പ്രദീപിനെ തൊടാന്‍ നോക്കി... ജനകീയ എംഎല്‍എ എ പ്രദീപ് കുമാറിനെ ഓടിച്ച് കോഴിക്കോട് മത്സരിക്കാന്‍ നോക്കിയ സംവിധായകന്‍ സഖാവ് രഞ്ജിത്ത് ഓടിയൊളിച്ചു; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയാറാണെന്ന് പറഞ്ഞ് തുപ്പലുണങ്ങും മുമ്പ് പാര്‍ട്ടി പറയാത്തതിനാല്‍ മാറ്റിപ്പറഞ്ഞു; പ്രദീപ് കുമാറിനെ ഓടിക്കാന്‍ നോക്കിയവര്‍ക്ക് തിരിച്ചടി

എ. പ്രദീപ് കുമാര്‍ എംഎല്‍എയുടെ പ്രകടനം കോഴിക്കോടുകാര്‍ക്ക് ഏറെ സുപരിചിതമാണ്. മൂന്ന് ടേം പൂര്‍ത്തിയാക്കിയ പ്രദീപ് കുമാറിന് അവസരം നല്‍കില്ല എന്ന ധ്വനി വന്നതോടെ സിനിമാ സംവിധായകനായ രഞ്ജിത്ത് രംഗത്തെത്തി.
മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് സിനിമയായ നരസിംഹത്തിലെ സ്‌ക്രിപ്റ്റ് റൈറ്ററും രാവണ പ്രഭുവിന്റെ സംവിധായകനുമാണ് രഞ്ജിത്ത്. അങ്ങനെ നരസിംഹത്തില്‍ നിന്നും രാവണപ്രഭുവായി സൂപ്പര്‍ ഡയലോഗുമായാണ് കോഴിക്കോട്ടെ രഞ്ജിത്തിന്റെ വരവ്.
പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയാറാണെന്നു രഞ്ജിത്ത് വ്യക്തമാക്കിയതോടെ കോഴിക്കോട് നോര്‍ത്ത് ശ്രദ്ധേയമായി. ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരരംഗത്തുണ്ടാകുമെന്ന സൂചനയാണ് രഞ്ജിത്തിന്റെ വാക്കുകളെന്ന് വ്യാഖ്യാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുത്ത സൗഹൃദമാണ് രഞ്ജിത്തിന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്.
രഞ്ജിത്ത് രാഷ്ട്രീയ പ്രവര്‍ത്തകനല്ല, സിനിമയാണ് കര്‍മ മേഖല. തിരക്കഥാകൃത്ത്, സംവിധായകന്‍, അഭിനേതാവ് എന്നീ നിലകളിലെല്ലാം അദ്ദേഹം തന്റെ കൈയൊപ്പു ചാര്‍ത്തിയിട്ടുണ്ട്. അപ്രതീക്ഷിതമായാണ് രാഷ്ട്രീയ ഗോദയിലേക്കുള്ള കടന്നുവരവ്. കുറച്ചു വര്‍ഷങ്ങളായി സാംസ്‌കാരിക മേഖലയില്‍ ഇടതുപക്ഷത്തിനു കരുത്തു പകരുന്ന നിലപാടാണ് രഞ്ജിത്ത് സ്വീകരിച്ചിരുന്നത്. അതിന് പിന്നാലെയാണ് രഞ്ജിത്തിന്റെ വരവ്.
അതേസമയം പ്രദീപ് കുമാറിന് പകരം രഞ്ജിത്ത് ആകില്ലെന്ന വ്യാഖ്യാനം വന്നു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്തില്‍ സിറ്റിംഗ് എംഎല്‍എ എ.പ്രദീപ് കുമാറിന് തന്നെ സാധ്യതയായി. മൂന്ന് ടേം പൂര്‍ത്തിയാക്കിയ പ്രദീപ് കുമാറിന് ഇളവ് നല്‍കണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ആവശ്യമുയര്‍ന്നു. നേരത്തെ നോര്‍ത്ത് സീറ്റില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ച സംവിധായകന്‍ രഞ്ജിത്ത് പിന്‍മാറി. മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് രഞ്ജിത്ത് സിപിഎം നേതാക്കളെ അറിയിച്ചു. പ്രദീപ് മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും പ്രദീപ് കുമാറിനായി പ്രചാരണത്തിന് ഇറങ്ങുമെന്നും രഞ്ജിത്ത് പ്രതികരിച്ചു.
രഞ്ജിത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ജില്ലയില്‍ നിന്ന് തന്നെ ചില സംസ്ഥാന സമിതി അംഗങ്ങള്‍ എതിര്‍പ്പുന്നയിച്ചതായാണ് സൂചന. പാര്‍ട്ടിക്കുള്ളില്‍ വലിയ രീതിയില്‍ ചര്‍ച്ച നടത്താതെയായിരുന്നുവെന്നും ഒരു വിഭാഗം പരാതിയുന്നയിച്ചു.
കോഴിക്കോട് ജില്ലയില്‍ ബിജെപി ഏറ്റവും അധികം വോട്ട് പിടിച്ച മണ്ഡലങ്ങളിലൊന്നായ കോഴിക്കോട് നോര്‍ത്തില്‍ എംടി രമേശാകും ബിജെപി സ്ഥാനാര്‍ത്ഥിയെന്ന സൂചനകളുണ്ട്. കോണ്‍ഗ്രസിന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തായിരിക്കും സ്ഥാനാര്‍ത്ഥിയെന്നാണ് വിവരം. ആ നിലയില്‍ രഞ്ജിത്ത് മണ്ഡലത്തിന് പറ്റിയ സ്ഥാനാര്‍ത്ഥിയാകുമോ എന്നതാണ് സിപിഎമ്മിനുള്ളില്‍ നിന്നും തന്നെ ഉയര്‍ന്ന ചര്‍ച്ച. സോഷ്യല്‍ മീഡിയയിലടക്കം പ്രദീപ് കുമാറിനായി വലിയ ചര്‍ച്ചകളുയര്‍ന്നിരുന്നു. ഇത് കൂടി പരിഗണിച്ചാണ് പ്രദീപ് കുമാറിനെ വീണ്ടും ഇറക്കാനുള്ള സാധ്യത തുറന്നത്.
13 അസംബ്ലി മണ്ഡലങ്ങളുള്ള കോഴിക്കോട് ജില്ലയില്‍ ഇക്കുറി 6 സീറ്റുകളിലായിരിക്കും സിപിഎം മത്സരിക്കുക. കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, പേരാമ്പ്ര, കൊയിലാണ്ടി, ബാലുശ്ശേരി, തിരുവമ്പാടി എന്നീ സീറ്റുകളിലാണ് സിപിഎം മത്സരിക്കാന്‍ ധാരണയായത്.
പേരാമ്പ്രയില്‍ മന്ത്രി ടിപി രാമകൃഷ്ണനാണ് സാധ്യത. ബേപ്പൂരില്‍ അഡ്വ. മുഹമ്മദ് റിയാസിന് സീറ്റ് നല്‍കിയേക്കും. കൊയിലാണ്ടിയില്‍ സിറ്റിംഗ് എംഎല്‍എ കെ ദാസന്‍, എം.മെഹബൂബ്(കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍) എന്നിവര്‍ക്കാണ് സാധ്യത, ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവിനും (എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി), രമേശ് ബാബു എന്നിവര്‍ക്കും സാധ്യതയുണ്ട്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിച്ച് ഫെയ്‌സ്ബുക്കിലും സമൂഹമാധ്യമങ്ങളിലുമിട്ട രഞ്ജിത്തിന്റെ പോസ്റ്റുകള്‍ വൈറലായിരുന്നു. കോവിഡ് കാലത്ത് രാജ്യം വീടിനകത്തേക്ക് ഒതുങ്ങിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കടകളിലൂടെ കിറ്റുകള്‍ നല്‍കി പട്ടിണി മാറ്റിയതിന്റെ കഥ ഒരു നാട്ടുമ്പുറത്തുകാരന്‍ പറഞ്ഞത് രഞ്ജിത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. വലിയ തോതിലുള്ള പ്രതികരണമാണ് ഈ കുറിപ്പിനുണ്ടായത്.
പ്രസംഗവേദികളിലും സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ എ. പ്രദീപ് കുമാറിനെതിരേ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ചലച്ചിത്ര നിര്‍മാതാവ് പി.വി. ഗംഗാധരന്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രചാരണത്തിന് ജയറാം അടക്കമുള്ള സിനിമാ താരങ്ങള്‍ എത്തിയിരുന്നു. അന്നു പ്രദീപ്കുമാറിന്റെ പ്രചാരണത്തിന് രഞ്ജിത്ത് എത്തിയത് വേറിട്ട ശബ്ദമായിരുന്നു. ഇതെല്ലാം രഞ്ജിത്ത് സ്വയം പ്രതീക്ഷിച്ച് എടുത്ത് ചാടിയതാണ് വിനയായത്. അവസാനം പൊടിയും തട്ടി പോകേണ്ടിയും വന്നു.
"
https://www.facebook.com/Malayalivartha