അറബിക്കടലില്‍ വന്‍ മയക്കുമരുന്ന് വേട്ട... 3000 കോടി രൂപയുടെ മയക്കു മരുന്നുമായി മത്സ്യബന്ധനബോട്ട് പിടിയില്‍

3000 കോടിയുടെ മയക്കുമരുന്നുമായി മത്സ്യബന്ധന ബോട്ട് പിടിയിലായി. ഇന്ത്യന്‍ നേവിയാണ് ബോട്ട് പിടികൂടിയത്. പിടികൂടിയ ബോട്ടിനെ ഇന്ത്യന്‍ നേവിയുടെ ഐ എന്‍ എസ് സുവര്‍ണയുടെ സഹായത്തോടെ കൊച്ചിയില്‍ അടുപ്പിക്കുകയായിരുന്നു. ബോട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തുവരെ കൂടുതല്‍ അന്വേഷണത്തിനായി അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറും.
യുദ്ധക്കപ്പലായ സുവര്‍ണ നടത്തിയ പരിശോധനയ്ക്ക് ഇടയിലാണ് ബോട്ടിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയത്. അതിനു ശേഷം നേവി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബോട്ടില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 3000 കോടി വില വരുമെന്നാണ് കണക്കാക്കുന്നത്. നേവി ഉദ്യോഗസ്ഥരുടെ അകമ്ബടിയോടെ ബോട്ട് കൊച്ചിയില്‍ എത്തിക്കുകയായിരുന്നു. ഇന്ത്യ, മാലിദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളെ ലക്ഷ്യമാക്കിയാണ് ബോട്ട് പുറപ്പെട്ടതെന്ന് സേന വ്യക്തമാക്കി. നേവി പിടികൂടിയ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. അതേസമയം, മയക്കുമരുന്നിന്റെ വില, അളവ് എന്നിതിനേക്കാള്‍ ഉപരി ഇന്ത്യ, മാലിദ്വീപ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന കള്ളക്കടത്ത് ശ്യംഖല തകര്‍ത്തുവെന്നാണ് ഇന്നത്തെ ഓപ്പറേഷന്റെ പ്രാധാന്യമെന്ന് നേവി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം, കൊച്ചിയിലെ ലഹരിമരുന്ന് സംഘങ്ങള്‍ക്ക് മരുന്ന് കൈമാറാന്‍ വന്ന ബോട്ടാണോ ഇതെന്നും സംശയമുണ്ട്.
https://www.facebook.com/Malayalivartha