ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കണം; രമേഷ് ചെന്നിത്തല ഇന്ത്യൻ അംബാസിഡർക്ക് കത്ത് അയച്ചു

ഇസ്രായേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യയുടെ (32) മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇതു സംബന്ധിച്ച് ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡര്‍ സജ്ജീവ് കുമാര്‍ സിംഗ്‌ളക്ക് ചെന്നിത്തല കത്ത് നല്‍കി. ഇസ്രായേലില്‍ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യാക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും കത്തില്‍ ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് 5.30ന് കീരിത്തോട്ടിലുള്ള ഭര്‍ത്താവ് സന്തോഷുമായി ഇസ്രായേലിലെ ഗാസ അഷ്ക്കലോണിലുള്ള വീട്ടില്‍ നിന്നും ഫോണില്‍ സംസാരിക്കുന്നതിനിടെ മിസൈല്‍ താമസ സ്ഥലത്ത് പതിച്ചായിരുന്നു മരണം.
ഏതാനും സമയത്തിനുള്ളില്‍ അവിടെയുള്ള ബന്ധുവാണ് മരണ വിവരം വിളിച്ചറിയിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ അംഗമായ സതീശന്റെയും സാവിത്രിയുടെയും മകളാണ് സൗമ്യ. ഏഴ് വര്‍ഷമായി ഇസ്രായേലിലാണ്. രണ്ട് വര്‍ഷം മുൻപാണ് അവസാനമായി നാട്ടില്‍ വന്നത്. ഏക മകന്‍ അഡോണ്‍.
അതേസമയം, പാലസ്തീന്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് അഡ്വ. വീണ എസ്. നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഉയർന്നിരുന്നു.
പ്രിയ സഹോദരിക്ക് ആദരാഞ്ജലികള്‍ എന്നായിരുന്നു വീണ നായരുടെ പോസ്റ്റ്. മിനിട്ടുകള്‍ക്കകം അവര്‍ പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്.
https://www.facebook.com/Malayalivartha

























