എങ്കിലും എന്റെ സര്‍ക്കാരേ.... യാക്കോബായ സഭയെ അനുനയിപ്പിക്കാന്‍ പിണറായി സര്‍ക്കാരിന്റെ ആ നീക്കം ....നിയമത്തിന് പകരം സര്‍ക്കാര്‍ ഉത്തരവ് പറ്റിപ്പിന്റെ പുതുവഴികള്‍

പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ സര്‍ക്കാരിന് നിയമം കൊണ്ടുവരാമെന്ന സുപ്രീം കോടതി ഉത്തരവിന്റെ മറവില്‍, ഉത്തരവ് കൊണ്ടുവന്ന് ഓട്ട അടയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം.
യാക്കോബായ സഭയെ അനുനയിപ്പിക്കാനാണ് പിണറായി സര്‍ക്കാര്‍ പുതിയ നീക്കം നടത്തുന്നത്. പളളിത്തര്‍ക്കത്തില്‍ ഓര്‍ഡിനന്‍സിന് പകരമായി യാക്കോബായ സഭയ്ക്ക് അനുകൂലമായ ഉത്തരവിറക്കാനാണ് ആലോചന. സഭ കൈവിട്ടാല്‍ എറണാകുളത്തടക്കം മധ്യകേരളത്തിലെ പല മണ്ഡലങ്ങളിലും തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ കൂടിയാണിത്. എറണാകുളം ജില്ലക്ക് പുറമേ പത്തനംതിട്ടയിലും യാക്കോബായ സഭക്ക് നിര്‍ണായക സ്വാധീനമുണ്ട്.
പളളിത്തര്‍ക്കത്തില്‍ ഓര്‍ഡിനന്‍സ് ഇല്ലെങ്കില്‍ പിണറായി സര്‍ക്കാരിനൊപ്പമില്ലെന്ന് യാക്കോബായ സഭ കടുത്ത നിലപാടെടുത്ത പശ്ചാത്തലത്തിലാണ് അനുനയനീക്കങ്ങള്‍ ആരംഭിച്ചത്.
തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഉന്നത സര്‍ക്കാര്‍ പ്രതിനിധികളുമായി യാക്കോബായ സഭാ ബിഷപ്പുമാര്‍ ചര്‍ച്ച നടത്തി. മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് കുര്യാക്കോസ് മാര്‍ തെയോഫിലോസ് അടക്കമുളളവര്‍ പങ്കെടുത്ത യോഗത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശം ഇങ്ങനെയാണ്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ നിയമനിര്‍മാണം തങ്ങള്‍ക്ക് തിരിച്ചടിയുണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. സുപ്രീം കോടതി നിയമനിര്‍മ്മാണം നടത്താന്‍ പറയുമ്പോള്‍ മിനിമം ഓര്‍ഡിനന്‍സ് എങ്കിലും ഇറക്കണം. നിയമസഭ സമ്മേളനം പൂര്‍ത്തിയായ സാഹചര്യത്തില്‍ സര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കാം.
ഇതില്‍ നിയുതടസമില്ല. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് ഒരിക്കലും ഓര്‍ഡിനന്‍സിന് പകരമാവില്ല. സര്‍ക്കാര്‍ ഉത്തരവ് എന്നാല്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ മാത്രമാണ്. അതിനെ നിയമം എന്ന വ്യാഖ്യാനത്തില്‍ ഒതുക്കാനേ കഴിയില്ല.
ഓര്‍ഡിനന്‍സിന് പകരമായി തല്‍ക്കാലത്തേക്ക് പളളികള്‍ കൈവിട്ട് പോകാതിരിക്കാന്‍ ഒരുത്തരവിറക്കാമെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന വാഗ്ദാനം. യാക്കോബായ സഭയുടെ കൂടി പിന്തുണയോടെ ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ നിയമം നിര്‍മാണം കൊണ്ടുവരാമെന്നും സര്‍ക്കാര്‍ പറയുന്നു. പളളിത്തര്‍ക്കം പരിഹരിക്കുന്നതിന് ആവശ്യമെങ്കില്‍ സര്‍ക്കാരിന് നിയമം കൊണ്ടുവരാമെന്ന് സുപ്രീംകോടതിയുത്തരവില്‍ത്തന്നെയുളളത് വ്യാഖ്യാനിച്ചാണ് ഈ നീക്കം.
ഉത്തരവിറക്കി യാക്കോബായ സഭയെ സമാശ്വസിപ്പിക്കാനാണ് ഇടതുകേന്ദ്രങ്ങളുടെ ആലോചന. പളളിത്തര്‍ക്കത്തില്‍ എന്തെങ്കിലും ചെയ്യാതെ നിയമസഭാതെരഞ്ഞെടുപ്പില്‍ ഇടുതുമുന്നണിയെ പിന്തുണയ്ക്കണമെന്ന് വിശ്വാസികളോട് ആവശ്യപ്പടാനാകില്ലെന്ന് സഭാ കേന്ദ്രങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. യാക്കോബായ സഭ ക്ക് അനുകൂലമായിട്ടാണ് ആദ്യകാലത്ത് ഇടതു സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത്.
സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശം ചര്‍ച്ചചെയ്ത ശേഷം അറിയിക്കാമെന്നാണ് സഭാ കേന്ദ്രങ്ങള്‍ മറുപടി നല്‍കിയിരിക്കുന്നത്. പിണറായിക്ക് വീണ്ടും അധികാരത്തില്‍ എത്തണമെങ്കില്‍ യുഡിഎഫിന് മേല്‍ക്കൈയുളള എറണാകുളത്തടക്കം വോട്ടു ബാങ്കുകളില്‍ വിളളല്‍വീഴ്ത്തണമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. യാക്കോബായ സഭയുടെ പിന്തുണയില്ലാത്തെ എറണാകുളത്തെ ഗ്രാമീണ മണ്ഡലങ്ങളില്‍ ഇതിനു കഴിയില്ലെന്നും കണക്കുകൂട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തി സമവായ ചര്‍ച്ചകള്‍ തുടങ്ങിയത്. ചീഫ് സെക്രട്ടറി ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്
സര്‍ക്കാര്‍ ഉത്തരവ് കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവാന്‍ സാധ്യതയില്ല. ഓര്‍ത്തഡോക്‌സ് സഭ ഇത് കോടതിയില്‍ ചോദ്യം ചെയ്താല്‍ നിഷ് പ്രയാസം തള്ളി പോകും.
"
https://www.facebook.com/Malayalivartha