പി.സിയുടെ പോരാട്ടം പൂഞ്ഞാറിൽ പുണ്യപുരാണ നൃത്തനാടകം തുടരും വൈരാഗ്യമുള്ള പിണറായിയും നന്ദിയില്ലാത്ത ഉമ്മൻചാണ്ടിയും കണ്ടോളൂ..

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 202lലും പുണ്യപുരാണ നൃത്തനാടകം ഇക്കുറിയും തുടരും - കഴിഞ്ഞ തവണ കേരളത്തിലെ 140 മണ്ഡലങ്ങളിൽ - ഒരുമണ്ഡത്തിലാണ് നേരായ ജയം നടന്നതെന്ന് ചിലർ പറയുമായിരുന്നു് അത് പൂഞ്ഞാറിൽ - പൂഞ്ഞാർ എന്നാൽ പി.സി.ജോർജ്ജ് എന്നായി മാറിയിരിക്കുന്നു
'_ കേരള രാഷ്ട്രീയത്തിൽ എന്നും ശ്രദ്ധാകേന്ദ്രമാണ് പി.സി.ജോർജ് _ അത് ചിലപ്പോൾ രാഷ്ട്രീയ നിലപാടു കൊണ്ടാകും .മറ്റു ചിലപ്പോൾ മൂർച്ചയേറിയ അഭിപ്രായം കൊണ്ടാകും .ഈ തിരഞ്ഞെടുപ്പിലും പി.സി. തന്നെ താരമാകും.
യു ഡി എഫിലേക്ക് അടുക്കാൻ ശ്രമിച്ച വി.സി.യെ, ഉമ്മൻ ചാണ്ടി അകറ്റി കളഞ്ഞു. അത് യു ഡി എഫിന് തിരിച്ചടി തന്നെയാകും. ജോസ് പക്ഷം എൽ ഡി എഫ് പാളയത്തിലേക്ക് പോയ സ്ഥിതിക്ക് വി.സി.യെ കൂടെ നിർത്തിയിരുന്നുവെങ്കിൽ ആ ഗുണം പാലായിലും ഇടുക്കിയിലും പി സി വഴി യു ഡി എഫിന് കിട്ടുമായിരുന്നു.
ഒരു പക്ഷത്തേക്കും ചേരാതെ നിൽക്കുന്ന പി.സി.- അരുവിത്തറയിൽ പുതിയ അവതാരത്തിനു തയ്യാറെടുക്കുകയാണ്. ഇടതു മുന്നണിക്കും വലതു മുന്നണിക്കും ജോർജ്ജിനെ വേണ്ട -ഇനി മനസ്സിലും മടിയിലും എന്താണെന്ന് ആരും ചോദിക്കരുത്. എല്ലാം അരുവിത്തറ വല്യച്ചൻ്റെ അനുഗ്രഹം പോലെ നടക്കും.
ഒൻപതാം അങ്കത്തിനാണ് പി.സി.ഇറങ്ങാൻ പോകുന്നത്. ജോർജിനെ വരിഞ്ഞുകെട്ടാൻ മറ്റു മുന്നണികൾ ആരെ ഇറക്കും എന്നാണ് അറിയേണ്ടത്. 1965 ലാണ് പൂഞ്ഞാർ മണ്ഡലം രൂപീകരിക്കുന്നത്. സ്വതന്ത്രനായി മത്സരിച്ച പി.ഡി.തൊമ്മൻ കോൺഗ്രസ് സ്ഥാനാർത്ഥിയായ ടി.എ.തൊമ്മനെ മൂന്നാം സ്ഥാനത്ത് തള്ളി നേടിയ വിജയമായിരുന്നു 1965-ൽ _ 1967-ലാണ് ശക്തമായ രാഷ്ട്രീയ മത്സരം അരങ്ങേറുന്നത്.
കേരളാ കോൺഗ്രസ് സ്ഥാപക നേതാവ് കെ.എം.ജോർജ് സി പി എം സ്ഥാനാർത്ഥി കെ.കെ.മേനോനെ ഇവിടെ പരാജയപ്പെടുത്തി.1970-ൽ കെ.എം.ജോർജ്ജ് ജയം ആവർത്തിച്ചു.1980 ലാണ് പി.സി. മണ്ഡലത്തിൽ വിജയക്കൊടി നാട്ടുന്നത് 82ലും ജോർജ് ജയം ആവർത്തിച്ചു.
ജനതാദൾ നേതാവ് പ്രൊഫ.എൽ -എം.ജോസഫിനെയാണ് ജോർജ് പരാജയപ്പെടുത്തിയത്.1987-ൽ എൻ-എം ജോസഫ് തിരിച്ചടിച്ചു.എൻ.എം.ജോസഫ് നായനാർ സർക്കാരിൽ വനം വകുപ്പ് മന്ത്രിയായി - 1991-ൽ മാണി കേരളാ കോൺഗ്രസിലെ ജോയി എബ്രഹാം ആണ് വിജയിച്ചത്.
1996-ൽ ഇടതുപക്ഷത്തെത്തിയ പി.സി - ജോയിയെ പരാജയപ്പെടുത്തി. 2001ലും 2006ലും ജോർജ്ജ് തൻ്റെ വിജയം ആവർത്തിച്ചു.2011-ൽ പി.സി. കേരള കോൺഗ്രസ് മാണി വിഭാഗത്തിൻ്റെ മുൻ നേതാവ് മോഹൻ തോമസിനെ പരാജയപ്പെടുത്തി.2016-ൽ പി.സി. യു ഡി എഫിലെ ജോർജ്ജ് കുട്ടിയെയും എൽ ഡി എഫിലെ പി.സി.ജോസഫിനെയും പരാജയപ്പെടുത്തി.ഇതാണ് പൂഞ്ഞാർ എന്ന മണ്ഡലത്തിൻ്റെ ചരിത്രം 2016ൽ പി.സി. 27,821 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ജോസിൻ്റെ കരുത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് ആധിപത്യം ജില്ലയിൽ നേടിയെങ്കിലും അത് ഒന്നും പൂഞ്ഞാറി ലോ പി..സി.യുടെ അടുക്കലോ ഏൽക്കൂകയില്ല. പൂഞ്ഞാർ ഡിവിഷനിൽ അട്ടിമറി ജയം ജനപക്ഷത്തിൻ്റെ ഷോൺ ജോർജ്ജ്ണ് നേടിയത്. പിണറായിയുടെ വൈരാഗ്യത്തിന് ഇടയായത് വി.എസിനോട് കൂടുതൽ അടുപ്പം ഉള്ളതുകൊണ്ടായിരുന്നു.
സി പി എമ്മിലെ സെൽവരാജിനെ യുഡിഎഫിൽ എത്തിച്ചതിൽ പ്രധാന പങ്ക് വഹിച്ചത് പി.സി. ആയിരുന്നു.എന്നാൽ അതിൻ്റെ നന്ദി ഉമ്മൻ ചാണ്ടി കാണിച്ചില്ല -ഉമ്മൻചാണ്ടിയെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് പി.സി. പറയുന്നു.
ഇപ്പോൾ ചെന്നിത്തലയക്ക് പാരയായി ഉമ്മൻ ചാണ്ടി മാറും എന്നാണ് പി.സി. പറയുന്നത്. എൻ ഡി എ യുടെ പിന്തുണ കിട്ടിയാലും സ്വീകരിക്കും എന്നാണ് പി.സി. പറയുന്നത്.2016ൽ കണ്ട ആ പുണ്യപുരാണ നൃത്തനാടകം 2021 ലും അരങ്ങേറും എന്നുള്ളത് ഉറപ്പായി കഴിഞ്ഞിരിക്കുന്നു.
"
https://www.facebook.com/Malayalivartha