ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ മകം തൊഴല്‍ ഇന്ന്... കോവിഡിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ഭക്തര്‍ക്ക് നിര്‍ദേശം

ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ മകം തൊഴല്‍ ഇന്ന്. കോവിഡിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ഭക്തര്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്. ഉച്ചക്ക് 2 മണി മുതല്‍ മുതല്‍ രാത്രി 10 മണി വരെയാണ് മകം തൊഴല്‍ ദര്‍ശനം
തൊഴാനെത്തുന്ന ഭക്തര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. ഒരേസമയം 100 ചതുരശ്ര മീറ്ററില്‍ 15 പേര്‍ എന്നതോതില്‍ ഭക്തരെ നിയന്ത്രിക്കണം.
ഭക്തരെ നിയന്ത്രിക്കുന്നതിനായി വരികളിലും, കാത്തിരിപ്പ് കേന്ദ്രങ്ങളിലും മതിയായ ബാരിക്കേഡ് സജ്ജീകരിക്കണം. നാല് വ്യത്യസ്ത വരികളിലായി ഭക്തരെ വിന്യസിക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യപ്രകാരം വരികള്‍ രണ്ടുമീറ്റര്‍ / ആറടി അകലത്തില്‍ തറയില്‍ അടയാളപ്പെടുത്തണം. ഒരു മണിക്കൂറില്‍ 120 ഭക്തര്‍ എന്ന ക്രമത്തില്‍ ശ്രീകോവിലിനകത്ത് ദര്‍ശനം ആസൂത്രണം ചെയ്യണം.
ഒരോ പ്രവേശന കവാടത്തിലും തെര്‍മല്‍ സ്‌കാനിങ് വേണം. കൂടാതെ, പത്തുവയസ്സില്‍ താഴെയുള്ള കുട്ടികള്‍, 60 വയസ്സിനു മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, രോഗബാധിതര്‍, രോഗലക്ഷണം ഉള്ളവര്‍ തുടങ്ങിയവര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് ഒഴിവാക്കണം.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ 24 മണിക്കൂറിനകം നല്‍കിയിട്ടുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വെര്‍ച്ചല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ 48 മണിക്കൂറിനകം എടുത്തിട്ടുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്.
കുടിവെള്ളം ശേഖരിക്കുന്നത് എടുത്ത് കൈ തൊടാതെ ഉപയോഗിക്കാവുന്ന സാനിറ്റൈസര്‍ / സോപ്പ് എന്നിവ സജ്ജീകരിക്കണം. കൈകളില്‍ നേരിട്ട് പ്രസാദം നല്‍കുവാന്‍ പാടില്ല.
കൂടാതെ, അന്നദാനം പോലുള്ള ഒത്തുചേരല്‍ കര്‍മ്മങ്ങള്‍ പാടില്ല എന്നും കര്‍ശന നിര്‍ദേശമുണ്ട്.
"
https://www.facebook.com/Malayalivartha