കാസർകോട് ജില്ലയിൽ കടുത്ത ഓക്സിജൻ ക്ഷാമം ..കൊവിഡ് ബാധിതരായ പത്ത് പേർ ആശുപത്രിയിൽ... .ഇവരിൽ ഏഴ് പേർക്കും ഓക്സിജൻ ആവശ്യം...അവശേഷിക്കുന്നത് വെറും നാല് ഓക്സിജൻ സിലിണ്ടറുകൾ മാത്രം

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുമ്പോൾ കാസർകോട് ജില്ലയിൽ ഓക്സിജൻ കടുത്ത ക്ഷാമം നേരിടുന്നു. സ്വകാര്യ ആശുപത്രിയായ കാസർകോട് അരമന ഹോസ്പിറ്റൽ ആന്റ് ഹാർട്ട് സെന്ററിലാണ് ഓക്സിജൻ ക്ഷാമം നേരിടുന്നു എന്ന് റിപ്പോർട്ടുകൾ ഉള്ളത് .
എന്നാൽ ആശുപത്രിയിൽ ഇനി അവശേഷിക്കുന്നത് വെറും നാല് ഓക്സിജൻ സിലിണ്ടറുകൾ മാത്രമാണ്. ഇത് അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് മാത്രമേ ഉപയോഗിക്കാനാവൂ. കൊവിഡ് ബാധിതരായ പത്ത് പേരാണ് ഈ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ ഏഴ് പേർക്കും ഓക്സിജൻ വേണമെന്നത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു
മംഗളൂരുവിൽ നിന്നുള്ള ഓക്സിജൻ നിലച്ചത് കാരണം ഇ കെ നായനാർ ആശുപത്രിയിലും കിംസ് സൺറൈസ് ആശുപത്രിയിലും ഓക്സിജൻ ക്ഷാമം ഉണ്ടെന്നു ഇന്നലെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു ..ഗുരുതരാവസ്ഥയിലുള്ള രോഗികളെ മറ്റ് ആശുപത്രി മാറ്റാൻ നിർദേശം നൽകിയിരുന്നു..
. കാസർകോട് ഓക്സിജൻ പ്ലാൻ്റില്ല, കണ്ണൂരിലെ പ്ലാൻ്റിൽ നിന്നും മംഗലാപുരത്തെ സ്വകാര്യ ഏജൻസികൾ വഴിയുമാണ് ഓക്സിജൻ എത്തിച്ചിരുന്നത്. കളക്ടറുടെ കത്തുണ്ടെങ്കിൽ മാത്രമേ ഓക്സിജൻ സിലിണ്ടറുകൾ കേരളത്തിലേക്ക് കൊടുക്കാവൂ എന്ന് അവിടെ നിർദ്ദേശമുണ്ടെന്നും കത്ത് ഹാജരാക്കിയിട്ടും സിലിണ്ടർ തരാൻ വിതരണക്കാർ തയ്യാറല്ലെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്...
https://www.facebook.com/Malayalivartha


























