തണുത്ത് വിറച്ച് തലസ്ഥാനനഗരി; ഇന്നും ശ്കതമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ശ്കതമായ മഴ തുടരാൻ സാധ്യത. തെക്ക് കിഴക്കൻ അറബി കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായാണ് മഴ തുടരുന്നത്. ഇന്നലെ വൈകുന്നേരത്തോടെ തെക്കൻ കേരളത്തിൽ പെയ്ത കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിനടിയിലായി. വടക്കൻ കേരളത്തിലും വൈകുന്നേരത്തോടെ കനത്ത മഴ ലഭിച്ചു.
തിരുവനന്തപുരത്ത് തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരവും ട്രാക്കും ഉൾപ്പടെ വെള്ളത്തിനടിയിലായി. കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, എസ് എസ് കോവിൽ റോഡ്, തിരുവിള, വലിയവിള റോഡ് തുടങ്ങിയ സ്ഥലങ്ങൾ വെള്ളക്കെട്ടിലായി. നിരവധി മരങ്ങളും പോസ്റ്റുകളും കടപുഴകി വീണു. അനേകം വീടുകൾക്കും നാശനഷ്ട്ടം ഉണ്ടായി.
ന്യൂനമർദ്ദത്തിന്റെ ഭാഗമായി ലഭിക്കുന്ന മഴ വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥ റിപ്പോർട്ടിൽ പറയുന്നു. കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും നാളെ മുതൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ജാഗ്രതാ നിർദ്ദേശമുണ്ട്.
വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ മഞ്ഞ, ഓറഞ്ച് അലർട്ടുകൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചു. മേയ് 14ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മേയ് 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ലോക്ക് ഡൌൺ ആയതിനാൽ ജനങ്ങൾ കുറവാണെങ്കിലും പ്രദേശത്ത് ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് അഗ്നിശമന സേനാ സംഘം പരിശോധിക്കുന്നുണ്ട്. അതുപോലെ ദുരന്തനിവാരണ അതോറിറ്റിയും ജനങ്ങളോട് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























