എറണാകുളം ജില്ലയിൽ രണ്ടാഴ്‌ച നിർണായകം; മുന്നറിയിപ്പുമായി കളക്‌ടർ..ജില്ലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവ്....ചെറിയ പെരുന്നാൾ പ്രമാണിച്ച് മാംസ ഉൽപന്നങ്ങൾക്കുള്ള വിൽപനശാലകൾക്ക് രാത്രി പത്ത് മണി വരെ ഹോം ഡെലിവറി.. കൊച്ചിയിൽ ഓരോ ജമാഅത്തിലും അഞ്ച് വാളണ്ടിയർമാർക്ക് വീടുകളിൽ കിറ്റുകൾ എത്തിക്കാം

സംസ്ഥാനത്ത് കോവിഡ് സാഹചര്യം ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലയിരുന്നത് ആശങ്ക ഉണ്ടാക്കിയിരുന്നു. ഇപ്പോൾ പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലുള്ള പഞ്ചായത്തുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട് എങ്കിലും ജാഗ്രത തുടരേണ്ടതുണ്ട് എന്ന് ജില്ലാ കളക്‌ടർ എസ് സുഹാസ് വ്യക്‌തമാക്കി.പോസിറ്റിവിറ്റി നിരക്ക് കൂടിയ പഞ്ചായത്തുകളുടെ എണ്ണം 19ൽ നിന്ന് പന്ത്രണ്ടായാണ് കുറഞ്ഞത്
കൊച്ചിയിൽ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ ജില്ലയിൽ അത്യാവശ്യക്കാർക്കുള്ള പാസ് അനുവദിക്കൂ എന്ന് പോലീസ് അറിയിച്ചു.
ഈ ശനിയാഴ്‌ച ബാങ്കുകൾക്കും ധനകാര്യ സ്‌ഥാപനങ്ങൾക്കും അവധി നൽകി സർക്കാർ ഉത്തരവ് പുറത്തിറക്കി. ചെറിയ പെരുന്നാൾ പ്രമാണിച്ച് മാംസ ഉൽപന്നങ്ങൾക്കുള്ള വിൽപനശാലകൾക്ക് രാത്രി പത്ത് മണി വരെ ഹോം ഡെലിവറി അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേ കൊച്ചിയിൽ ഓരോ ജമാഅത്തിലും അഞ്ച് വാളണ്ടിയർമാർക്ക് വീടുകളിൽ കിറ്റുകൾ എത്തിക്കാനും അനുമതിയുണ്ട്.
എറണാകുളം ജില്ലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു..ബി പി സില്ലില്‍ ഒരുങ്ങുന്ന 1000 ഓക്‌സിജന്‍ ബെഡില്‍ 100എണ്ണം അടുത്ത ദിവസം തയാറാകും. 1000 ഓക്‌സിജന്‍ ബെഡുകള്‍ കൂടി തയ്യറായാല്‍ ജില്ലയിലെ ഓക്‌സിജന്‍ ഷാമത്തിന് പരിഹാരമാക്കും
https://www.facebook.com/Malayalivartha

























