സ്വപ്‌ന സുരേഷിന്റെ ആരോഗ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത്; സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജിൻസ് ബ്യൂറോയ്ക്ക് കത്ത് നല്‍കിയത് സ്വപ്‌നയുടെ മാതാവ്

സ്വര്‍ണക്കടത്ത് കേസില്‍ കൊഫേപോസ തടവുകാരിയായി തിരുവനന്തപുരത്ത് ജയിലില്‍ കഴിയുന്ന സ്വപ്‌ന സുരേഷിന്റെ ആരോഗ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത്. സ്വപ്‌നയുടെ അമ്മയാണ് സെന്‍ട്രല്‍ ഇക്കണോമിക് ഇന്‍റലിജന്‍സ് ബ്യൂറോയ്ക്ക് കത്ത് നല്‍കിയത്.
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജയിലില്‍ സ്വപ്‌ന രോഗബാധിതയാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് കത്തില്‍ പറയുന്നത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളളതിനാല്‍ സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം.
കത്തിന്‍റെ അടിസ്ഥാനത്തില്‍ കൊഫേ പോസ വിംഗ് ജയില്‍ അധികൃതര്‍ക്ക് കത്തയച്ചു. നിലവിലെ സാഹചര്യവും ക്രമീകരണങ്ങളും അറിയിക്കാനാണ് കൊഫേ പോസ വിംഗ് നല്‍കിയിരിക്കുന്ന നിര്‍ദേശം.
https://www.facebook.com/Malayalivartha

























