Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഹമ്മദ് റിയാസും ബാലഗോപാലും മന്ത്രിസഭയിലേയ്ക്ക്; കെ കെ ശൈലജയൊഴിച്ച് സിപിഎമ്മിൻ്റെ മന്ത്രിമാരെല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്നാണ് ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലെ തീരുമാനം

17 MAY 2021 04:54 PM IST
മലയാളി വാര്‍ത്ത

സിപിഎം മന്ത്രിമാരിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ഒഴികെ മറ്റെല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മന്ത്രി സ്ഥാനങ്ങള്‍ നിശ്ചിക്കാനുള്ള ഇടതുമുന്നണി യോഗങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

രണ്ട് തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ശേഷം ലഭിച്ച മികച്ച വിജയമാണ് പത്തിലധികം പുതിയ മന്ത്രിമാരെ രംഗത്തിറക്കാൻ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്. ഇതുവഴി പാര്‍ട്ടിയിൽ തലമുറ മാറ്റം സാധ്യമാകുമെന്നും സിപിഎം കരുതുന്നു.

 

 

എല്ലാ മന്ത്രിമാരെയും മാറ്റി പുതുമുഖങ്ങളെ രംഗത്തിറക്കാനാണ് സിപിഎം സംസ്ഥാന ഘടകം ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും ഇക്കാര്യത്തിൽ പോളിറ്റ് ബ്യൂറോ എതിര്‍പ്പറിയിക്കുകയായിരുന്നു. കഴിഞ്ഞ മന്ത്രിസഭയിലെ ഏറ്റവും ജനപ്രീതിയുള്ള മന്ത്രിയെ ഇത്തവണയും മന്ത്രിസഭയിലെത്തിക്കണമെന്നും കൊവിഡ് 19 സാഹചര്യത്തിൽ സ്ഥാനമാറ്റം വേണ്ടെന്നും പാര്‍ട്ടി തീരുമാനത്തിലെത്തുകയായിരുന്നു.

ഇക്കാര്യം ഇടതുമുന്നണി യോഗത്തിൽ തീരുമാനമായി. ഘടകകക്ഷി നേതാക്കള്‍ക്ക് ചുവന്ന കേക്കു മുറിച്ചു നല്‍കിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം വരവ് ആഘോഷിച്ചത്.

 

 

 

 

 

 

 

 

 

 

 

പാര്‍ട്ടിയിലെ രണ്ടാം നിര നേതാക്കളെ മന്ത്രിസഭയിലെത്തിക്കുക വഴി തലമുറ മാറ്റം സാധ്യമാക്കാമെന്ന ആശയം ആദ്യം മുന്നോട്ടു വെച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം ഭൂരിപക്ഷം ലഭിച്ച കെകെ ശൈലജയെ മാറ്റി നിര്‍ത്തേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറിയും ബേപ്പൂരിൽ നിന്നുള്ള നിയുക്ത എംഎൽഎയുമായ മുഹമ്മദ് റിയാസ് മന്ത്രിസഭയിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മുൻപ് പല ചര്‍ച്ചകളിലും പരിഗണിക്കപ്പെട്ടിരുന്ന കെ എൻ ബാലഗോപാൽ, സജി ചെറിയാൻ തുടങ്ങിയവരും ഇത്തവണ മന്ത്രിസഭയിലുണ്ടാകും. കൂടാതെ വീണ ജോര്‍ജ്, പി രാജീവ്, എം ബി രാജേഷ് തുടങ്ങിയവരും സാധ്യതാ പട്ടികയിലുണ്ട്.

 

 

 

 

 

 

 

 

 

 

 

 

എം വി ഗോവിന്ദനും വി എൻ വാസവനും കെ രാധാകൃഷ്ണനും മന്ത്രിസ്ഥാനം ലഭിച്ചേക്കും. 12 മന്ത്രിമാരും സ്പീക്കറും സിപിഎമ്മിൽ നിന്നായിരിക്കുമെന്നാണ് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ മാധ്യമങ്ങളോടു വിശദീകരിച്ചത്

പൊതുവിൽ എല്ലാ ഘടകകക്ഷികളെയും മന്ത്രിസഭയിൽ ഉള്‍പ്പെടുത്തുന്നതിൻ്റെ ഭാഗമായി രണ്ടര വര്‍ഷം മന്ത്രിസ്ഥാനം വീതം വെച്ചാണ് സിപിഎം പ്രശ്നം പരിഹരിച്ചിട്ടുള്ളത്. എന്നാൽ എൽജെഡിയും ജെഡിഎസും ലയിക്കണമെന്ന സിപിഎം നിർദ്ദേശം നടപ്പാകാത്ത സാഹചര്യത്തിൽ എൽജെഡിയ്ക്ക് ഇക്കുറി മന്ത്രിസ്ഥാനം ലഭിച്ചിട്ടില്ല.

 

കേരള കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ലഭിക്കും. ഒറ്റ എംഎൽഎ മാത്രമുള്ള ഘടകകക്ഷികള്‍ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടും. ഐഎൻഎൽ എംഎൽഎ അഹമ്മദ് ദേവര്‍ കോവിലിനും ആൻ്റണി രാജുവിനും ആദ്യവര്‍ഷങ്ങളിൽ മന്ത്രിസ്ഥാനം ലഭിക്കുമ്പോള്‍ ഗണേഷ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും അവസാനത്തെ രണ്ടര വര്‍ഷം മന്ത്രിയാകാം.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ-ബ്രസീല്‍ പോരാട്ടം.... കൊല്‍ക്കത്തയില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കളിക്കും...  (5 minutes ago)

രാജ്യത്തെ പൊതുപരിക്ഷ സംവിധാനത്തിൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന പൊതുപരിക്ഷാ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി...  (11 minutes ago)

ഒരാളും ഇന്ന് അയോഗ്യനാവില്ലെന്ന് വിവിആർ!! കാപ്പ കേസിൽ കുരുങ്ങിയ വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതന്റെ കാര്യത്തിൽ VVRന് 200% കോൺഫിഡൻസ്.. സു​ഗതന്റെ കൗൺസിലർ സ്ഥാനം തെറിക്കുമോ എന്നത് ഇന്നറിയാം..  (18 minutes ago)

കോമൺവെൽത്ത് ഗെയിംസ്.... അത്‌ലറ്റിക്‌സ് ഫീൽഡിൽ നിന്നും ഇന്ത്യയ്ക്ക് വീണ്ടും മെഡൽ തിളക്കം...  (21 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (27 minutes ago)

സങ്കടക്കാഴ്ചയായി... കുമ്പളം ടോൾ പ്ലാസക്ക് സമീപം അനധികൃതമായി നിർത്തിയിട്ട ലോറിക്ക് പിന്നിൽ മീൻ വാൻ ഇടിച്ചു കയറി ഒരു മരണം  (33 minutes ago)

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിപുൽ, ഇന്ത്യൻ രാഷ്​ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഔദ്യോഗിക നിയമനപത്രം സ്വീകരിച്ചു...  (1 hour ago)

വെല്ലുവിളി വീണ്ടും... കുവൈത്തിലും ജോർദാനിലും ഇറാൻ ആക്രമണം, തിരിച്ചടിച്ച് യുഎസ്; ഹോർമുസിൽ എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണം, വീണ്ടും സംഘർഷം  (1 hour ago)

ലൈസൻസിന്റെ കാലാവധി കഴിഞ്ഞു... ബൈക്ക് ഓടിച്ചയാൾ വരുത്തിയ അപകടത്തിന് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീംകോടതി  (1 hour ago)

എസ് ശ്രീജിത്തിനെ കുടുക്കിയതാര്? ഡി ജി പി തുലാസിൽ മൗനത്തിൽ സർക്കാർ പോലീസിൽ തമ്മിലടി  (1 hour ago)

യുദ്ധം അവസാനിക്കുന്നു...! കലാശക്കൊട്ടിന് ട്രംപ്..! യുദ്ധം കഴിഞ്ഞാൽ ഇറാന്റെ കട്ടപ്പുക..!കൂട്ടിയിട്ട് കത്തിക്കും..!  (1 hour ago)

തർക്കത്തിനൊടുവിൽ... സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

പുരുഷന്മാരുടെ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ലവ്‌പ്രീത്‌ സിങ്ങിന് വെള്ളി...  (1 hour ago)

പ്രതീക്ഷയോടെ.... ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും...  (2 hours ago)

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് ഒരു മരണം....  (2 hours ago)

Malayali Vartha Recommends