രണ്ടാം പിണറായി സര്‍ക്കാരിന്റെ പുതിയ വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

രണ്ടാം പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ വികസനതുടര്‍ച്ചയെ സഹായിക്കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തുടര്‍ഭരണത്തിലൂടെ അധികാരമേറ്റ ശേഷം നടത്തിയ ആദ്യ വാര്‍ത്തസമ്മേളനത്തിലാണ് പുതിയ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്നും എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കുമെന്നും അറിയിച്ചു. ഉന്നത വിദ്യാഭ്യാസത്തെ നവീകരിക്കാന്‍ പ്രത്യേക നയം രൂപീകരിക്കും. ദാരിദ്ര്യത്തില്‍ കഴിയുന്ന കുടുംബത്തെ കണ്ടെത്തി സഹായം നല്‍കും. ആരോഗ്യ പദ്ധതികള്‍ക്കും മുഖ്യമന്ത്രി മുന്‍ഗണന നല്‍കിയിട്ടുണ്ട്.
വിദ്യാഭ്യാസ പാര്‍പ്പിട പദ്ധതികള്‍ക്കും ഊന്നല്‍. വികസന കാഴ്ചപ്പാട് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കും. കാര്‍ഷികമേഖലയില്‍ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കും. അഞ്ചുവര്‍ഷം കൊണ്ട് നെല്ലിന്റെയും പച്ചക്കറിയുടെയും ഉത്പ്പാദനം ഇരട്ടിപ്പിക്കും. ജലസേചന പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കും. ഭക്ഷ്യ സംസ്‌കൃത വ്യവസായങ്ങള്‍ക്കുള്ള സാധ്യത പ്രയോജനപ്പെടുത്തും. മഴ വെള്ളം കടലിലേക്ക് ഒഴുകി കളയാതെ സംഭരിക്കുന്ന പദ്ധതി നടപ്പിലാക്കും. കൃഷിക്കാര്‍ക്ക് ലഭിക്കുന്ന അനുബന്ധ സേവനങ്ങളുടെ നിലവാരം ഉയര്‍ത്തും. കാര്‍ഷിക സര്‍വ്വകലാശാലയുടെ ശേഷി പൂര്‍ണമായും വിനിയോഗിക്കും. മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























