കോവിഡ് പത്രിരോധപ്രവർത്തനങ്ങളിൽ മുന്നണി പോരാളികളാകാൻ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരും; ഓക്സിജന്‍ എത്തിക്കുന്നതിന് വേണ്ടിയുള്ള ടാങ്കറുകള്‍ സര്‍വ്വീസ് നടത്തുന്നതിനായി കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരുടെ സേവനം ഉറപ്പാക്കുമെന്ന് എം.ഡി

സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവന്‍രക്ഷാ മരുന്നുകളും ഓക്സിജന്‍ സിലിണ്ടറുകള്‍ അടക്കമുള്ള ക്യാപ്സൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് എം ഡി ബിജു പ്രഭാകര്‍ ഐ എ എസ് അറിയിച്ചു.
ഓക്സിജന്‍ എത്തിക്കുന്നതിന് വേണ്ടിയുള്ള ടാങ്കറുകള്‍ സര്‍വ്വീസ് നടത്തുന്നതിനായി കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരുടെ സേവനം നാളെ മുതല്‍ ലഭ്യമാക്കും. അതിനായി ഡ്രൈവര്‍മാരുടെ ആദ്യബാച്ചിലെ 35 പേര്‍ക്ക് നാളെ പാലക്കാട് മോട്ടോര്‍ വാഹന വകുപ്പ് പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്ന ഡ്രൈവര്‍മാരുടെ സേവനം രാത്രിയോടെ INOX കമ്ബനിയുടെ ഓക്സിജന്‍ ടാങ്കറില്‍ ലഭ്യമാക്കും.
സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാനായി പരമാവധി ഓക്സിജന്‍ സിലണ്ടറുകള്‍ സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ വാര്‍ റൂമില്‍ രാപകല്‍ കേരളത്തിലുടനീളം ഡ്രൈവര്‍മാരുടെ സേവനം ആവശ്യമുണ്ട്. ചില സമയങ്ങളില്‍ ഡ്രൈവര്‍മാരുടെ കുറവ് കാരണം വാര്‍ റൂമില്‍ നിന്നും കെഎസ്‌ആര്‍ടിസിയോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. തുടര്‍ന്നാണ് സിഎംഡി ടാങ്കര്‍ ലോറികള്‍ സന്നദ്ധ സേവനത്തിന്റെ ഭാഗമായി സര്‍വ്വീസ് നടത്താന്‍ താല്‍പര്യമുള്ള ഡ്രൈവര്‍മാര്‍ അറിയിക്കണമെന്നുള്ള സര്‍ക്കുലര്‍ ഇറക്കിയത്. 450 തില്‍ അധികം പേരാണ് വിവിധ വിഭാഗങ്ങളില്‍ നിന്നും സന്നദ്ധ സേവനത്തിലായി താല്‍പര്യം അറിയിച്ചത്. അതില്‍ നിന്നുള്ള ആദ്യ ബാച്ചിലെ 35 ഡ്രൈവര്‍മാര്‍ക്കാണ് നാളെ പരിശീലനം നല്‍കുന്നത്.
https://www.facebook.com/Malayalivartha

























