പ്രണയിച്ച് വിവാഹം കഴിച്ച യുവതിക്ക് നേരെ ആക്രമണം; 24 വയസുള്ള മുസ്ളീം യുവതി ഹിന്ദു യുവാവിനെ വിവാഹം കഴിച്ചു.... സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വെട്ടി, പരിക്കേറ്റ യുവതി ചികിത്സയില്‍

ഇഷ്ടപ്പെട്ട യുവാവിനെ വിവാഹം കഴിച്ചശേഷം വീട്ടിലെത്തിയ യുവതിയെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വെട്ടി പരിക്കേൽപിച്ചു. പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിലാണ് നാടിനെ നടുക്കിയ സംഭവം.
24 വയസുള്ള യുവതിയെ കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്മയെ കാണാനെത്തിയ യുവതിയോട് സ്വത്ത് തരില്ലെന്ന് കയര്‍ത്ത ശേഷമാണ് സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വെട്ടിപ്പരിക്കേല്പിച്ചത്.
മുസ്ളീം മതത്തില്‍ പെട്ട യുവതി ഹിന്ദു മതത്തില്‍ പെട്ട പ്രദേശവാസിയായ യുവാവിനെ ഏപ്രില്‍ എട്ടിനാണ് വിവാഹം ചെയ്‌തിരുന്നത്. പ്രണയ വിവാഹത്തിന് കാര്യമായ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
ഭര്‍ത്താവിന്റെ വീട്ടില്‍ കഴിഞ്ഞിരുന്ന യുവതി കഴിഞ്ഞ ദിവസം അമ്മയെ കാണാനെത്തിയതായിരുന്നു. തന്നെ സ്വത്ത് തരില്ലെന്ന് പറഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് യുവതി പറയുകയും ചെയ്തു.
മൂര്‍ച്ചയുള്ള ആയുധം കൊണ്ട് സഹോദരി ആക്രമിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ചെന്നും ഇതിനിടെ കൈപ്പത്തിക്ക് വെട്ടേറ്റുവെന്നുമാണ് യുവതി മൊഴി നൽകിയത്. യുവതിയുടെ പരിക്ക് ഗുരുതരമല്ല. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുക്കുമെന്ന് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha