ലഹരി കുത്തിവയ്ക്കുന്ന ഡോ. ഫയാസ് 6 ബൂപ്രനോര്‍ഫിന്‍ സിറിഞ്ചുകളും 2 കിലോ കഞ്ചാവും കൈവശം വച്ച കേസ്.... ഫയാസിന് കേസ് നടത്താന്‍ ജയിലില്‍ പുസ്തകങ്ങള്‍ വരുത്തി നല്‍കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് ജില്ലാ കോടതി ഉത്തരവ്

വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന ലഹരിമരുന്ന് വില്‍പ്പനക്കാരന്‍ ഡോ. ഫയാസ് എന്നറിയപ്പെടുന്ന ഫയാസിന് കേസ് നടത്താനാവശ്യമായ പുസ്തകങ്ങള്‍ ജയിലില്‍ ഏര്‍പ്പാടാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു.
ഇടപാടുകാര്‍ക്ക് കുത്തിവയ്പ് നല്‍കാനായി ബൂപ്രനോര്‍ഫിന്‍ ലഹരിമരുന്ന്' നിറച്ച 6 സിറിഞ്ചുകളും 2 കിലോഗ്രാം കഞ്ചാവുമായി ഉപഭോക്താക്കളെ കാത്തു നില്‍ക്കവേ പിടിയിലായ ഡോ.ഫയാസ് എന്ന ഫയാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.എന്‍. അജിത്കുമാറിന്റേതാണുത്തരവ്. പ്രതിയ്ക്കു സ്വന്തമായി കേസ് വാദിക്കാന്‍ നിയമ പുസ്തകങ്ങള്‍ ഏര്‍പ്പാടാക്കി നല്‍കണമെന്ന ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സ്ഥിരം കുറ്റവാളിയായതിനാല്‍ ജാമ്യം നിരസിച്ച കോടതി പ്രതിയെ ജയിലില്‍ പാര്‍പ്പിച്ച് കസ്റ്റഡിയില്‍ വിചാരണ ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
2018 ലാണ് പൂന്തുറയില്‍ വച്ച് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവാക്കളും സ്‌ക്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുമാണ് ഫയാസിന്റെ ഇടപാടുകാര്‍. സിറ്റി ഷാഡോ പോലീസ് സ്‌ക്വാഡാണ് തൊണ്ടിമുതലുകളുമായി ഫയാസ് ഇടപാടുകാരെ കാത്ത് നില്‍ക്കവേ ഫയാസിനെ പിടികൂടിയത്.
ലഹരിമരുന്ന് ഇടപാടുകാര്‍ക്ക് കുത്തിവച്ച് വില്‍പന നടത്തുന്നതിലാണ് ഡോക്ടര്‍ ഫയാസ് എന്ന അപരനാമധേയത്തില്‍ അറിയപ്പെടാന്‍ ഇടയായത്. സ്ഥിരം കുറ്റവാളിയായ ഫയാസ് മുമ്പും ലഹരി വില്‍പ്പന കേസില്‍ പിടിയിലായിട്ടുണ്ട്.
ലഹരിക്കടിമ കൂടിയായ ഇയാളെ 5 വര്‍ഷങ്ങള്‍ക്ക് മുമ്പ് പിടികൂടി റീഹാബിലിറ്റേഷന്‍ സെന്ററില്‍ കിടത്തി ചികിത്സ നല്‍കിയിരുന്നു. ജാമ്യത്തിലിറങ്ങിയ ഫയാസ് വീണ്ടും കഞ്ചാവ് ചില്ലറ വില്‍പ്പന ആരംഭിക്കുകയായിരുന്നു.
മുന്‍കാലങ്ങളില്‍ ഫയാസ് തീവ്രമായ ഉല്‍ക്കണ്ഠയുള്ളവര്‍ക്ക് ചികിത്സക്കായി ഉപയോഗിക്കുന്ന ഹിപ്‌നോട്ടിക് മരുന്നായ നൈട്രോസെപാം സ്വന്തം ഉപയോഗത്തിനും വില്‍പ്പനക്കും ഉപയോഗിച്ചിരുന്നു.
നൈട്രോസെപാം ഗുളിക പൊടിച്ച് ഡിസ്റ്റില്‍ഡ് ജലത്തില്‍ അലിയിച്ച് സിറിഞ്ചില്‍ കയറ്റി ഇടപാടുകാരുടെ കൈകളില്‍ കുത്തിവെപ്പ് നടത്തിയിരുന്നു. ബൂപ്രനോര്‍ഫിനും സമാന രീതിയിലാണ് ഇയാള്‍ ഉപയോഗിക്കുന്നത്. ഒരു ഡോസ് ഇന്‍ജക്ഷന് അഞ്ഞൂറു രൂപയാണ് ഈടാക്കിയിരുന്നത്.
ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ ഇടപാടുകാരുടെ വിവരം ലഭിച്ചിരുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകള്‍ മെഡിക്കല്‍ സ്റ്റോറുകള്‍ നല്‍കരുതെന്ന ചട്ടം ലംഘിച്ച് ഫയാസിന് എങ്ങനെ ഇവ ലഭിച്ചുവെന്ന അന്വേഷണം പൂന്തുറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജികുമാറിന്റെ നേതൃത്വത്തില്‍ ആരംഭിച്ചെങ്കിലും അന്വേഷണം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha