Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീട്ടിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവരുടെ ശ്രദ്ധയ്ക്ക്: ആശങ്കയും ഭയവും വേണ്ട! ജാഗ്രതയോടെ ഈ കാര്യങ്ങൾ ചെയ്യുക

17 MAY 2021 06:19 PM IST
മലയാളി വാര്‍ത്ത

കൊറോണയുടെ ഭീതി നമുക്കു ചുറ്റും നിലനിൽക്കുകയാണ്. ആദ്യഘട്ടത്തിൽ ആശുപത്രിയിലേക്ക് പോയിരുന്നുവെങ്കിലും ഇപ്പോൾ കൂടുതൽ അത്യാഹിതം ഉള്ളവരെ മാത്രമേ ആശുപത്രിയിൽ കൊണ്ടു പോവുകയുള്ളൂ. അതുകൊണ്ടുതന്നെ കൊവിഡ് പോസിറ്റീവ് ആയാലും ചെറിയ ലക്ഷണങ്ങൾ മാത്രം ഉള്ളവർ വീടുകളിൽ ചികിത്സയിൽ
കഴിയുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത് .

ആശുപത്രികൾ നിറഞ്ഞു കവിയുന്ന അവസ്ഥയാണ് നിലവിലെ അവസ്ഥ .
വീട്ടിൽ ചികിത്സയിൽ കഴിയുന്നവർ ശ്രദ്ധിക്കേണ്ടുന്ന കുറേ കാര്യങ്ങളുണ്ട്.
ആർക്കൊക്കെ വീട്ടിൽ ചികിൽസ ആകാം എന്ന് നോക്കാം.

∙ രോഗലക്ഷണമില്ലാത്ത കോവിഡ് പോസിറ്റീവ് ആയവർക്ക് വീട്ടിൽ ചികിത്സയിൽ കഴിയാവുന്നതാണ്.

∙ വളരെ ലഘുവായ ലക്ഷണങ്ങൾ ഉള്ളവർക്ക് വീട്ടിൽ ചികിത്സയിൽ കഴിയാവുന്നതാണ്.

∙ ചെറിയ ലക്ഷണങ്ങൾ ഉണ്ടെങ്കിലും ഓക്സിജൻ സാച്ചുറേഷൻ 95 ഓ അതിനു മുകളിലോ ഉള്ളവർക്കും വീട്ടിൽ ചികിത്സയിൽ കഴിയാവുന്നതാണ്.

വീട്ടിൽ ചികിത്സയിൽ കഴിയുമ്പോൾ ചില സൗകര്യങ്ങൾ നാം ഒരുക്കേണ്ടതായിട്ടുണ്ട്.

∙ ഒരു മുറി,ഫോൺ സൗകര്യം എന്നിവ തയ്യാറാക്കണം.

∙ ഭക്ഷണം, മരുന്ന് തുടങ്ങിയവ എത്തിച്ചു കൊടുക്കാനുള്ള സംവിധാനം ഉണ്ടായിരിക്കണം.

∙ നിങ്ങൾ ചികിൽസയിലാണ് എന്നതു കൊണ്ടുതന്നെ ഉത്തരവാദപ്പെട്ട ആരോഗ്യ പ്രവർത്തകരുടെയോ പഞ്ചായത്ത് മെംബർ അടങ്ങുന്ന റാപ്പിഡ് റെസ്പോൺസ് ടീമിന്റെയോ അറിവോടെയായിരിക്കണം വീട്ടിലെ ചികിത്സ തുടങ്ങേണ്ടതാണ്. ഇവരുടെ ഫോൺ നമ്പറുകൾ ഉറപ്പായും നിങ്ങളുടെ കയ്യിൽ ഉണ്ടായിരിക്കണം.

വീട്ടിൽ ചികിത്സയിലിരിക്കെ എന്തൊക്കെ കാര്യങ്ങൾ നാം ചെയ്യണം എന്ന് നോക്കാം.

∙ ദിവസം ചുരുങ്ങിയത് 8 മണിക്കൂർ ഉറങ്ങുക.

∙ സാധാരണ ഭക്ഷണം കഴിക്കുക. ഭക്ഷണത്തിൽ പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുവാൻ മറക്കണ്ട.

ധാരാളം വെള്ളം കുടിക്കണം.

∙ മനസ്സിന് ഉല്ലാസം പകരുന്ന കാര്യങ്ങൾ ചെയ്യണം.

∙ കായികാധ്വാനം വേണ്ട ഇത്തരത്തിലുള്ള കാര്യങ്ങൾ ഒഴിവാക്കുക തന്നെ വേണം.

∙ രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുവാൻ മറക്കരുത്.

വീട്ടിൽ ചികിത്സയിൽ കഴിയവെ രോഗം ഗുരുതരമാകുന്ന അവസ്ഥ എന്തൊക്കെയാണ് എന്ന് നോക്കാം

∙ ശ്വാസംമുട്ട് / കിതപ്പ്

∙ ബോധം മങ്ങുക / പരിസരബോധമില്ലാതെ പെരുമാറുക.

∙ നെഞ്ചുവേദന / നെഞ്ചിൽ ഭാരം കയറ്റി വച്ച പോലെ തോന്നുക.

∙ അമിതമായ ക്ഷീണം / ഉണരാൻ പ്രയാസം

∙ ചുമച്ച് രക്തം തുപ്പൽ /തലകറക്കം /നെഞ്ചിടിപ്പ് .

∙ മൂത്രത്തിന്റെ അളവ് കുറയൽ

∙ കൂടാതെ നിങ്ങൾക്ക് നേരത്തേ മറ്റു രോഗങ്ങൾ ഉണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ.

∙ നിയന്ത്രിതമല്ലാത്ത പ്രമേഹം, നിയന്ത്രിതമല്ലാത്ത രക്താതിമർദ്ദം, ശരീരത്തിൽ നീര്, കടുത്ത മാനസിക സമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ആരോഗ്യ പ്രവർത്തകരെ ഫോൺ വഴി ഉടനെ തന്നെ അറിയിക്കണം.

വീട്ടിൽ ചികിത്സയിൽ ഇരിക്കുമ്പോൾ എന്തൊക്കെ ഈ കാര്യങ്ങൾ നാം നിരീക്ഷിക്കണം ?

∙ പൾസ് ഓക്സി മീറ്റർ എന്ന ഉപകരണം ലഭ്യമാക്കാൻ RRT ക്കോ സന്നദ്ധ സംഘടനകൾക്കോ ഒരു പക്ഷേ സാധിച്ചേക്കും. അങ്ങനെയാണെങ്കിൽ ദിവസവും 3 തവണയെങ്കിലും ഓക്സിജൻ സാച്ചുറേഷൻ നോക്കുക. 2-3 മിനിറ്റ് നേരം കൈവിരലിൽ ഘടിപ്പിച്ച് ഒരു സ്റ്റേബിൾ ആയ അളവ് വന്നശേഷം അതു വേണം ഉണ്ടായിരിക്കുവാൻ . 95 ഓ അതിന് മുകളിലോ ആണെങ്കിൽ വീട്ടിൽ തുടരാൻ പറ്റേണ്ടതാണ്. 94 ന് മുകളിലാണെങ്കിലും 6 മിനിറ്റ് നേരം നടന്ന ശേഷം ഒന്നുകൂടി നോക്കുക. ആദ്യത്തേതിൽ നിന്നും 3% ൽ കൂടുതൽ താഴ്ന്നു പോകുന്നുണ്ടെങ്കിൽ അതും ഒരു അപകട സൂചനയായി കാണുക തന്നെ വേണം

∙ മറ്റൊരു കാര്യം രോഗി ഒരു മിനിറ്റിൽ എത്ര തവണ ശ്വാസം എടുത്തു വിടുന്നു എന്നത് (ഒന്നിൽ കൂടുതൽ ആളുകൾ ഐസൊലേഷനിൽ ഉണ്ടെങ്കിൽ) കൂടെയുള്ളയാൾ നിരീക്ഷിക്കണം . 12 വയസ്സിൽ കൂടുതലുള്ള വ്യക്തിക്ക് സാധാരണ അത് 24 ൽ താഴെയായിരിക്കണം. സ്വന്തം ശ്വാസഗതിയെ കുറിച്ച് ഒരാൾ ബോധവാനായാൽ ഇങ്ങനെ കണക്കാക്കുന്നത് പലപ്പോഴും തെറ്റിപ്പോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഒരാൾ സ്വന്തം ശ്വാസോച്ഛാസം എണ്ണാൻ ശ്രമിക്കാത്തതാണ് നല്ലത്.

∙ ഇത്തരത്തിൽ തന്നെ വീട്ടിൽ ഇരുന്നു കൊണ്ട് ആരോഗ്യ പ്രവർത്തകരുമായി നല്ല രീതിയിൽ ആശയ വിനിമയം നടത്തി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും. ആരോഗ്യ പ്രവർത്തകർ ചിലപ്പോൾ നിങ്ങളോട് വീട്ടിൽ തന്നെ തുടരാൻ പറയും. ടെലി മെഡിസിൻ സൗകര്യം ഉപയോഗിക്കാൻ കഴിയുമെങ്കിൽ ഏറ്റവും നല്ലതാണ്. ഇനി അഡ്മിറ്റ് ആകേണ്ട അവസ്ഥ വരികയാണെങ്കിൽ അതിനു വേണ്ട സഹായവും അവർക്ക് ചെയ്യാൻ പറ്റും.

∙ ചെറിയ ശ്വാസം മുട്ടുണ്ട് പക്ഷേ ഓക്സിജന്റെ അളവ് 95 ൽ കൂടുതലുണ്ട്, അല്ലെങ്കിൽ നിങ്ങളുടെ ഓക്സിജൻ സാച്ചുറേഷൻ 94 ന് താഴെയാണ്, എന്നാൽ ആശുപത്രിയിൽ പോകാനുളള നടപടികൾ നടന്നു വരുന്നേയുള്ളൂ, ഈ ഘട്ടങ്ങളിൽ ചെയ്യാവുന്ന ഒരു കാര്യമാണ് കമഴ്ന്നു കിടക്കുക എന്നത്.

Awake proning എന്ന ഈ രീതിയിൽ ഒന്നോ രണ്ടോ തലയിണ വച്ച് നെഞ്ചിന്റെ ഭാഗം ഉയർന്നിരിക്കണം. വയറ് നിലത്ത് അമർന്നിരിക്കാൻ പാടില്ല. രണ്ടോ മൂന്നോ മണിക്കൂർ തുടർച്ചയായി ദിവസം പല തവണ ഇങ്ങനെ ചെയ്യാം. രക്തത്തിലെ ഓക്സിജൻ അളവ് വർധിക്കാൻ ഈ പ്രക്രിയ നല്ലതാണ്.

വീട്ടിൽ ചികിത്സയിൽ ഇരിക്കുമ്പോൾ കഴിച്ചുകൂടാത്തതും കഴിക്കാവുന്ന തുമായ മരുന്നുകൾ
എന്തൊക്കെയെന്ന് നോക്കാം.

∙ ഒരു ലക്ഷണവും ഇല്ലെങ്കിൽ കോവിഡിന് വേണ്ടി മാത്രമായി മരുന്നുകൾ ഒന്നുംതന്നെ വേണ്ട.

∙ പനി, ശരീര വേദന തുടങ്ങിയവയ്ക്ക് പാരസെറ്റമോൾ, വരണ്ട ചുമയ്ക്ക് സെട്രിസിൻ പോലെയുള്ള അലർജി മരുന്നുകൾ മതിയാകും.

∙ നേരത്തേ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൾ ഒന്നും മുടക്കരുത്.

∙ ആന്റി വൈറൽ മരുന്നുകൾ വീട്ടിൽ കരുതേണ്ട ആവശ്യമില്ല. വൈറ്റമിൻ സി, സിങ്ക്, കാൽസ്യം തുടങ്ങിയവയും നിർബന്ധമല്ല, ഇവ കഴിക്കുന്നതു കൊണ്ട് ദോഷവുമില്ല. എന്നാൽ സമീകൃതാഹാരത്തിന് പകരമാവില്ല വൈറ്റമിൻ ഗുളികകൾ എന്നു കൂടി ഓർക്കേണ്ടതാണ്. ആന്റിബയോട്ടിക്ക് ആവശ്യമില്ല.

∙ ഒട്ടും പരിചയമില്ലാത്ത ഭക്ഷണങ്ങളും അശാസ്ത്രീയമായ പ്രയോഗങ്ങളും പരീക്ഷിക്കരുത്. അതു കാരണം മാത്രം വയറിളക്കം, ഛർദ്ദി, നെഞ്ചെരിച്ചിൽ തുടങ്ങി പല പ്രശ്നങ്ങളും ഉണ്ടാവുകയും അത് രോഗിയേയും ചികിത്സകനേയും ഒരേ പോലെ കൺഫ്യൂഷനിലാക്കുകയും ചെയ്യുന്നുണ്ട്.

∙ ബഹു ഭൂരിപക്ഷം രോഗികൾക്കും ലക്ഷണങ്ങൾ തുടങ്ങി അഞ്ചു ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ അപ്രത്യക്ഷമാകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ-ബ്രസീല്‍ പോരാട്ടം.... കൊല്‍ക്കത്തയില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കളിക്കും...  (10 minutes ago)

രാജ്യത്തെ പൊതുപരിക്ഷ സംവിധാനത്തിൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന പൊതുപരിക്ഷാ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി...  (16 minutes ago)

ഒരാളും ഇന്ന് അയോഗ്യനാവില്ലെന്ന് വിവിആർ!! കാപ്പ കേസിൽ കുരുങ്ങിയ വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതന്റെ കാര്യത്തിൽ VVRന് 200% കോൺഫിഡൻസ്.. സു​ഗതന്റെ കൗൺസിലർ സ്ഥാനം തെറിക്കുമോ എന്നത് ഇന്നറിയാം..  (23 minutes ago)

കോമൺവെൽത്ത് ഗെയിംസ്.... അത്‌ലറ്റിക്‌സ് ഫീൽഡിൽ നിന്നും ഇന്ത്യയ്ക്ക് വീണ്ടും മെഡൽ തിളക്കം...  (26 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (32 minutes ago)

സങ്കടക്കാഴ്ചയായി... കുമ്പളം ടോൾ പ്ലാസക്ക് സമീപം അനധികൃതമായി നിർത്തിയിട്ട ലോറിക്ക് പിന്നിൽ മീൻ വാൻ ഇടിച്ചു കയറി ഒരു മരണം  (38 minutes ago)

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിപുൽ, ഇന്ത്യൻ രാഷ്​ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഔദ്യോഗിക നിയമനപത്രം സ്വീകരിച്ചു...  (1 hour ago)

വെല്ലുവിളി വീണ്ടും... കുവൈത്തിലും ജോർദാനിലും ഇറാൻ ആക്രമണം, തിരിച്ചടിച്ച് യുഎസ്; ഹോർമുസിൽ എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണം, വീണ്ടും സംഘർഷം  (1 hour ago)

ലൈസൻസിന്റെ കാലാവധി കഴിഞ്ഞു... ബൈക്ക് ഓടിച്ചയാൾ വരുത്തിയ അപകടത്തിന് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീംകോടതി  (1 hour ago)

എസ് ശ്രീജിത്തിനെ കുടുക്കിയതാര്? ഡി ജി പി തുലാസിൽ മൗനത്തിൽ സർക്കാർ പോലീസിൽ തമ്മിലടി  (1 hour ago)

യുദ്ധം അവസാനിക്കുന്നു...! കലാശക്കൊട്ടിന് ട്രംപ്..! യുദ്ധം കഴിഞ്ഞാൽ ഇറാന്റെ കട്ടപ്പുക..!കൂട്ടിയിട്ട് കത്തിക്കും..!  (1 hour ago)

തർക്കത്തിനൊടുവിൽ... സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

പുരുഷന്മാരുടെ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ലവ്‌പ്രീത്‌ സിങ്ങിന് വെള്ളി...  (2 hours ago)

പ്രതീക്ഷയോടെ.... ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും...  (2 hours ago)

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് ഒരു മരണം....  (2 hours ago)

Malayali Vartha Recommends