അസം, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സൈന്യം...

മണിപ്പൂര്‍, നാഗാലാന്‍ഡ്, അസം എന്നീ സംസ്ഥാനങ്ങളിലെ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സൈന്യം. രക്ഷാപ്രവര്‍ത്തനങ്ങളില്‍ സൈന്യം മുന്നിട്ടിറങ്ങിയിരിക്കുകയാണ്.
ഓപ്പറേഷന്‍ ജല്‍ രാഹത് രണ്ടിന്റെ ഭാഗമായി 4000 ഓളം പേരെ മഴക്കെടുതിയില്‍ നിന്നും സൈന്യം രക്ഷിച്ചു. 2095 പേര്‍ക്ക് വൈദ്യസഹായം എത്തിക്കുകയും ചെയ്തു.
അസം റൈഫള്‍സും എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫുമായി ചേര്‍ന്നാണ് സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം. ത്രിപുരയില്‍ പലയിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. ആയിരത്തിലധികം ആളുകളെ വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു.
ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 91 ആയി. കാണാതായ 34 പേര്‍ക്ക് വേണ്ടി ഡ്രോണുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് തെരച്ചില്‍ തുടരുകയും ചെയ്യും. പ്രളയബാധിത മേഖലകളിലുള്ളവരെ പ്രത്യേക പാക്കേജിലൂടെ മാറ്റിപ്പാര്‍പ്പിക്കാനായി കേന്ദ്രസഹായം തേടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഉത്തരാഖണ്ഡിലും മഴക്കെടുതി തുടരുകയാണ്.
"
https://www.facebook.com/Malayalivartha