രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറും മുമ്പേ അവര്‍ക്ക് വേണ്ടി ശക്തിയുക്തം വാദിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണി നല്‍കി..... ഊറിച്ചിരിച്ച് പ്രതിപക്ഷം

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറും മുമ്പേ അവര്‍ക്ക് വേണ്ടി ശക്തിയുക്തം വാദിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണി നല്‍കി തുടങ്ങി.
പങ്കാളിത്ത പെന്‍ഷനില്‍ പുനരാലോചനയില്ലെന്ന വിദഗദ്ധ സമിതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ കൈപ്പറ്റിയതിന് പിന്നാലെയാണ് ജീവനക്കാര്‍ക്ക് പണി നല്‍കി തുടങ്ങിയത്.
എല്ലാ സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും കോവിഡ് പ്രതിരോധ ജോലിക്ക് നിയോഗിച്ചു കൊണ്ടാണ് സര്‍ക്കാര്‍ പണി തുടങ്ങിയത്. അതേ സമയം കോവിഡ് ജോലിയില്‍ നിന്ന് ഒഴിവാകാനുള്ള തന്ത്രങ്ങള്‍ ജീവനക്കാര്‍ മെനഞ്ഞുതുടങ്ങി . എന്നാല്‍ സര്‍ക്കാര്‍ അയയുന്ന മട്ടില്ല. ചില ജീവനക്കാര്‍ കോവിഡ് എന്ന് കേട്ട് ഭയന്ന് വീട്ടിലിരിപ്പാണ്.
ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശാനുസരണം തദ്ദേശസ്ഥാപനങ്ങളുടെ പരിധിയില്‍ താമസിക്കുന്ന ജീവനക്കാരുടെ പട്ടികയാണ് സര്‍ക്കാര്‍ തയ്യാറാക്കിത്തുടങ്ങിയത്. അതത് ജീവനക്കാരുടെ വകുപ്പുതലവന്മാരെ അറിയിച്ചശേഷം തദ്ദേശസ്ഥാപന മേധാവികള്‍ ഇവര്‍ക്ക് കോവിഡ് ജോലി നല്‍കും.ഇത്തരത്തില്‍ താമസിക്കുന്ന സ്ഥലത്തിന്റെ പട്ടിക സര്‍ക്കാരിന് കൈമാറാനുള്ള ജോലികളാണ് നടക്കുന്നത്.
സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില 25 ശതമാനമായി ചുരുക്കിയതോടെയാണ് ഇത്തരമൊരു മാറ്റം സര്‍ക്കാര്‍ ആലോചിച്ചത് . അന്നന്ന് ചെയ്യുന്ന ജോലി കൊണ്ട് അഷ്ടിക്ക് വക കണ്ടെത്തുന്നവര്‍ പട്ടിണി കിടക്കുമ്പോള്‍ ഒട്ടുമിക്ക സര്‍ക്കാര്‍ ജീവനക്കാരും വര്‍ക്ക് ഫ്രം ഹോം എന്ന പേരില്‍ വീടുകളിലാണെന്ന് ആരോപിക്കുന്നത് ഭരണപക്ഷം തന്നെയാണ് .
കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിരോധ പ്രവര്‍ത്തനത്തിന് ആള്‍ ക്ഷാമമുള്ളതിനാലാണ് ഇത്തരത്തില്‍ ഉത്തരവിറക്കിയതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ആദ്യം ജീവനക്കാരോട് സ്വമേധയാ കോവിഡ് ജോലിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും അത് അനുസരിച്ചില്ല. ഇതിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്.
ആദ്യം തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതോ അനുബന്ധ വകുപ്പുകളിലുള്ളവരെയോ ആണ് കോവിഡ് ജോലിക്ക് പരിഗണിക്കുക. തുടര്‍ന്ന് മറ്റു വകുപ്പുകളിലെ ജീവനക്കാരെയും അധ്യാപകരെയും അവരുടെ തദ്ദേശ സ്ഥാപന പരിധിക്കുള്ളില്‍ നോഡല്‍ ഓഫീസര്‍ ചുമതല നല്‍കും. എല്ലാതലത്തിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സഹായം ഉറപ്പാക്കുകയാണ് ലക്ഷ്യം. പുതിയ ഉത്തരവു പ്രകാരം ആര്‍ക്കും കോവിഡ് ഡ്യുട്ടിയില്‍നിന്ന് ഒഴിവാകാനാവില്ല.
ഡി.സി.സി., സി.എഫ്.എല്‍.ടി.സി., സമൂഹ അടുക്കള, അതിഥി തൊഴിലാളികളുടെ പുനരധിവാസം എന്നിവയുടെ മേല്‍നോട്ടത്തിനെങ്കിലും മറ്റു വിഭാഗം ജീവനക്കാരുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശവകുപ്പ് ജീവനക്കാരുടെ സംഘടനകള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നതായും സര്‍ക്കാര്‍ വ്യത്തങ്ങള്‍ പറയുന്നു.
ലോക്ഡൗണ്‍മൂലം അന്തര്‍ജില്ലാ യാത്ര തടസ്സപ്പെട്ടതിനാല്‍ ജോലിക്കെത്താന്‍ കഴിയാത്ത സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും അതത് കളക്ടര്‍മാര്‍ക്കുകീഴില്‍ കോവിഡ് ജോലിക്ക് നിയോഗിക്കും.
ഇവരുടെ പേര്, വിലാസം, മൊബൈല്‍ -പെന്‍ നമ്പറുകള്‍, തസ്തിക എന്നിവ വകുപ്പ്/ഓഫീസ് മേധാവികള്‍ ജീവനക്കാരുടെ സ്വന്തം ജില്ലയുടെ ചുമതലയുള്ള കളക്ടര്‍മാര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ആരോഗ്യപ്രശ്‌നമുള്ളവരെ ഒഴിവാക്കുമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരെയും നഗരസഭാ സെക്രട്ടറിമാരെയും കോവിഡ് ഏകോപനത്തിനും വിവര ശേഖരണത്തിനുമായി ദുരന്തനിവാരണയോഗങ്ങളില്‍ ഉള്‍പ്പെടുത്തും.
ഇതിനിടെ ഭരണപക്ഷ സര്‍ക്കാര്‍ ജീവനക്കാര്‍ അനുഭവിക്കട്ടേ എന്നാണ് പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകള്‍ പറയുന്നത്. അടുത്ത അഞ്ചു വര്‍ഷം ഇതു തന്നെ തുടരുമെന്ന് അവര്‍ക്കറിയാം.
"
https://www.facebook.com/Malayalivartha

























