തളിപ്പറമ്പില്‍ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

തളിപ്പറമ്പില്‍ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം.ബൈക്ക് യാത്രികരായ കോള്‍മൊട്ടയിലെ ഹിഷാം (18), ജിയാദ് (19) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ കോള്‍മൊട്ടയില്‍ ബാവുപ്പറമ്പ് റോഡിലായിരുന്നു അപകടം നടന്നത്. ബംഗളൂരുവില്‍ ഐ.ടി വിദ്യാര്‍ഥിയാണ് ജിയാദ്.ഹിഷാം കോള്‍മൊട്ടയില്‍ സ്?റ്റീല്‍ കമ്ബനിക്ക് സമീപം കോഴിക്കട നടത്തിവരുകയാണ്.
സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന ജബാറിന്റെയും റഷീദയുടേയും മകനാണ് ജിയാദ്. സഹോദരങ്ങള്‍: ജദീര്‍ (മെഡിക്കല്‍ വിദ്യാര്‍ഥി), ജാസിം, റിസ്വാന്‍ (ഇരുവരും വിദ്യാര്‍ഥികള്‍), ജാസിയ.
അബൂദബിയില്‍ ജോലിചെയ്യുന്ന ഹസന്റെയും ഷഹനാസിന്റെയും മകനാണ് ഹിഷാം. സഹോദരങ്ങള്‍: ഷഹ്മ, ഹാനിയ. ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ കോടല്ലൂര്‍ മുഹ്?യിദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
https://www.facebook.com/Malayalivartha

























