സര്‍ക്കാര്‍ ഐടി പാര്‍ക്കിൽ വാടക ഇളവെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിജ്ഞാപനത്തിലില്ല; ഐടി കമ്പനികള്‍ പ്രതിസന്ധിയില്‍, ഇളവ് ലഭിക്കാത്തതിനാല്‍ നാല്‍പതോളം ചെറുകിട കമ്പനികള്‍ ടെക്നോപാര്‍കിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

സംസ്ഥാനത്തെ ഐ ടി കമ്പനികൾ പ്രതിസന്ധിയിൽ. കോവിഡ് പ്രതിസന്ധിയിൽ വാടകയ്ക്ക് ഇളവ് ലഭിക്കാത്തതിനാൽ നാല്‍പതോളം ചെറുകിട കമ്പനികള്‍ ടെക്നോപാര്‍കിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുകയാണ്. ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐടി കമ്പനികളുടെ കൂട്ടായാമയായ ജി ടെക് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുകയാണ്.
10000 ച.അടി വരെയുള്ള സ്ഥാപനങ്ങളുടെ കഴിഞ്ഞ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വാടക മാത്രമാണ് സര്‍കാര്‍ ഇളവ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വാരം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം ഐടി കമ്പനികള്‍ക്ക് ഏറെ പ്രതീക്ഷ നൽകിയതാണ്.
എന്നാല്‍ സര്‍കാര്‍ ഉത്തരവിറങ്ങിയപ്പോള്‍ ഐടി കമ്പനികള്‍ കടുത്ത നിരാശയിലായിരിക്കുന്നു. സര്‍കാര്‍ ഐടി പാര്‍കുകളില്‍ പ്രവര്‍ത്തിക്കുന്ന 10000 ച.അടിയില്‍ താഴയെുള്ള ഐടി ഇതര സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് 2020 ജൂലൈ മുതല്‍ ഡിസംബര്‍ വരെ വാടക ഇളവ് ഇപ്പോൾ അനുവദിച്ചത്.
കോവിഡ് കാലത്ത് തിരിച്ചടി നേരിട്ട ചെറുകിട ഐടി കമ്പനികള്‍ക്ക് വാടകയില്‍ ഇളവില്ലെന്ന തീരുമാനം കൂടി വന്നത് ഇരട്ടി പ്രതിസന്ധിയിൽ എത്തി നിൽക്കുകയാണ്. പ്രതിവര്‍ഷം 5 ശതമാനം വാടക വര്‍ദ്ധന കൂടി കണക്കിലെടുക്കുമ്പോൾ ഐടി പാര്‍കില്‍ നിന്ന് ഒഴിയുന്നതാണ് നല്ലതെന്ന് പലരും തീരുമാനമെടുത്തിയിരിക്കുകയാണ്. വാടക ഇളവില്‍ സര്‍കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഐടി കമ്പനികളുടെ കൂട്ടായ്മ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരിക്കുകയാണ്.
സര്‍കാര്‍ ഐടി പാര്‍കില്‍ വാടക ഇളവെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിജ്ഞാപത്തിൽ ഇല്ല. ഐടി ഇതര കമ്പനികള്‍ക്ക് മാത്രമാണ് ഇളവ് നല്‍കുന്നത്. ഐടി കമ്പനികള്‍ക്ക് മൂന്ന് മാസത്തെ ഇളവ് മാത്രമാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ചെറുകിട കമ്പനികള്‍ക്ക് വാടക താങ്ങാനാകില്ല അതിനാൽ ടെക്നോപാര്‍കിലെ നിരവധി കമ്പനികൾ ഒഴിയാൻ തീരുമാനിച്ചിരിക്കുകയാണ്. നൂറോളം ജീവനക്കാരുണ്ടായിരുന്ന കഴക്കൂട്ടം ടെക്‌നോപാർക്ക് ഓഫീസിലെ ഭൂരിഭാഗം പേരും ഇപ്പോൾ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്.
https://www.facebook.com/Malayalivartha