Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20 ന് വൈകിട്ട് മൂന്നരയ്ക്ക് സെന്‍ട്രല്‍ സ്​റ്റേഡിയത്തില്‍ തന്നെ; പരമാവധി 500പേർ ഇതൊരു വലിയ സംഖ്യയല്ലെന്ന്​ മുഖ്യമന്ത്രി, 140 നിയമസഭ സാമാജികരും 20 എം.പിമാരും ലെജിസ്റ്റലേര്‍, എക്​സിക്യൂട്ടീവ്​, ജുഡീഷ്യറി എന്നിവയെ ഉൾപ്പെടുത്താതെ വയ്യെന്ന് പിണറായി: ജനങ്ങൾക്ക് സത്യപ്രതിജ്ഞ കാണാനുള്ള അവസരം മാധ്യമങ്ങളിലൂടെ

17 MAY 2021 07:26 PM IST
മലയാളി വാര്‍ത്ത

രണ്ടാം പിണറായി മന്ത്രി സഭയുടെ സത്യപ്രതിജ്ഞ തിരുവനന്തപുരം സെ​ന്‍ട്രല്‍ സ്​റ്റേഡിയത്തില്‍ ത​ന്നെ നടക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. 50000ത്തിലേറെ പേര്‍ക്ക്​ ഇരിപ്പിടമുള്ള സ്​റ്റേഡിയത്തില്‍ പരമാവധി 500ഓളാണ്​ പേരാണ്​ പ​ങ്കെടുക്കുകയെന്ന്​ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

''സത്യപ്രതിജ്ഞ ജനങ്ങളുടെ മധ്യത്തില്‍ ആഘോഷത്തിമിര്‍പ്പിലാണ്​ നടക്കേണ്ടത്​. അതാണ്​ ജനാധിപത്യത്തിലെ കീഴ്​വഴക്കം. പക്ഷേ നിര്‍​ഭാഗ്യവശാല്‍ കോവിഡ്​ മഹാമാരിയുടെ സാഹചര്യത്തില്‍ ജനമധ്യത്തില്‍ നടത്താനാകില്ല. അതുകൊണ്ടാണ്​ പരിമിതമായ തോതില്‍ നടത്താന്‍ തീരുമാനിക്കുന്നത്​.


50000ത്തിലേറെ പേര്‍ക്ക്​ ഇരിപ്പിടമുള്ള സ്​റ്റേഡിയത്തില്‍ പരമാവധി 500ഓളം പേര്‍ പ​ങ്കെടുക്കും. കഴിഞ്ഞ സര്‍ക്കാര്‍ 40000ത്തിലധികം പേരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിപാടിയാണ്​ പ്രത്യേക സാഹചര്യത്തില്‍ ചുരുക്കുന്നത്​. 500 എന്നത്​ ഇത്തരം സാഹചര്യത്തില്‍ വലിയ സംഖ്യയല്ല. 140 നിയമസഭ സാമാജികരും 20 എം.പിമാരുമുണ്ട്​. ലെജിസ്​​േലറ്റര്‍, എക്​സിക്യൂട്ടീവ്​, ജുഡീഷ്യറി എന്നിവയില്‍ നിന്നുള്ളവരും പ​ങ്കെടുക്കും. ജനാധിപത്യത്തെ മാനിക്കുന്ന ഒരാള്‍ക്കും ഇവ മൂന്നിനെയും അവഗണിക്കാനാവില്ല.

അനിവാര്യമായ ഉദ്യോഗസ്ഥരെയാണ്​ പരിഗണിക്കുന്നത്​. സത്യപ്രതിജ്ഞ ചെയ്യുന്നത്​ കാണാനും അറിയാനും ജനങ്ങള്‍ക്ക്​ സഫലമാകുന്നത്​ മാധ്യമങ്ങളിലൂടെയാണ്​​. എങ്കിലും മാധ്യമപ്രവര്‍ത്തകരുടെ പങ്കാളിത്തം ക്രമീകരിക്കും. മൂന്നുകോടിയോളം ജനങ്ങളെ ​പ്രതിനിധീകരിക്കുന്ന ചടങ്ങില്‍ ഇത്​ അധികമല്ല. മറ്റൊരു തരത്തില്‍ വ്യാഖാനിക്കാതെ യഥാര്‍ഥ വസ്​തുത മനസ്സിലാക്കണം.

സ്​റ്റേഡിയം ആയതുകൊണ്ട്​ ജനസമുദ്രം എന്ന്​ കരുതേണ്ട. തുറസായ സ്ഥലമാണ്​ നല്ലതെന്ന്​ കരുതിയാണ്​ സ്​റ്റേഡിയം തെരഞ്ഞെടുത്തത്​​. വായുസഞ്ചാരവും ലഭിക്കും'' -മുഖ്യമന്ത്രി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ-ബ്രസീല്‍ പോരാട്ടം.... കൊല്‍ക്കത്തയില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കളിക്കും...  (10 minutes ago)

രാജ്യത്തെ പൊതുപരിക്ഷ സംവിധാനത്തിൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന പൊതുപരിക്ഷാ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി...  (16 minutes ago)

ഒരാളും ഇന്ന് അയോഗ്യനാവില്ലെന്ന് വിവിആർ!! കാപ്പ കേസിൽ കുരുങ്ങിയ വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതന്റെ കാര്യത്തിൽ VVRന് 200% കോൺഫിഡൻസ്.. സു​ഗതന്റെ കൗൺസിലർ സ്ഥാനം തെറിക്കുമോ എന്നത് ഇന്നറിയാം..  (23 minutes ago)

കോമൺവെൽത്ത് ഗെയിംസ്.... അത്‌ലറ്റിക്‌സ് ഫീൽഡിൽ നിന്നും ഇന്ത്യയ്ക്ക് വീണ്ടും മെഡൽ തിളക്കം...  (26 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (32 minutes ago)

സങ്കടക്കാഴ്ചയായി... കുമ്പളം ടോൾ പ്ലാസക്ക് സമീപം അനധികൃതമായി നിർത്തിയിട്ട ലോറിക്ക് പിന്നിൽ മീൻ വാൻ ഇടിച്ചു കയറി ഒരു മരണം  (38 minutes ago)

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിപുൽ, ഇന്ത്യൻ രാഷ്​ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഔദ്യോഗിക നിയമനപത്രം സ്വീകരിച്ചു...  (1 hour ago)

വെല്ലുവിളി വീണ്ടും... കുവൈത്തിലും ജോർദാനിലും ഇറാൻ ആക്രമണം, തിരിച്ചടിച്ച് യുഎസ്; ഹോർമുസിൽ എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണം, വീണ്ടും സംഘർഷം  (1 hour ago)

ലൈസൻസിന്റെ കാലാവധി കഴിഞ്ഞു... ബൈക്ക് ഓടിച്ചയാൾ വരുത്തിയ അപകടത്തിന് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീംകോടതി  (1 hour ago)

എസ് ശ്രീജിത്തിനെ കുടുക്കിയതാര്? ഡി ജി പി തുലാസിൽ മൗനത്തിൽ സർക്കാർ പോലീസിൽ തമ്മിലടി  (1 hour ago)

യുദ്ധം അവസാനിക്കുന്നു...! കലാശക്കൊട്ടിന് ട്രംപ്..! യുദ്ധം കഴിഞ്ഞാൽ ഇറാന്റെ കട്ടപ്പുക..!കൂട്ടിയിട്ട് കത്തിക്കും..!  (1 hour ago)

തർക്കത്തിനൊടുവിൽ... സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

പുരുഷന്മാരുടെ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ലവ്‌പ്രീത്‌ സിങ്ങിന് വെള്ളി...  (2 hours ago)

പ്രതീക്ഷയോടെ.... ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും...  (2 hours ago)

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് ഒരു മരണം....  (2 hours ago)

Malayali Vartha Recommends