സോണിയാ ഗാന്ധിക്ക് കത്ത് നൽകിയിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ്

നേതൃമാറ്റവും, പ്രതിപക്ഷ നേതാവിനെയും കെ പി സി സി പ്രസിഡൻറിനെയും മാറ്റണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്ത് നൽകിയിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ്.
നേതൃമാറ്റം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ 24 സംസ്ഥാന ഭാരവാഹികളും സോണിയാ ഗാന്ധിക്ക് കത്ത് നൽകിയെന്നായിരുന്നു രാവിലെ പുറത്തുവന്ന വാർത്ത. യുഡിഎഫ് കൺവീനറെ മാറ്റണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു എന്നും വാർത്തകൾ വന്നിരുന്നു.
നേതൃത്വം മോശമാണെന്ന അഭിപ്രായം യൂത്ത് കോൺഗ്രസിന് ഇല്ലെന്നാണ് ജനറൽ സെക്രട്ടറി എം ധനീഷ് ലാൽ പറയുന്നത്. എഐസിസി നിരീക്ഷകൻ കേരളത്തിൽ എത്തുമ്പോൾ അഭിപ്രായം അറിയിക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജനറൽ സെക്രട്ടറി എം ധനീഷ് ലാൽ വെക്തമാക്കുന്നു.
പ്രതിപക്ഷ നേതാവ് മികച്ച പ്രവർത്തനം നടത്തിയെന്നാണ് യൂത്ത് കോൺഗ്രസിന്റെ അഭിപ്രായം. സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ ജംബോ കെപിസിസിയും ഡിസിസികളും പിരിച്ചു വിടണം, കെ എസ് യു, യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റികൾ പിരിച്ചു വിടണം തുടങ്ങിയവയാണ് ആവശ്യമായി അറിയിച്ചത് എന്നും റിപോർട്ടുകൾ വരുന്നു.
നേതൃമാറ്റം എന്ന ആവശ്യം പാർട്ടി പ്രവർത്തകർക്കിടയിൽ ഉയർന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് സജീവമായ ചർച്ചകൾ ഉണ്ടായിട്ടുണ്ട്. എങ്കിലും കാര്യങ്ങൾ വളരെ ആലോചിച്ച് സാവധാനം മതി എന്നായിരുന്നു തീരുമാനം.
ഈ സാഹചര്യത്തിലാണ് സമ്മർദ്ദവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ കത്തയച്ചിരിക്കുന്നത്.
അതുകൊണ്ട് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് കത്തിൽ പറയുന്നത്. സംഘടനയുടെ സംസ്ഥാന ഉപാധ്യക്ഷൻ എസ് ജെ പ്രേംരാജിൻ്റെ നേതൃത്വത്തിലാണ് ഇത്തരമൊരു നീക്കം നടന്നതെന്നാണ് പുറത്ത് വരുന്ന വിവരം.
https://www.facebook.com/Malayalivartha


























