കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ സ്‌ഫോടക വസ്തുക്കൾ പിടികൂടി... ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളുമാണ് കണ്ടെത്തിയത്...

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് വൻ സ്‌ഫോടക ശേഖരം പിടിച്ചെടുത്തു. ചെന്നൈ- മംഗലാപുരം സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിൽ നിന്നാണ് സ്‌ഫോടക ശേഖരം കണ്ടെത്തിയത്.
117 ജലാറ്റിൻ സ്റ്റിക്കുകളും 350 ഡിറ്റണേറ്ററുകളുമാണ് കസ്റ്റഡിയിലെടുത്തത്. ആർപിഎഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്.
സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയ യാത്രക്കാരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചെന്നൈയിൽ നിന്ന് തലശേരിയിലേക്കാണ് ഇവർ ടിക്കറ്റ് എടുത്തിരുന്നത്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണെന്ന് അറിയിച്ചു.
https://www.facebook.com/Malayalivartha