പൊതുജനത്തിന് പ്രവേശനമില്ലാതെയും ആഘോഷങ്ങളില്ലാതെയും ചടങ്ങുകള്‍ മാത്രമായി തൃശൂര്‍ പൂരം

പൊതുജനത്തിന് പ്രവേശനമില്ലാതെയും ആഘോഷങ്ങളില്ലാതെയും ചടങ്ങുകള്‍ മാത്രമായി തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വെള്ളിയാഴ്ചയാണ് പൂരം.
വാദ്യക്കാര്‍, സംഘാടകര്‍, പാപ്പാന്മാര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍, പൊലീസുകാര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. ഇവരെല്ലാം ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. പൂരപ്പിറ്റേന്നുള്ള പകല്‍പ്പൂരവും 21ന് നിശ്ചയിച്ചിരുന്ന സാമ്പിള്‍ വെടിക്കെട്ടും ഉണ്ടാവില്ല. പകരം ഓരോ കുഴിമിന്നല്‍ (ഗുണ്ട്) ഇരു ദേവസ്വങ്ങളും പൊട്ടിക്കും.
പൂരം നടത്താനുള്ള മാനദണ്ഡം കഴിഞ്ഞയാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും സാഹചര്യം ഗുരുതരമായതോടെയാണ് ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പുതിയ തീരുമാനമെടുത്തത്.
പൂരം ഇങ്ങനെ: ചമയപ്രദര്‍ശനം ഒഴികെയുള്ള എല്ലാ ചടങ്ങുകളുംവെടിക്കെട്ടിന് പകരം ഓരോ ഗുണ്ടു മാത്രംതെക്കേനട ഗജവീരന്‍ തള്ളിത്തുറന്നുളള പൂരം വിളംബരംഘടക പൂരങ്ങളുടെ വരവും മഠത്തില്‍ വരവുംഇലഞ്ഞിത്തറ മേളവും കുടമാറ്റവും.കുടമാറ്റം ഒരു മണിക്കൂര്‍.പതിവുപോലെ 15 ആനകള്‍ ഉണ്ടാവില്ല.
എത്ര ആനകളെന്ന് ദേവസ്വങ്ങള്‍ സര്‍ക്കാരിനെ അറിയിക്കും.ഒടുവില്‍ വഴങ്ങി ദേവസ്വങ്ങള്‍പൂരം നടത്തിപ്പില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കുമെന്ന് ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. പൂരത്തിന് ഇളവുകള്‍ വേണമെന്ന് ദേവസ്വങ്ങള്‍ ആവശ്യമുന്നയിച്ചിരുന്നു.
ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.97 ശതമാനത്തിലേക്ക് ഉയരുകയും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടക്കുകയുംചെയ്തതോടെ ഇളവുകള്‍ സാധ്യമല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
സാംസ്‌കാരിക പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ പൂരം നടത്തിപ്പിനെതിരെ രംഗത്ത് വരികയും സാമൂഹിക മാദ്ധ്യമങ്ങളില്‍ എതിര്‍പ്പുയരുകയും ചെയ്തു.
ഇതോടെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ പ്രത്യേകം യോഗം ചേര്‍ന്ന് പൂരം ആഘോഷങ്ങള്‍ ഒഴിവാക്കി ചടങ്ങുകളിലൊതുക്കാന്‍ ധാരണയാവുകയായിരുന്നു.
"
https://www.facebook.com/Malayalivartha