളുടെ സര്‍വ്വേ ഫലങ്ങളില്‍ ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുമ്പോഴും വിശ്വാസ സമൂഹം എങ്ങനെയാണ് തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത് എന്നതില്‍ പിണറായി സര്‍ക്കാരിന് ഇപ്പോഴും ആശങ്കയുണ്ട് .ഓരോ തിരഞ്ഞെടുപ്പുകളെയും വെവ്വേറെ നോക്കികാണുന്ന കേരളത്തിലെ വോട്ടര്‍മാരുടെ മനസ്സ് പ്രവചനാതീതമാണ് .
പിണറായി സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചയുമായി ബന്ധപ്പെട്ട് അവരെ അലട്ടുന്നതെന്താണെന്നു ചോദിച്ചാല്‍ ശബരിമല വിധി അവര്‍ ചോദിച്ചു വാങ്ങിയ വിധിയാണ് എന്നാണ് ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടത് . യു.ഡി.എഫ്. സുപ്രീം കോടതിയില്‍ ഒരു സത്യവാങ്മൂലം കൊടുത്തിരുന്നു. വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സത്യവാങ്മൂലം.
ആ സത്യവാങ്മൂലം പിന്‍വലിച്ചിട്ട് ആചാരാനുഷ്ഠാനങ്ങള്‍ക്ക് എതിരായുള്ള സത്യവാങ്മൂലമാണ് പിണറായി സര്‍ക്കാര്‍ നല്‍കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് വിധി വന്നത്. ഇപ്പോള്‍ അവരുടെ നിലപാടില്‍ മാറ്റം കാണുന്നുണ്ട്. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ അമിതാവേശം കാട്ടിയതാണ് പ്രശ്‌നങ്ങള്‍ മുഴുവനുമുണ്ടാക്കിയത്.
ഇപ്പോള്‍ ആ സമീപനത്തില്‍നിന്നം പിണറായി സര്‍ക്കാര്‍ പിന്മാറി. സുപ്രീം കോടതി വിധി ഇനിയും സ്റ്റേ ചെയ്യപ്പെട്ടിട്ടില്ലെന്ന് മറക്കരുത്. പക്ഷേ, ഇപ്പോള്‍ വിധി നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ പഴയ ആവേശം കാട്ടുന്നില്ല. അതുകൊണ്ടുതന്നെ ശബരിമലയില്‍ സമാധാനമുണ്ട്.
ഈ പശ്ചാത്തലത്തിലാണ് എന്തുകൊണ്ട് നിലവിലുള്ള സത്യവാങ്മൂലം പിന്‍വലിച്ച് യു.ഡി.എഫ്. നല്‍കിയ സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നില്ല എന്നു ഞങ്ങള്‍ ചോദിക്കുന്നത് എന്നാണ് ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടത് . അങ്ങനെ ചെയ്താല്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് അനുസൃതമായ വിധിയുണ്ടാവും. ഇവിടെയാണ് മാര്‍ക്‌സിസ്റ്റുകാരുടെ ഇരട്ടത്താപ്പ് പുറത്തുവരുന്നു എന്നും അദ്ദേഹം തുറന്നടിച്ചിരിക്കുകയാണ്
https://www.facebook.com/Malayalivartha