ഒരു സുരേന്ദ്രന്‍ മതി... പ്രധാനമന്ത്രിയേയും ബിജെപി ദേശീയ അധ്യക്ഷനേയും കണ്ടിട്ടും ശോഭ സുരേന്ദ്രന് രക്ഷയില്ല; ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നിന്നും ശോഭ സുരേന്ദ്രന്‍ പുറത്ത്; ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു; മെട്രോമാനെപ്പോലും ഉള്‍പ്പെടുത്തിയിട്ടും ശോഭ സുരേന്ദ്രന് വീണ്ടും ശോഭ ഔട്ട്

നീണ്ട ഒരു വര്‍ഷം കിടന്നുറങ്ങിയ ശേഷം ശോഭ സുരേന്ദ്രന്‍ നേരെ പോയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയേയും കാണാനാണ്. അതിന് ശേഷം കൂടുതല്‍ ശക്തയായി എത്തിയത് ബിജെപിയുടെ പിന്തുണയില്ലാതെ ഉദ്യോഗസ്ഥ സമരത്തിലാണ്.
അവിടെ വാര്‍ത്തകളില്‍ ഇടംപിടിച്ച് ശോഭ തിരിച്ചെത്തിയത് കെ. സുരേന്ദ്രന്റെ യാത്രയിലാണ്. അവിടേയും ബിജെപിയെ വെട്ടിലാക്കി മുസ്ലീംലീഗിനെ പ്രീണിപ്പിക്കുന്ന വിവാദ പ്രസ്താവനയാണ് നടത്തിയത്. അതിനെ തിരുത്തേണ്ട സ്ഥിതിപോലും സുരേന്ദ്രനുണ്ടായി. അവസാനം ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നിന്നും ശോഭ സുരേന്ദ്രന്‍ ഔട്ടായിരിക്കുകയാണ്.
പുതിയതായി ബിജെപി അംഗത്വം സ്വീകരിച്ച മെട്രോമാന്‍ ഇ.ശ്രീധരന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഇടം നേടിയപ്പോള്‍ ശോഭ സുരേന്ദ്രനെ ഉള്‍പ്പെടുത്തിയില്ല. മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യനാണ് വനിതാ പ്രതിനിധി.
സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എംഎല്‍എ, സി.കെ.പദ്മനാഭന്‍, പി.കെ.കൃഷ്ണദാസ്, മെട്രോമാന്‍ ഇ.ശ്രീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്, ജോര്‍ജ് കുര്യന്‍, സി. കൃഷ്ണകുമാര്‍, പി.സുധീര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍.രാധാകൃഷ്ണന്‍, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ഗണേശന്‍, സഹ.ജനറല്‍ സെക്രട്ടറി കെ.സുഭാഷ്, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യന്‍ എന്നിവരാണ് കമ്മിറ്റിയിലുള്ളത്.
സംസ്ഥാനത്തിന്റെ പ്രഭാരി സി.പി. രാധാകൃഷ്ണന്‍, സഹപ്രഭാരി സുനില്‍ കുമാര്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും. സംസ്ഥാന നേതൃത്വത്തോടുള്ള പ്രതിഷേധ സൂചകമായി പാര്‍ട്ടി പരിപാടികളില്‍നിന്ന് വിട്ടുനിന്ന ശോഭ, കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് അടുത്തിടെ വീണ്ടും സജീവമായത്.
അതേസമയം ലീഗ് വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് ശോഭ സുരേന്ദ്രന്‍ രംഗത്ത് വന്നത് ഏറെ വിവാദമായിരുന്നു. മോദിയുടെ നയം സ്വീകാര്യമെന്ന് പറഞ്ഞാല്‍ ലീഗിനെ ബിജെപി ഉള്‍ക്കൊള്ളുമെന്ന് ശോഭ പറഞ്ഞു. കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണ്. ലീഗിന് സിപിഎമ്മിനോട് സഹകരിക്കാനാകില്ല. വര്‍ഗീയ നിലപാട് തിരുത്തി വന്നാല്‍ ലീഗിനെ ഉള്‍ക്കൊള്ളുമെന്ന് ശോഭ വ്യക്തമാക്കി. ജമ്മു കാശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം ഓര്‍മ്മിപ്പിച്ച് കൊണ്ടായിരുന്നു ശോഭയുടെ പ്രതികരണം. താന്‍ പറഞ്ഞത് ബിജെപി നിലപാടെന്നും ശോഭ കൂട്ടിച്ചേര്‍ത്തു. വിജയയാത്ര വേദിയിലാണ് ശോഭാ സുരേന്ദ്രന്‍ നിലപാട് ആവര്‍ത്തിച്ചത്.
എന്നെക്കുറിച്ച് കെ മുരളീധരന്‍ ആശങ്കപ്പെടേണ്ടെന്നും ശോഭ സുരേന്ദ്രന്‍ വിമര്‍ശിച്ചു. എന്റെ തൂക്കം മുരളി നോക്കണ്ട. അച്ഛന്റെ കൈ പിടിച്ചു രാഷ്ട്രീയത്തിലേക്ക് വന്നതാണ് മുരളി. താന്‍ സാധാരണ കുടുംബത്തില്‍ നിന്ന് വന്നതാണ്. മുരളിയെപ്പോലെ അച്ഛന്റെ മേല്‍വിലാസം അല്ല തനിക്കുള്ളത്.
ഭരണത്തില്‍ ഇരിക്കെ ഉപതെരഞ്ഞെടുപ്പില്‍ തോറ്റ ഏക മന്ത്രിയാണ് മുരളീധരനെന്നും ശോഭ പരിഹസിച്ചു. പാര്‍ട്ടിയില്‍ നേരത്തെ തന്നെ സജീവമാണ്. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാനും പ്രസംഗിക്കാനും ആളുകള്‍ വേണം. അതാണ് ചെയ്യുന്നത്. മത്സരിക്കാന്‍ നേതാക്കള്‍ നിര്‍ബന്ധിക്കേണ്ട സാഹചര്യമില്ല. നേതൃത്വത്തിന് കാര്യങ്ങള്‍ അറിയാം. മത്സരിക്കാന്‍ നിര്‍ബന്ധിക്കുമെന്നും കരുതുന്നില്ലെന്നും ആഭ്യന്തര പ്രശ്‌നങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ഇല്ലെന്നും ശോഭ പറഞ്ഞു.
ബിജെപിയെ നേരിടാന്‍ ആസൂത്രിത നീക്കം നടക്കുന്നു. ഇടത് പക്ഷവും വലത് പക്ഷവും യോജിച്ചു പ്രവര്‍ത്തിക്കുന്നു. നടപ്പിലാക്കാന്‍ കഴിയുന്ന പ്രഖ്യാപനങ്ങള്‍ മാത്രമേ ബിജെപി മുന്നോട്ട് വക്കുന്നുള്ളൂ. എ വിജയരാഘവന്‍ വായ തുറന്നാല്‍ ഗുണം ലഭിക്കുന്നത് യുഡിഎഫിനാണ്. വിജയരാഘവന്റെ ഫോട്ടോ കോണ്‍ഗ്രസ്സ് ലീഗ് ഓഫീസില്‍ വെയ്ക്കാമെന്നും ശോഭ പരിഹസിച്ചു.
https://www.facebook.com/Malayalivartha