കുഴിവെട്ടി മൂടി കോൺഗ്രസിനെ... സത്യപ്രതിജ്ഞാ പന്തൽ പൊളിക്കില്ല കോൺഗ്രസിന്റെ പുലകുളി അടിയന്തരവും അതേ വേദിയിൽ നടത്തും

മറ്റ് ചില ഓൺലൈൻ മാധ്യമങ്ങളിൽ പറഞ്ഞതാണെങ്കിലും ചില കാര്യങ്ങൾ കാണുമ്പോൾ പറയാതിരിക്കാൻ വയ്യ. ക്ഷേമത്തിൻ്റെയും വികസനത്തിൻ്റെയും പുത്തൻ പ്രതീക്ഷകൾ വിരിയിച്ച് പിണറായി വിജയൻ്റെ നേതൃത്യത്തിലുള്ള രണ്ടാമത് മന്ത്രിസഭ ചുമതല ഏറ്റിരിക്കുന്നു.
ഐക്യകേരളത്തിൻ്റെ ചരിത്രത്തിൽ ഒരു മുന്നണിക്ക് ഭരണത്തുടർച്ച ഉണ്ടാകുന്നത് രണ്ടാം തവണയാണെങ്കിലും കാലാവധി പൂർത്തിയാക്കിയ മുഖ്യമന്ത്രിയുടെ നേത്യത്വത്തിൽ ഭരണത്തുടർച്ച ഇതാദ്യം -പുതുമുഖങ്ങൾക്ക് പരമാവധി പ്രാതിനിധ്യം നൽകിക്കൊണ്ട് മന്ത്രിസഭ രൂപവത്കരിക്കുന്നുവെന്നത് നാടിന് പുതിയ ദിശാബോധം നൽകുന്നതാണ്.
തലമുറ മാറ്റത്തിൽ ധീരമായ കാൽവയ്പാണ് നടത്തിയിരിക്കുന്നത്. കാലത്തിനു ചേർന്ന ചടുലതയാണ് ഇരു കമ്യൂണിസ്റ്റ് പാർട്ടിയും നടത്തിയിരിക്കുന്നത്. തലമുറ മാറ്റം സാധാരണ ഗതിയിൽ രാഷ്ട്രീയ മേഖലയിൽ ക്ഷിപ്രസാധ്യമല്ല - അത് പോലെ തന്നെ പ്രധാനമാണ് ഭരണ രംഗത്ത് സ്ത്രീ - പുരുഷ തുല്യത: 20-ൽ ഒന്ന് എന്ന അനുപാതത്തിൽ നിന്ന് രണ്ടിലേക്ക് ആദ്യ മന്ത്രിസഭയിലും ഇപ്പോൾ മൂന്നിലെക്കു മെത്തിക്കാനായെന്നതും പുതിയ ചരിത്രമാണ്.
ഇതെല്ലാം ഇപ്പോൾ പറയുന്നത് 4 lസീറ്റുമായി എതിർവശത്ത് ഇരിക്കുന്ന പ്രതിപക്ഷം അറിയാൻ വേണ്ടിയാണ്. പ്രത്യേകിച്ച് കോൺഗ്രസ് പുംഗവന്മാർക്ക് വേണ്ടി. 2lസീറ്റ് വെച്ച് കൊണ്ടിരിക്കുന്ന നിങ്ങൾക്ക് ഒരു പ്രതിപക്ഷ നേതാവിനെ ഇത് വരെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടോ? 21 പേരിലുമായി ഗ്രൂപ്പുകൾക്ക് മേൽ ഗ്രൂപ്പുമായി നിങ്ങൾ നിൽക്കുകയല്ലേ? നിങ്ങൾക്കാണ് ഭരണം കിട്ടിയിരുന്നതെങ്കിൽ ഇത്തരത്തിൽ വിപ്ലവകരമായ ഒരു തലമുറ മാറ്റം കൊണ്ടുവരാൻ നിങ്ങൾക്ക് കഴിയുമോ? അതിനുള്ള നട്ടെല്ല് ഉറപ്പ് നിങ്ങൾക്ക് ഉണ്ടോ?പടു കിഴവന്മാർ ആയിട്ടും ഇപ്പോഴും സീറ്റിന് വേണ്ടി കടിച്ചു തൂങ്ങി കിടക്കുകയല്ലേ? തോൽവിയും ജയവും തെരഞ്ഞെടുപ്പിൽ സ്വാഭാവികമാണ്. തോൽവി ഉണ്ടായാൽ അതിനെ അതിജീവിക്കാൻ കഴിയണം -
ഇന്ദിരാഭവൻ നിങ്ങൾ രണ്ടാം തീയതി വൈകിട്ട് മുതൽ അടച്ചിട്ടിരിക്കുകയല്ലേ? അവിടുത്തെ മൂകത കാണുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് നിങ്ങൾ ഇനി ഒരിക്കലും തിരിച്ച് വരില്ല എന്നാണ്. മുല്ലപ്പള്ളിയും ചെന്നിത്തലയും ഹസ്സനും എല്ലാം സ്ഥാനമൊഴിഞ്ഞ് കാശിയക്ക് പോകുന്നതായിരിക്കും നല്ലത്.കാരണം നിങ്ങൾക്ക് നല്ല പ്രതിപക്ഷമായിരിക്കാൻ പോലും ആകില്ല. രാജ്യത്തെ ഭരണാധികാരിയെക്കാൾ പലപ്പോഴും പ്രബലൻ ആകുന്നത് അല്ലെങ്കിൽ ആകേണ്ടത് പ്രതിപക്ഷ നേതാവ് ആയിരിക്കും. അങ്ങനെ ആകാൻ നിങ്ങൾക്ക് ആർക്കെങ്കിലും കഴിയുമോ?
കമ്യൂണിസ്റ്റ് പാർട്ടിയുടെ വിപ്ലവകരമായ തീരുമാനം പോലെനിങ്ങൾ ആദ്യം ചെയ്യേണ്ടത് പ്രതിപക്ഷ നേതാവായി ഷാഫി പറമ്പിലിനെ കൊണ്ടുവരിക.ഭരണസാരഥ്യം വഹിക്കുന്നവരെ അതെ നാണയത്തിൽ തന്നെ തിരിച്ചടിക്കുക. അത് മാത്യകയാക്കാൻ നിങ്ങൾക്ക് നട്ടെല്ലിന് ഉറപ്പുണ്ടോ? ഇല്ലെങ്കിൽ സി.ആർ.മഹേഷിനെ ഏല്പിക്കുക - മറ്റുള്ള ചാവാലികളെ എല്ലാം മൂലയ്ക്ക് ഇരുത്തുക _സ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിങ്ങളുടെ പാർട്ടിയിൽ കേരളം എന്താണ് കണ്ടത്.
തല മുണ്ഡനം, കരച്ചിൽ നാടകം - ഇതെല്ലാം നിങ്ങളുടെ പാർട്ടിയിൽ അല്ലാതെ ഏത് പാർട്ടിയിൽ നടക്കും. ഏ കെ ജി സെൻററിൻ്റെ മുൻപിൽ ഇങ്ങനെയുള്ള നാടകം നടന്നാൽ തല ഉണ്ടാകില്ല' - ദേശീയ തലത്തിൽ പോലും നിങ്ങൾക്ക് ഒരു നേത്യത്വം ഇല്ലല്ലോ? രാഹുൽ ഗാന്ധി കറങ്ങി നടക്കുന്നു '- പാർട്ടിയ്ക്ക് ഒരു ദേശീയ അദ്ഷ്യൻ ഉണ്ടോ? എന്ത് പറഞ്ഞാലും നിങ്ങൾക്ക് ഒരു ഹൈക്കമാൻഡ് ഉണ്ട്. ഹൈക്കമാൻഡ് എന്ന് പറഞ്ഞ് - സ്വയം ഹൈക്കമാൻഡ് ആയി നടക്കുന്ന കെ.സി.വേണുഗോപാൽ എന്ന അധികാരകൊതിയൻ അവിടം വിട്ടാൽ പാർട്ടി നന്നാകും
.ഇവിടെ മുല്ലപ്പള്ളി എന്ന നിർഗുണ പരബ്രഹ്മത്തെ എടുത്ത് വനവാസത്തിന് അയക്കുക . കെ.സുധാകരൻ എന്ന തൻ്റെ ടമുള്ള കരുത്തനെ സാരഥിയാക്കുക- കണ്ണൂർ രാഷ്ട്രീയത്തിന് ഒപ്പം ഇറങ്ങി നിൽക്കാനും ആരെടാ എന്നു ചോദിക്കാനുമുള്ള ആർജ്ജവം ഈ കണ്ണൂരുകാരനുണ്ട്.
നിങ്ങൾ മാറി നിന്ന് യുവത്വം തുളുമ്പുന്ന ചുറുചുറുക്കുള്ള സഖാക്കന്മാരുടെ ഭരണം കണ്ടു പഠിക്കുക - ഇനി ഗ്രൂപ്പുകളിയും മറ്റും ആണെങ്കിൽ എല്ലാം ഇട്ടെറി യുക - ഘടകകക്ഷികൾ എല്ലാം അവരുടെ വഴികൾ വൈകാതെ തന്നെ നോക്കി കൊള്ളും - ലീഗ് എത്ര നാൾ ഭരണം ഇല്ലാതെ നിൽക്കും എന്നുള്ളത് നമ്മൾക്ക് അറിയാം.
അവർ അവരുടെ വഴികളിലൂടെ. നിങ്ങൾ കേരളത്തിൽ കോൺഗ്രസ് പാർട്ടി പിരിച്ചുവിടുക. പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞ പന്തൽ പൊളിക്കണ്ട എന്ന് പറയുക. അവിടെ വെച്ച് കോൺഗ്രസ് പാർട്ടിയുടെ പുല കുളി അടിയന്തിരംകൂടി നടത്താം. പ്രോട്ടോകോൾ പാലിച്ച് 500 എന്ന സംഖ്യയിൽ നിർത്താം. കോ വിഡ് മാറിയിട്ട് വിശദമായി എല്ലാവർക്കും സദ്യകൊടുക്കുകയും ചെയ്യാം.
"
https://www.facebook.com/Malayalivartha





















