Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

രണ്ടാം തരംഗം: കര്‍വ് എന്നു താഴോട്ടു വരും? ചിത്രം തെളിയാന്‍ ഒരാഴ്ച കൂടി കഴിയുമെന്ന് വിദഗ്ധര്‍, ജനിതകവ്യതിയാനത്തിന്റെ ഫലമായി വൈറസിന്റെ തീവ്രത കുറയാനും കൂടാനുമുള്ള സാധ്യത

22 MAY 2021 12:10 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് പ്രതിദിന കേസുകള്‍ കുറയുകയാണെങ്കിലും കോവിഡ് കര്‍വ് താഴോട്ടു വരാന്‍ ഏഴ്-എട്ട് ദിവസം എടുക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍. സംസ്ഥാനത്ത് ആകെ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണും നാലു ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക് ഡൗണും ഉള്‍പ്പെടെയുളള നിയന്ത്രണങ്ങള്‍ വ്യക്തികള്‍ തമ്മിലുള്ള സമ്ബര്‍ക്കമുണ്ടാവാനുള്ള സാഹചര്യം കുറച്ചിച്ചിട്ടുണ്ട്. ഈ നിയന്ത്രണങ്ങളുടെ ഗുണം അറിയാന്‍ ഒരാഴ്ച കൂടി എടുക്കും.

ഇപ്പോള്‍ വൈറസ് പ്രവേശിച്ചവരില്‍ ഇന്‍കുബേഷന്‍ കാലയളവ് അഞ്ചുദിവസമാണെങ്കില്‍ അതുകഴിഞ്ഞേ വ്യക്തമായ വിവരം ലഭ്യമാകൂ. അതല്ലൊം തീര്‍ന്ന് ഒരാഴ്ച കഴിയുമ്പോള്‍ ട്രെന്‍ഡ് കണ്ടുതുടങ്ങും. തുടര്‍ന്നുള്ള ഒരാഴ്ച കഴിയുമ്ബോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

എന്നാല്‍ കര്‍വ് പൂര്‍ണമായി നിവരുന്നത്, വൈറസിനു ജനിതകവ്യതിയാനം സംഭവിക്കുമോ ഇല്ലയോ എന്നതിനെ അനുസരിച്ചായിരിക്കും. ജനിതകവ്യതിയാനത്തിന്റെ ഫലമായി വൈറസിന്റെ തീവ്രത കുറയാനും കൂടാനുമുള്ള സാധ്യതകളുണ്ട്. ഇൗ സാഹചര്യം പ്രവചനാതീതമാണെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.

വരുന്ന മൂന്ന് ആഴ്ച സംസ്ഥാനത്തിന് നിര്‍ണായകമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്. "മറ്റുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളില്‍ പെട്ടെന്ന് വര്‍ധനവും കുറവും രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഈ പ്രക്രിയ സാവധാനമാണ് നടക്കുന്നത്. വരുന്ന മൂന്ന് ആഴ്ചകള്‍ സംസ്ഥാനത്തിന് നിര്‍ണായകമാണ്,"മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാമത്തെ തരംഗത്തില്‍ മേയ് 12 നാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 43,529 പേര്‍ക്കാണ് അന്ന് രോഗം സ്ഥികരിച്ചത്. ആ ദിവസങ്ങളിലുണ്ടായ രോഗബാധ മൂര്‍ച്ഛിക്കുകയും തല്‍ഫലമായ മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നത് ഇപ്പോഴാണ്. അത്രയും ദിവസങ്ങള്‍ മുന്‍പ് രോഗബാധിതരായവരില്‍ പലര്‍ക്കും രോഗം ശക്തമാവുകയും ഓക്‌സിജനും വെന്റിലേറ്ററുകളുമൊക്കെ കൂടുതലായി ആവശ്യം വരികയും ചെയ്യുക ഈ ദിവസങ്ങളിലായിരിക്കും. വരും ദിവസങ്ങളില്‍ മരണസംഖ്യ ഉയരുമെന്നാണ് വിദഗ്ധരുടെ നിഗമനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ ജില്ലകളില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വിജയകരമാണെന്നും ഇവിടങ്ങളില്‍ ടിപിആര്‍ റേറ്റ് കുറഞ്ഞുവരികയാണെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍ മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും കോവിഡ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ശതമാനത്തിന് മുകളില്‍ തന്നെ തുടരുകയാണ്. ഈ സാഹചര്യത്തില്‍ മലപ്പുറത്ത് മാത്രമായി ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ചുരുക്കിയിട്ടുണ്ട്്. ഇന്നലെ 37.14 ശതമാനമാണ് മലപ്പുറത്തെ ടിപിആര്‍.

രണ്ട് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു, മലപ്പുറത്ത് തുടരും, തൃശ്ശൂരില്‍ ഇന്ന് കൂടി

സംസ്ഥാനത്ത് ഇന്നലെ 29,673 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. 41,032 പേര്‍ രോഗമുക്തി നേടി. വ്യാഴാഴ്ച 30,491 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 44,369 ആയിരുന്നു രോഗമുക്തി നേടിയവരുടെ എണ്ണം. ബുധനാഴ്ച 32,762 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 48,413 പേര്‍ രോഗമുക്തി നേടി. ചൊവ്വാഴ്ച 31,337 പേര്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍ 45,926 ആയരിരുന്നു രോഗമുക്തി നേടിയവര്‍. 19,79,919 പേര്‍ ഇതുവരെ രോഗമുക്തി നേടി. 3,06,346 പേരാണ് രോഗം ഇനി ചികിത്സയിലുള്ളത്.

ആദ്യ തരംഗത്തെ അപേക്ഷിച്ച്‌ രണ്ടാം തരംഗത്തില്‍ ഓരോ ദിവസവും മരണസംഖ്യ വര്‍ധിക്കുകയാണ്. ഇന്നലെ 142 മരണമാണ് സ്ഥിരീകരിച്ചത്. ഇന്നലെ 128 പേരുടെയും ബുധനാഴ്ച 112 പേരുടെയും മരണമാണ് സ്ഥിരീകരിച്ചത്്. ചൊവ്വാഴ്ച 97 ആയിരുന്നു മരണസംഖ്യ. ആകെ മരണം 6994 ആയി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends