പിജെ ആര്‍മിയെ ഭയക്കണം... നിയമസഭയിലേക്കു മത്സരിക്കാന്‍ അവസരം ലഭിക്കാന്‍ അവസാന ആയുധവും പുറത്തെടുത്ത് പിജെ ആര്‍മി; ജയരാജനെ നിയമസഭയിലെത്തിക്കാന്‍ അരയും തലയും മുറുക്കി പിജെ ആര്‍മി രംഗത്ത്; രാഷ്ട്രീയ വനവാസത്തിന് പിജെ പോകാതിരിക്കാന്‍ സീറ്റ് നല്‍കണമെന്ന ശക്തമായ ആവശ്യം; ശ്രീ എമ്മിന്റെ രംഗപ്രവേശനത്തോടെ കാര്യങ്ങള്‍ മാറുന്നു

സിപിഎം നേതാവ് പി ജയരാജന്റെ വളര്‍ച്ചയ്ക്കായി ഊണും ഉറക്കവും കളയുന്നവരാണ് പിജെ ആര്‍മി. സാധാരണക്കാരുടെ നേതാവായി പിജെ ആര്‍മി വാഴ്ത്തുന്നതും പി ജയരാജനെ മാത്രമാണ്. എങ്ങനേയും നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ജയരാജന് സീറ്റ് നേടിക്കൊടുക്കാന്‍ ശ്രമിക്കുകയാണ് പിജെ ആര്‍മി.
നിയമസഭയിലേക്കു മത്സരിക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ പി. ജയരാജനെ കാത്തിരിക്കുന്നതു രാഷ്ട്രീയ വനവാസമാണ്. ആത്മീയാചാര്യന്‍ ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ സി.പി.എംആര്‍.എസ്.എസ്. ചര്‍ച്ച നടന്നെന്നു സ്ഥിരീകരിച്ചത് അതിജീവനത്തിനായി തലയുയര്‍ത്തി നില്‍ക്കാനുള്ള തീരുമാനം. ചര്‍ച്ച നടന്നിട്ടില്ലെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവന തിരുത്തിയതു പാര്‍ട്ടിക്കുള്ളിലെ വടംവലികളുടെ സൂചനയായി.
സി.പി.എം ആര്‍.എസ്.എസ്. അനുരഞ്ജന ചര്‍ച്ചയുടെ ഫലമായാണു പി.ജയരാജന് അപ്രതീക്ഷിതമായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടമായതെന്ന രീതിയില്‍ ചര്‍ച്ച ഉയരുന്നത് പാര്‍ട്ടിയില്‍ മുറുമുറുപ്പു സൃഷ്ടിച്ചിട്ടുണ്ട്. പി. ജയരാജന്‍ എന്ന വ്യക്തിയെക്കാളും പി.ജെ. ആര്‍മി എന്ന അദ്ദേഹത്തിന്റെ സൈബര്‍ അണികളെ പാര്‍ട്ടിക്ക് ഭയപ്പെട്ടേ തീരൂ. പി. ജയരാജന് സീറ്റ് നിഷേധിക്കപ്പെട്ടാല്‍ പി.ജെ. ആര്‍മി രാഷ്ട്രീയ എതിരാളികള്‍ക്കുമേല്‍ അക്രമം അഴിച്ചുവിട്ട് പാര്‍ട്ടിയെയും സര്‍ക്കാരിനെയും സമ്മര്‍ദത്തിലാക്കുമോയെന്ന ഭയം നേതൃത്വത്തിനുണ്ട്.
പി.ജെ. ആര്‍മി സൈബര്‍ ഗ്രൂപ്പിന്റെ വ്യക്തിപൂജാ നിലപാടിനെ പി.ജയരാജന്‍ തള്ളിപ്പറഞ്ഞെങ്കിലും ഗ്രൂപ്പ് ഇപ്പോഴും ജയരാജന്‍ അനുകൂല പോസ്റ്റുകളാല്‍ സമ്പന്നമാണ്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് അനുകൂലമായ പോസ്റ്ററുകള്‍ ഇതില്‍ പ്രചരിക്കുന്നുണ്ട്. യഥാര്‍ഥ കമ്യൂണിസ്റ്റ് എങ്ങനെയായിരിക്കണമെന്ന് ചൂണ്ടിക്കാട്ടി പി. ജയരാജന്റെയും കല്‍പറ്റ എം.എല്‍.എ. സി.കെ. ശശീന്ദ്രന്റെയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ പോലീസ് സ്‌േറ്റഷന്റെ വരാന്തയില്‍ മൈക്ക് വച്ച് പ്രസംഗിച്ചതോടെയാണു ജയരാജനോട് മുഖ്യമന്ത്രി പിണറായി വിജയനു നീരസം ശക്തമായത്.
പാര്‍ട്ടി ആരോപണം നേരിടുന്ന സംഭവത്തില്‍ എതിര്‍ നിലപാടെടുത്ത് പി.ജയരാജന്‍ ജനകീയനാകാന്‍ ശ്രമിക്കുന്നെന്ന തോന്നല്‍ സംസ്ഥാന നേതൃത്വത്തിനുമുണ്ടായി. കോടിയേരി ബാലകൃഷ്ണന്റെ മകനെതിരേ ലൈംഗിക ആരോപണമുയര്‍ന്ന ഘട്ടങ്ങളില്‍ പി. ജയരാജന്റെ മകന്‍ കല്ലു ചുമന്നതും മറ്റൊരു മകന്‍ ഹോട്ടല്‍ ജോലി ചെയ്ുന്നതയുമൊക്കെ ചൂണ്ടിക്കാട്ടി പി.ജെ. ആര്‍മിക്കാര്‍ വ്യത്യസ്തനായ നേതാവെന്ന പരിവേഷം അദ്ദേഹത്തിനു നല്‍കി.
കഴിഞ്ഞ തെരഞ്ഞെടുപ്പ് ഘട്ടത്തിലും ജയരാജന്റെ സ്ഥാനാര്‍ഥിത്വം മുന്‍കൂട്ടി പ്രഖ്യാപിച്ച് അണികള്‍ രംഗത്തുവന്നിരുന്നു. ആദ്യം മഹാഭാരത യുദ്ധരംഗത്തിലെ കൃഷ്ണാര്‍ജുനന്മാരായി പിണറായിയെയും പി. ജയരാജനെയും ചിത്രീകരിച്ച അമ്പാടി മുക്കില്‍ പി. ജയരാജനെ ആഭ്യന്തര മന്ത്രിയായി ചിത്രീകരിച്ച് ഫഌ്‌സ് ബോര്‍ഡ് ഉയര്‍ന്നു. തുറന്ന വാഹനത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച് നീങ്ങുന്ന പി. ജയരാജന്റെ ചിത്രമായിരുന്നു പോസ്റ്ററില്‍. ശക്തനായ രാജാവിന് ശക്തനായ സൈന്യാധിപന്‍, ശക്തനായ മുഖ്യമന്ത്രിക്കു ശക്തനായ ആഭ്യന്തര മന്ത്രി, ആഭ്യന്തര മന്ത്രി പി. ജയരാജന്‍ സല്യൂട്ട് സ്വീകരിക്കുന്നു എന്നിങ്ങനെയായിരുന്നു ബോര്‍ഡിലെ കുറിപ്പുകള്‍.
പി. ജയരാജനെതിരായ വ്യക്തിപൂജാ വിവാദം പാര്‍ട്ടിയില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന എം.വി. ഗോവിന്ദന്‍ തെരഞ്ഞെടുപ്പ് സീറ്റ് ഉറപ്പിച്ച സാഹചര്യത്തിലാണ് ശ്രീ എം വിവാദത്തില്‍ ഗോവിന്ദനെ തള്ളി പി. ജയരാജന്‍ രംഗത്തുവന്നത്.
അദ്ദേഹത്തിനു സീറ്റ് നിഷേധിച്ചാല്‍ അണികള്‍ക്കു മുന്നില്‍ കാരണം വിശദീകരിക്കാന്‍ സി.പി.എം. നേതൃത്വം ഏറെ വിയര്‍ക്കും. അതിനായി ചോദ്യങ്ങളുമായി പിജെ ആര്‍മി രംഗത്തുണ്ട്. പിജെക്ക് സീറ്റ് അതില്‍ കുറഞ്ഞതൊന്നും പിജെക്ക് വേണ്ട.
"https://www.facebook.com/Malayalivartha