തനിക്ക് അവളോട് സംസാരിക്കാന്‍ പേടിയാണ് ; പ്രേക്ഷകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിഗ്‌ബോസ് മത്സരാർത്ഥി

ബിഗ് ബോസില്‍ കളികൾ പുരോഗമിക്കുകയാണ് . പുതിയ 3 മത്സരാർത്ഥികൾ വീടിനുള്ളിൽ എത്തിയതോടെ സകലവും തകിടം മറിഞ്ഞിരിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഇതിനിടയിൽ ഏറെ ചർച്ചയാകുന്ന മത്സരാർത്ഥിയാണ് ഡിമ്പൽ. ഒപ്പം നിന്നവരെല്ലാം തന്ത്രങ്ങള്‍ പയറ്റി തുടങ്ങിയതോടെ ഒറ്റയ്ക്ക് നിന്ന് പോരാടുകയാണ് ഡിംപല്‍ ഭാല്‍. ബാല്യകാല സുഹൃത്തിനെ കുറിച്ച് ഡിംപല്‍ പറഞ്ഞത് നുണക്കഥയാണെന്ന് പ്രചരിക്കപ്പെട്ടതിന് പിന്നാലെ വലിയ വഴക്കാണ് വീടിനുള്ളില്‍ അരങ്ങേറിയത്.
പിന്നാലെ ഡിംപല്‍ നിരന്തരം ചായ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് കിച്ചന്‍ ടീമിനിടയിലും പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയുണ്ടായി. ഇപ്പോൾ ഇതാ ഡിംപലിനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് മജ്‌സിയ. ഭാഗ്യലക്ഷ്മി പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് ഡിംപലിന്റെ സുഹൃത്ത് കൂടിയായ മജ്‌സിയ പറയുകയുണ്ടായി. തനിക്ക് ഡിംപലിനോട് സംസാരിക്കാന്‍ പേടി ആണെന്ന് കൂടി പറഞ്ഞു മജിസിയ.എന്നാൽ എന്തിനാണ് ഡിംപലിനെ പേടിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. പക്ഷേ എന്തിനാണ് ഡിംപലിനെ മജിസിയ പേടിക്കുന്നത് എന്ന് ചോദിച്ചാല്‍ അതിന് കാരണങ്ങളുണ്ടെന്ന് പറയുകയാണ് ബിഗ് ബോസിന്റെ ആരാധകർ.
ഡിംപലിനോട് ഒരു കാര്യവും പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയില്ല . അവള്‍ക്ക് അവളുടെതായ ശരികളാണുള്ളത്. ബാക്കി ഉള്ളവരുടെ അഭിപ്രായം അങ്ങനെ മനസ്സിലാക്കാന്‍ കൂടി ശ്രമിക്കാറില്ല. ഡിംപല്‍ ആരോഗ്യപരമായി വളരെ വീക്ക് ആണ് എന്നിങ്ങനെയുള്ള നിരീക്ഷണങ്ങളാണ് ആരാധകൻ നടത്തിയിട്ടുള്ളത്. അവളോട് സംസാരിക്കുമ്പോള്‍ തന്നെ അവൾക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് പറയുന്നു. അത് കൊണ്ട് പ്രഷർ ചെയത് സംസാരിക്കാന്‍ ഉള്ള പേടി.
ഒരു ക്യാന്‍സര്‍ സര്‍വൈവര്‍ എന്ന നിലയില്‍ വീട്ടില്‍ ഉള്ളവരും പുറത്ത് ഉള്ള ജനങ്ങളിലും സഹതാപ തരംഗം സൃഷ്ടിച്ച ആള് ആണ് ഡിംപല്‍. അത് കൊണ്ട് അവളോട് എതിരെ സംസാരിച്ച അകത്ത് ഉള്ളവരും പുറത്ത് ഉള്ളവരും ശത്രുക്കള്‍ ആവും എന്നുള്ള പേടി മത്സരാർത്ഥികൾക്ക് ഉണ്ടെന്നും ബിഗ് ബോസ് പ്രേക്ഷകർ നിരീക്ഷിക്കുന്നു.
ഈ വീട്ടില്‍ ഏറ്റവും കൂടുതല്‍ മൂഡ്‌സ്വിങ്ങ്‌സ് കാണിച്ച വ്യക്തി ആണ് ഡിംപല്‍. അടുത്ത നിമിഷം എങ്ങനെ പ്രതികരിക്കും എന്ന് ആര്‍ക്കും ഊഹിക്കാന്‍ കഴിയില്ല. ഒരു മനശാസ്ത്ര കൂടി ആണ് ഡിംപല്‍. എന്തെങ്കിലും പറഞ്ഞാൽ അത് ഇഷ്ട്ടപെട്ടിട്ടില്ല എങ്കില്‍ വീട്ടില്‍ ഉള്ള ബാക്കി ഉള്ളവരിലേക്കും പ്രേക്ഷകരിലേക്കും എങ്ങനെ വളച്ച് ഒടിച്ച് പ്രകടിപ്പിച്ച് ബാകി ഉള്ളവരുടെ വെറുപ്പ് തനിക്ക് കിട്ടും എന്നുള്ള ഭയം. ഡിംപല്‍ രണ്ട് ദിവസം മുന്നേ കരഞ്ഞത് ബിഗ് ബോസ് ഹൗസ് മൊത്തം കുലുക്കിയത് ആണ്. മേല്‍ പറഞ്ഞ സഹതാപ തരംഗം വെച്ച് എല്ലാവരും ഡിമ്പലിനെ സപ്പോര്‍ട്ട് ചെയ്യുന്നതും കണ്ടു. സംസാരിച്ച കരഞ്ഞ് വല്ല ആരോഗ്യ പ്രശ്‌നവും ഉണ്ടാവും എന്നുള്ള ഭയം.
പുതിയതായി വന്നമത്സരാര്‍ത്ഥികള്‍ അല്ലാതെ ആരും ഇതുവരെ ഡിംപലിനെ ചോദ്യം ചെയ്തിട്ട് ഇല്ല. ജൂലിയറ്റ് കഥയും കൂടി ചെന്നപ്പോ സഹതാപ തരംഗം ഇരട്ടി ആയി എന്നുള്ള തിരിച്ച് അറിവ് വന്നിരിക്കുകയാണ്. 'അവരോട് സംസാരിക്കില്ല, അവരുടെ ഭക്ഷണം കഴിക്കില്ല' എന്നുള്ള തീരുമാനങ്ങള്‍ മറ്റു മത്സരാർത്ഥികൾ എടുക്കാൻ കാരണമായി നിരവധി പോയിന്റ് ചൂണ്ടിക്കാട്ടുകയാണ് ബിഗ് ബോസ് പ്രേക്ഷകർ.
പുറത്ത് ഉള്ള ജനങ്ങള്‍ അവരുടെ കഥ കേട്ടാല്‍ പുറത്ത് ഇറങ്ങുമ്പോള്‍ മുഖത്ത് തുപ്പും എന്ന പ്രസ്താവന,തന്നെ എല്ലാവരും ഭയക്കുന്നു എന്ന് ഇടക്കിടക്ക് ആത്മ വിശ്വാസം പ്രകടിപ്പിക്കുന്ന ടിമ്പലിനോട് കയര്‍ത്ത് സംസാരിക്കുമ്പോള്‍ ഉണ്ടാവുന്ന പ്രത്യഘാതങ്ങള്‍, ഇതില്‍ എന്തൊക്കെ കാരണം കൊണ്ട് ആയിരിക്കാം മജ് സിയ ഡിംപലിനോട് സംസാരിക്കാൻ ഭയക്കുന്നത് എന്നാണ് ബിഗ്ബോസ് പ്രേക്ഷകർ നടത്തിയിരിക്കുന്ന കണ്ടെത്തലുകൾ.
https://www.facebook.com/Malayalivartha