Widgets Magazine
02
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"ലവന്മാർക്ക് ചെയ്ഞ്ച് വേണമത്രെ!" സതീശനെതിരെ മണിയുടെ 'നീറോ' പ്രയോഗം; സോഷ്യൽ മീഡിയ ഇളകിമറിയുന്നു...


മനു'വെന്ന ചതിയൻ, 11 വർഷത്തെ ഒളിച്ചുകളി, മോർച്ചറിയിലെ ആ ചിരി; ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകത്തിലെ മുഴുവൻ ഞെട്ടിക്കുന്ന ചുരുളുകളും നിവർത്തി പ്രോസിക്യൂഷൻ


യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ മോദി.. ഒരു കോടിയിലധികം യുവാക്കളെ അണിനിരത്തി ലഹരി മുക്ത യുവത..ലഹരിക്കെതിരെ രാജ്യ വ്യാപക പ്രചാരണത്തിന് നരേന്ദ്ര മോദി തുടക്കമിട്ടു..


വി ഡി മുസ്ലീംലീഗ് നേതാവിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്തതിൽ രൂക്ഷവിമർശനവുമായി, മുൻ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി.. 'ലവൻമാർക്ക് ചെയ്ഞ്ച് വേണമത്രെ ചെയ്ഞ്ച്'..


വാഹനാപകടത്തിൽ ഇന്ത്യന്‍ സൈന്യത്തിലെ കരസേനാ മേജർ കൊല്ലപ്പെട്ടു.. കാർ ഒട്ടകത്തെ ഇടിച്ച് പലതവണയായി മറിയുകയായിരുന്നു.. മിലിട്ടറി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു..

ഇനി വരുന്ന വർഷം കേരളത്തിൽ നിന്ന് ദാരിദ്ര്യം ഇല്ലാതാക്കും... വമ്പൻ പ്രഖ്യാപനങ്ങളുമായി പിണറായി വിജയൻ...

20 MAY 2021 08:59 PM IST
മലയാളി വാര്‍ത്ത

More Stories...

പിഎസ്‌സി പരീക്ഷ തട്ടിപ്പു കേസില്‍ പ്രതിക്ക് 3 വര്‍ഷം തടവും പിഴയും

ജനങ്ങളാകമാനം ദുരിതത്തില്‍ നില്‍ക്കുന്ന ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനം ഏറ്റവും കാര്യക്ഷമായി പ്രവര്‍ത്തിക്കണം; ജനങ്ങളെ സഹായിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിറവേറ്റണമെന്ന്‌ സി.പി.ഐ (എം)

ഓപ്പറേഷന്‍ തൂഫാന്‍; 2 കേസുകളിലായി 43 പേര്‍ കൂടി അറസ്റ്റിൽ; കേസുകളുടെ എണ്ണം 8310

ഈ പ്രയാസകരമായ സാഹചര്യത്തെ നേരിടാൻ നമുക്ക് ഒന്നിച്ചിറങ്ങാം; ജാഗ്രതയും ഐക്യദാർഢ്യവും കൊണ്ട് ഈ പ്രതിസന്ധിയെയും നമുക്ക് അതിജീവിക്കാം- പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

മലയോരങ്ങളിൽ മിന്നൽ പ്രളയമുണ്ടായത് വെള്ളം ഒഴുകിപ്പോകാത്തതിനാൽ; വരുംദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ്...

അടുത്ത അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം എന്നത് ഉന്മൂലനം ചെയ്യുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

അഗതിയായ ഓരോ വ്യക്തിയേയും ദാരിദ്ര്യത്തില്‍ കഴിയുന്ന ഓരോ കുടുംബത്തേയും കണ്ടെത്തി പ്രാദേശികവും ഗാര്‍ഹികവുമായ പദ്ധതികളിലൂടെ ദാരിദ്ര രേഖയ്ക്ക് മുകളില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

തുടർ ഭരണം സമുജ്വലമായ പുതിയ തുടക്കമാണെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. കേരളത്തിന് മുന്നോട്ടുള്ള പാതയൊരുക്കാൻ ദീർഘദൃഷ്ടിയുള്ള ഇടപെടലാണ് എല്ലാ പ്രതിസന്ധിയെയും നേരിട്ട് കഴിഞ്ഞ അഞ്ച് വർഷം നടത്തിയത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടാവുന്നത്. പ്രകടന പത്രിക വാഗ്ദാനങ്ങൾ നടപ്പാക്കും.

ആരോഗ്യ വിദ്യാഭ്യാസം പാർപ്പിടം സാമൂഹ്യ നീതി മേഖല കൂടുതൽ ശക്തിപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ നവീകരണത്തിന് പുതിയ നയം കൊണ്ട് വരും. മികച്ച തൊഴിലുകൾ സൃഷ്ടിക്കും. അടുത്ത 25 വർഷം കൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം വികസിത രാജ്യങ്ങൾക്ക് സമാനമാക്കും. ഒരാളെയും ഒഴിച്ച് നിർത്താത്ത വികസനം കൊണ്ട് വരും എന്നുള്ള പ്രഖ്യാപനങ്ങളാണ്.

ഒരാളേയും ഒഴിച്ചുനിര്‍ത്താത്ത വികസന കാഴ്ച്ചപാടാണ് ഉയര്‍ത്തിപ്പിടിക്കുക. കാര്‍ഷിക മേഖലയില്‍ ഉത്പാദന ക്ഷമത, ലാഭസാധ്യത, സുസ്ഥിരത എന്ന മുദ്രാവാക്യം നടപ്പിലാക്കും. ഓരോ വിളയുടേയും ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യം നിശ്ചയിക്കും.അഞ്ചു വര്‍ഷംകൊണ്ട് നെല്ലിന്റേയും പച്ചക്കറികളുടേയും ഉത്പാദനം ഇരട്ടിപ്പിക്കാനുള്ള ശേഷി നമുക്കുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിളകളുടെ ഉത്പാദനം ലക്ഷ്യം വെച്ച് കൂട്ടും. ശാസ്ത്രീയ കൃഷി രീതിക്ക് പദ്ധതി കൊണ്ട് വരും. അഞ്ച് വര്ഷം കൊണ്ട് പൊതു മേഖല സ്ഥാപനങ്ങളെ നവീകരിക്കും.

5 വർഷം കൊണ്ട് മാലിന്യ രഹിത കേരളം സൃഷ്ടിക്കും. മുൻഗണന നൽകുന്ന പ്രധാന മേഖല ഉന്നത വിദ്യാഭ്യാസമേഖലയിലാകുമെന്നും ഓൺലൈൻ കോഴ്സുകൾ അന്തർ സർവകലാശാലകളുടെ സഹായത്തോടെ തുടങ്ങുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

കാർഷിക മേഖലയിൽ ഓരോ വിളയുടെയും ഉൽപ്പാദനം വർധിപ്പിക്കാൻ ലക്ഷ്യം നിശ്ചയിക്കും. നെല്ലിന്റെയും പച്ചക്കറിയുടെയും ഉൽപ്പാദനം ഇരട്ടിപ്പിക്കാനുള്ള ശേഷിയുണ്ട്. സഹകരണ മേഖലയുമായും ഫാർമർ പ്രൊഡ്യൂസർ കമ്പനികളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സമന്വയിപ്പിക്കും.

മൂല്യവർധനവിനും മാർക്കറ്റിങിനും ശ്രദ്ധ കേന്ദ്രീകരിക്കും. നാളികേരത്തിന്റെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും സംസ്കരണത്തിന് വ്യവസായ ശാലകളുടെ ശ്രേണി സജ്ജമാക്കും.

ഭൂവിനിയോഗ പദ്ധതി, വിള പദ്ധതി, തണ്ണീർത്തട പദ്ധതി എന്നിവ ആവിഷ്കരിച്ച് ആസൂത്രണം നടത്താൻ തദ്ദേശ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും. മഴവെള്ളം കടലിലേക്ക് ഒഴുക്കിക്കളയാതെ സംഭരിക്കുന്ന വലിയ ജലസംഭരണികൾ ഒരുക്കും. വേനൽക്കാലത്ത് വെള്ളത്തിന്റെ ലഭ്യതയും ഉറപ്പാക്കും.

മഴവെള്ളം കടലിലേക്ക് ഒഴുക്കിക്കളയാതെ സംഭരിക്കുന്ന വലിയ ജലസംഭരണികൾ ഒരുക്കും. വേനൽക്കാലത്ത് വെള്ളത്തിന്റെ ലഭ്യതയും ഉറപ്പാക്കും. കൃഷിഭവനുകളെ സ്മാർട്ട് കൃഷിഭവനുകളാക്കി അനുബന്ധ സേവനങ്ങളുടെ നിലവാരം ഉയർത്തും. കൃഷിയുമായി ബന്ധപ്പെട്ട അനുബന്ധ സേവനങ്ങളാകെ പരിഷ്കരിക്കും.

സംസ്ഥാനത്തെ വനഭൂമിയുടെ അതിർത്തികൾ കൃത്യമായി രേഖപ്പെടുത്തും. 2025 ഓടെ പാലുൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക ലക്ഷ്യം. മാംസം, മുട്ട എന്നിവയുടെ ഉൽപ്പാദനത്തിൽ മികച്ച വളർച്ച ലക്ഷ്യമിട്ട് പ്രവർത്തിക്കും.

ഉൾനാടൻ മത്സ്യകൃഷിയിൽ കൃത്യമായ ലക്ഷ്യം വെച്ച് മുന്നേറും. പൊതുമേഖലാ സ്ഥാപനങ്ങളെ നവീകരിക്കും. വ്യവസായ വികസനം ആസൂത്രണം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് ഉറപ്പാക്കും. സമ്പൂർണ ശുചിത്വം കൈവരിക്കുന്നതിന് എല്ലാ തലത്തിലും യോജിച്ച് പ്രവർത്തിക്കാനുള്ള സാധ്യത ഒരുക്കും.

വ്യവസായ ഇടനാഴി, തുറമുഖം, ലോജിസ്റ്റിക്സ്, ഉൾനാടൻ ജലഗതാഗതം എന്നിവയുടെ വികസനത്തിലുടെ വ്യവസായ വളർച്ച ഉറപ്പാക്കും. പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണം ശക്തിപ്പെടുത്തും. കൂടുതൽ മൂല്യവർധനവിനും നടപടിയെടുക്കും.

ഐടി വകുപ്പ്, ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഐടി വ്യവസായം എന്നിവ വഴി കേരളത്തിൽ നിക്ഷേപിക്കാനോ പഠിപ്പിക്കാനോ തൊഴിൽ ചെയ്യാനോ ആഗ്രഹിക്കുന്നവരെ തമ്മിൽ ബന്ധിപ്പിക്കും. ഐടി വിദ്യാർത്ഥികളെ പഠിപ്പിക്കാനും മാർഗനിർദ്ദേശം നൽകാനും ജോലി ചെയ്യുന്ന പ്രൊഫഷണലുകളെ ഉപയോഗിക്കാവുന്ന മാർഗരേഖ ആറ് മാസത്തിനുള്ളിൽ തയ്യാറാക്കും.

മൂന്ന് മുതൽ അഞ്ച് വർഷം കൊണ്ട് ഐടി കയറ്റുമതി മൂല്യം ഇരട്ടിപ്പിക്കുക ലക്ഷ്യം. ഇതിനായി ഐടിയിലെ പ്രത്യേക ഉപമേഖലകൾ കണ്ടെത്തി നൈപുണ്യ വികസനവും നിക്ഷേപ പ്രോത്സാഹനവും നടത്തും. വികേന്ദ്രീകൃത തൊഴിലിനും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനും ഐടി അനേകം അവസരം നൽകുന്നുണ്ട്.

സ്ത്രീകൾക്ക് കടന്നുവരാൻ ഇത് സാധ്യത വർധിപ്പിക്കുന്നു. സ്ത്രീകളുടെ നൈപുണ്യ വികസനത്തിനും അവർക്ക് അനുയോജ്യമായ തൊഴിലുമായി അവരെ ബന്ധിപ്പിക്കുന്നതിനും പ്രത്യേക പരിപാടികൾ നടത്തും.

അധ്യാപനത്തിനും ഗവേഷണത്തിനും വിദ്യാർത്ഥികളുടെ കൈമാറ്റത്തിനുള്ള എക്സ്ചേഞ്ച് ദേശീയ അന്താരാഷ്ട്ര തലത്തിൽ വികസിപ്പിച്ചെടുക്കും. സാങ്കേതിക വിദ്യയിൽ അടിസ്ഥാനമായ അധ്യയനം സംസ്ഥാനത്ത് ആവിഷ്കരിക്കാൻ പഠനം നടത്തും.

ഓൺലൈൻ കോഴ്സുകൾ വികസിപ്പിക്കാൻ അന്തർ സർവകലാശാല സംഘങ്ങളെ ചുമതലപ്പെടുത്തും. വിവിധ വകുപ്പുകളുടെ പൂൾ ഉണ്ടാക്കും. ലൈബ്രറികളും സജ്ജമാക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സാമൂഹിക നീതിയും സന്തുലിതാവസ്ഥയും ഉറപ്പാക്കും.

ഓരോ കലാലയത്തിനും പ്രത്യേകം പരിപാടികൾ ആവശ്യങ്ങൾ കണക്കാക്കി തയ്യാറാക്കാം. ഗവേഷണ സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായങ്ങളും പരസ്പരം ബന്ധപ്പെട്ട് പ്രവർത്തിക്കാൻ സാഹചര്യം ഒരുക്കും. സെക്കണ്ടറി തലം വരെ ശാസ്ത്രീയ അവബോധവും മതനിരപേക്ഷ മൂല്യങ്ങളും ഉണർത്തും വിധം പാഠ്യപദ്ധതി നവീകരിക്കും. ഏറ്റവും ആധുനികമായ ശേഷി വികസന പരിപാടികൾ യുവാക്കൾക്ക് ലഭ്യമാക്കും.

പുതിയ സാധ്യത ഉയർന്നുവരുന്ന മേഖലകളിൽ സ്ത്രീകൾക്കും യുവാക്കൾക്കും പട്ടികജാതി-വർഗ വിഭാഗങ്ങളുടെയും ശേഷി വികസനത്തിന് ശ്രമിക്കും. പരിശീലനത്തെ ഇപ്പോഴുള്ള തൊഴിൽ കമ്പോളത്തിന്റെ ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനൊപ്പം ശേഷി വികസിപ്പിക്കും.

നിലവാരമുള്ള അപ്പല്ലേറ്റ് സംവിധാനങ്ങൾ ഒരുക്കും. തൊഴിലുമായി ബന്ധപ്പെട്ട പരിശീലനങ്ങളുടെ പ്രാപ്യത വർധിപ്പിക്കും. ഖരമാലിന്യ സംസ്കരണത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ഗുരുതരമായ പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകും. വരുന്ന 5 വർഷം കൊണ്ട് മാലിന്യ രഹിത കേരളം നടപ്പാക്കും. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കും.

തിരികെ വന്ന പ്രവാസികൾ പുതിയ സംരംഭങ്ങൾക്ക് അവസരം തേടുകയാണ്. അവർക്ക് സഹായം നൽകാൻ വ്യവസ്ഥാപിത മാർഗ്ഗങ്ങൾ ഒരുക്കും. സംസ്ഥാനത്ത് സ്ത്രീകളുടെ പദവി ഉയർത്താൻ മുൻഗണന നൽകും. ജെന്റർ ബജറ്റിങ് ശക്തിപ്പെടുത്തും.

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം കുറയ്ക്കാൻ ജനകീയ ഇടപെടലിന് രൂപം നൽകും. പൊതുവായ വികസനത്തിന്റെ നേട്ടം വേണ്ടത്ര ലഭിക്കാത്ത പട്ടികജാതി-വർഗ വിഭാഗങ്ങൾ മത്സ്യത്തൊഴിലാളികൾ എന്നിവരുടെ പ്രശ്നങ്ങൾ പരിഹരിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി പരീക്ഷ തട്ടിപ്പു കേസില്‍ പ്രതിക്ക് 3 വര്‍ഷം തടവും പിഴയും  (30 minutes ago)

അടിയന്തിരമായി മറ്റെല്ലാ പരിപാടികളും മാറ്റിവച്ചു ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം; ഔദ്യോഗിക ഉത്തരവാദിത്വങ്ങളെക്കാൾ വ്യക്തിപരമായ താല്പര്യങ്ങൾക്കും സൽക്കാരങ്ങൾക്കും പ്രാധ  (1 hour ago)

ജനങ്ങളാകമാനം ദുരിതത്തില്‍ നില്‍ക്കുന്ന ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനം ഏറ്റവും കാര്യക്ഷമായി പ്രവര്‍ത്തിക്കണം; ജനങ്ങളെ സഹായിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിറവേറ്റണമെന്ന്‌ സി.പി  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 2 കേസുകളിലായി 43 പേര്‍ കൂടി അറസ്റ്റിൽ; കേസുകളുടെ എണ്ണം 8310  (1 hour ago)

ഈ പ്രയാസകരമായ സാഹചര്യത്തെ നേരിടാൻ നമുക്ക് ഒന്നിച്ചിറങ്ങാം; ജാഗ്രതയും ഐക്യദാർഢ്യവും കൊണ്ട് ഈ പ്രതിസന്ധിയെയും നമുക്ക് അതിജീവിക്കാം- പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (1 hour ago)

മലയോര മേഖലകളില്‍ ജാഗ്രത തുടരണം' മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തി; മഴ കുറഞ്ഞത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

36 വർഷത്തെ വാടകത്തർക്കം ഒടുവിൽ ചോരക്കളിയിൽ; വീട്ടുടമയുടെ ഭാര്യയുടെ മുഖത്തേക്ക് വെടിവെച്ച് ഹൈക്കോടതി അഭിഭാഷകൻ...  (1 hour ago)

മലയോരങ്ങളിൽ മിന്നൽ പ്രളയമുണ്ടായത് വെള്ളം ഒഴുകിപ്പോകാത്തതിനാൽ; വരുംദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ്...  (2 hours ago)

'ഏവനാടാ ഇവിടുത്തെ മുഖ്യമന്ത്രി' ക്യാമ്പിൽ കൂട്ടയടി..!തെറിവിളി കൂട്ടത്തിൽ സിപിഎമ്മിന്റെ നാറിയ കളി..കയ്യോടെ തൂക്കി..!  (2 hours ago)

കേരളം വീണ്ടും പ്രളയക്കെടുതിയില്‍: മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

ഇന്തൊനീഷ്യയില്‍ 250 ഓളം യാത്രക്കാരുമായി സഞ്ചരിച്ച ഫെറിക്ക് തീപിടിച്ചു  (2 hours ago)

മണിക്കൂറിൽ 50 കി.മീ വേഗതയുള്ള കാറ്റിന് സാധ്യത; കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം: ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 4.00 നും 04.30 നും ഇടയിലായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ കവചം സൈറണുകൾ മുഴങ്  (2 hours ago)

പൂനെയിൽ മലയാളി കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം...  (2 hours ago)

പുണെയിലെ ഫ്‌ലാറ്രില്‍ മൂന്നംഗ മലയാളി കുടുംബം ആത്മഹത്യ ചെയ്തു  (2 hours ago)

സിപിഎം സഖാക്കൾ പെട്ടു; സ്വാഭാവിക ജാമ്യം തടയാൻ ഭാഗിക കുറ്റപത്രം; നാളെ ഹൈക്കോടതിയിൽ അഗ്നിപരീക്ഷ...  (2 hours ago)

Malayali Vartha Recommends