Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആശങ്കവേണ്ട: മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്ഥാപനത്തിന്റെ ഐഡി കാര്‍ഡ്, പ്രസ് അക്രഡിറ്റേഷന്‍ കാര്‍ഡ്, പ്രസ്‌ക്ലബ് ഐഡികാര്‍ഡ് എന്നിവ ഉപയോഗിച്ച്‌ സംസ്ഥാനത്ത് യാത്ര ചെയ്യാമെന്ന് സംസ്ഥാന പൊലിസ് മേധാവിയുടെ ഉത്തരവ്; ഉത്തരവ് ദൃശ്യ- പത്ര- ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബാധകം

17 MAY 2021 09:11 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗണ്‍ അടക്കം നിയന്ത്രണങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ അന്തര്‍ ജില്ല യാത്രകള്‍ നടത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ പൊലിസ് പാസെടുക്കണമെന്ന നിര്‍ദേശം ഉണ്ടാക്കിയ ആശങ്കയ്ക്ക് വിരാമമായി.

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐഡി കാര്‍ഡ് കാണിച്ച്‌ യാത്ര ചെയ്യാമെന്ന് പൊലിസ് മേധാവിയുടെ ഉത്തരവിറങ്ങി. ദൃശ്യ- പത്ര- ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുമതിയുള്ളത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്ഥാപനത്തിന്റെ ഐഡി കാര്‍ഡ്, പ്രസ് അക്രഡിറ്റേഷന്‍ കാര്‍ഡ്, പ്രസ്‌ക്ലബ് ഐഡികാര്‍ഡ് എന്നിവ ഉപയോഗിച്ച്‌ സംസ്ഥാനത്ത് യാത്ര ചെയ്യാമെന്ന് സംസ്ഥാന പൊലിസ് മേധാവി ഉത്തരവിൽ പറയുന്നു.

കൂടാതെ മാധ്യമപ്രവര്‍ത്തകരുടെ യാത്രക്ക് പ്രത്യേക പാസ് ആവശ്യമില്ലെന്ന് ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണിലുള്ള ജില്ലകളിലൂടെ യാത്ര ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊലിസ് പാസ് എടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

നിരവധി മാധ്യമപ്രവര്‍ത്തകരാണ് ജില്ലകള്‍ കടന്ന് ദിവസവും ജോലിക്കെത്തുന്നത്. അവശ്യസേവനവിഭാഗത്തില്‍ പെട്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്‌ യാത്ര ചെയ്യാമെന്നിരിക്കേ മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊലിസ് പാസ് നിഷ്‌കര്‍ഷിക്കുന്നത് ഖേദകരമാണെന്ന് ചൂണ്ടിക്കാട്ടി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നതിന് പിന്നാലെയാണ് ഈ വിഷയത്തില്‍ വ്യക്തത വരുത്തി പൊലിസ് മേധാവിയുടെ പുതിയ ഉത്തരവ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ-ബ്രസീല്‍ പോരാട്ടം.... കൊല്‍ക്കത്തയില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കളിക്കും...  (10 minutes ago)

രാജ്യത്തെ പൊതുപരിക്ഷ സംവിധാനത്തിൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന പൊതുപരിക്ഷാ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി...  (16 minutes ago)

ഒരാളും ഇന്ന് അയോഗ്യനാവില്ലെന്ന് വിവിആർ!! കാപ്പ കേസിൽ കുരുങ്ങിയ വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതന്റെ കാര്യത്തിൽ VVRന് 200% കോൺഫിഡൻസ്.. സു​ഗതന്റെ കൗൺസിലർ സ്ഥാനം തെറിക്കുമോ എന്നത് ഇന്നറിയാം..  (23 minutes ago)

കോമൺവെൽത്ത് ഗെയിംസ്.... അത്‌ലറ്റിക്‌സ് ഫീൽഡിൽ നിന്നും ഇന്ത്യയ്ക്ക് വീണ്ടും മെഡൽ തിളക്കം...  (26 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (32 minutes ago)

സങ്കടക്കാഴ്ചയായി... കുമ്പളം ടോൾ പ്ലാസക്ക് സമീപം അനധികൃതമായി നിർത്തിയിട്ട ലോറിക്ക് പിന്നിൽ മീൻ വാൻ ഇടിച്ചു കയറി ഒരു മരണം  (38 minutes ago)

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിപുൽ, ഇന്ത്യൻ രാഷ്​ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഔദ്യോഗിക നിയമനപത്രം സ്വീകരിച്ചു...  (1 hour ago)

വെല്ലുവിളി വീണ്ടും... കുവൈത്തിലും ജോർദാനിലും ഇറാൻ ആക്രമണം, തിരിച്ചടിച്ച് യുഎസ്; ഹോർമുസിൽ എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണം, വീണ്ടും സംഘർഷം  (1 hour ago)

ലൈസൻസിന്റെ കാലാവധി കഴിഞ്ഞു... ബൈക്ക് ഓടിച്ചയാൾ വരുത്തിയ അപകടത്തിന് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീംകോടതി  (1 hour ago)

എസ് ശ്രീജിത്തിനെ കുടുക്കിയതാര്? ഡി ജി പി തുലാസിൽ മൗനത്തിൽ സർക്കാർ പോലീസിൽ തമ്മിലടി  (1 hour ago)

യുദ്ധം അവസാനിക്കുന്നു...! കലാശക്കൊട്ടിന് ട്രംപ്..! യുദ്ധം കഴിഞ്ഞാൽ ഇറാന്റെ കട്ടപ്പുക..!കൂട്ടിയിട്ട് കത്തിക്കും..!  (1 hour ago)

തർക്കത്തിനൊടുവിൽ... സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

പുരുഷന്മാരുടെ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ലവ്‌പ്രീത്‌ സിങ്ങിന് വെള്ളി...  (2 hours ago)

പ്രതീക്ഷയോടെ.... ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും...  (2 hours ago)

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് ഒരു മരണം....  (2 hours ago)

Malayali Vartha Recommends