Widgets Magazine
02
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"ലവന്മാർക്ക് ചെയ്ഞ്ച് വേണമത്രെ!" സതീശനെതിരെ മണിയുടെ 'നീറോ' പ്രയോഗം; സോഷ്യൽ മീഡിയ ഇളകിമറിയുന്നു...


മനു'വെന്ന ചതിയൻ, 11 വർഷത്തെ ഒളിച്ചുകളി, മോർച്ചറിയിലെ ആ ചിരി; ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകത്തിലെ മുഴുവൻ ഞെട്ടിക്കുന്ന ചുരുളുകളും നിവർത്തി പ്രോസിക്യൂഷൻ


യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ മോദി.. ഒരു കോടിയിലധികം യുവാക്കളെ അണിനിരത്തി ലഹരി മുക്ത യുവത..ലഹരിക്കെതിരെ രാജ്യ വ്യാപക പ്രചാരണത്തിന് നരേന്ദ്ര മോദി തുടക്കമിട്ടു..


വി ഡി മുസ്ലീംലീഗ് നേതാവിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്തതിൽ രൂക്ഷവിമർശനവുമായി, മുൻ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി.. 'ലവൻമാർക്ക് ചെയ്ഞ്ച് വേണമത്രെ ചെയ്ഞ്ച്'..


വാഹനാപകടത്തിൽ ഇന്ത്യന്‍ സൈന്യത്തിലെ കരസേനാ മേജർ കൊല്ലപ്പെട്ടു.. കാർ ഒട്ടകത്തെ ഇടിച്ച് പലതവണയായി മറിയുകയായിരുന്നു.. മിലിട്ടറി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു..

ജീവിതത്തോളം രസമുള്ള ഒരു ഗെയിം ഞാന്‍ ഒരു പ്ലേ സ്റ്റോറിലും കണ്ടിട്ടില്ല... നെഗറ്റീവ് പറഞ്ഞ് തളര്‍ത്തുന്നവര്‍ക്കിടയില്‍ പോസിറ്റീവായി ജീവിച്ചു കാണിക്കുന്നത് ഒരു ചലഞ്ച് തന്നെയാണ്, കാന്‍സറിനെ ഒരിക്കലും നിങ്ങളെ നിര്‍വ്വചിക്കാന്‍ അനുവദിക്കരുത് മറിച്ച്‌ നിങ്ങള്‍ ആയിരിക്കണം, നിങ്ങളുടെ ജീവിതം ആയിരിക്കണം കാന്‍സറിനെ നിര്‍വച്ചിക്കേണ്ടത്; ആഴ്ചകളുടെ വ്യത്യാസത്തിൽ ജീവിതത്തിൽ ക്യാൻസർ വന്നതിനെക്കുറിച്ച് നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി ശരത്

22 MAY 2021 01:53 PM IST
മലയാളി വാര്‍ത്ത

അതിജീവനത്തിന്റെ കഥകൾ എപ്പോഴും ഹൃദയസ്പർശി ആയിരിക്കും. ഇപ്പോഴിതാ കാന്‍സറിനെ അതിജീവിച്ച കഥ ഹൃദ്യമായ വരികളിലൂടെ കുറിക്കുകയാണ് ശരത് ജയു. ആഴ്ചകളുടെ വ്യത്യാസത്തില്‍ രണ്ടുതവണയാണ് കാന്‍സര്‍ തന്നെ പിടികൂടിയതെന്ന് ശരത് പറയുന്നു.

സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലാത്ത ഞാന്‍ അതിന്റെ മുന്നില്‍ പകച്ചു നിന്നില്ല, ആശങ്കപെട്ടില്ലമറിച്ച്‌ അതിനെ നേരിടാന്‍ മനസ്സിനെ പാകപ്പെടുത്താന്‍ മാത്രമാണ് ശ്രമിച്ചതെന്ന് ശരത് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

ശരത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

ജീവിതത്തോളം രസമുള്ള ഒരു ഗെയിം ഞാന്‍ ഒരു പ്ലേ സ്റ്റോറിലും കണ്ടിട്ടില്ല. നെഗറ്റീവ് പറഞ്ഞ് തളര്‍ത്തുന്നവര്‍ക്കിടയില്‍ പോസിറ്റീവായി ജീവിച്ചു കാണിക്കുന്നത് ഒരു ചലഞ്ച് തന്നെയാണ്. ശ്രീബുദ്ധന്‍ പറഞ്ഞതുപോലെ നമ്മുടെ ജീവിതം എന്നത് നമ്മുടെ മനസ്സിന്റെ മാത്രം സൃഷ്ടിയാണ്.

 

കാന്‍സറിനെ ഒരിക്കലും നിങ്ങളെ നിര്‍വ്വചിക്കാന്‍ അനുവദിക്കരുത് മറിച്ച്‌ നിങ്ങള്‍ ആയിരിക്കണം, നിങ്ങളുടെ ജീവിതം ആയിരിക്കണം കാന്‍സറിനെ നിര്‍വച്ചിക്കേണ്ടത്.

നല്ല ദിനങ്ങളും മോശം ദിനങ്ങളും ഉണ്ട് എങ്കിലും ആ ദിവസങ്ങളെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെ എന്ന് തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്. പറക്കാന്‍ ചിറകുകള്‍ വേണമെന്നില്ല ഉള്ളിലൊരു ആകാശം ഉണ്ടായാലും മതി.

കാന്‍സര്‍ എന്റെ ജീവിതത്തിലേക്ക് രണ്ട് തവണയാണ് വന്നത് അതും ആഴ്ചകളുടെ വ്യത്യാസത്തില്‍. ആദ്യതവണ നേരിട്ടതിനെക്കാളും കൂടുതല്‍ മനസ്സാന്നിധ്യത്തോടെ ആണ് രണ്ടാംതവണ ഞാന്‍ അതിനെ നേരിടുന്നത്.

സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലാത്ത ഞാന്‍ അതിന്റെ മുന്നില്‍ പകച്ചു നിന്നില്ല, ആശങ്കപെട്ടില്ല. മറിച്ച്‌ അതിനെ നേരിടാന്‍ എന്റെ മനസ്സിനെ പാകപ്പെടുത്താന്‍ മാത്രമാണ് ഞാന്‍ ശ്രമിച്ചത്.

ഒന്നും കാത്തുസൂക്ഷിക്കാത്തവന്റെ ചുരുട്ടിപ്പിടിച്ച ഉള്ളംകൈയില്‍ നിറയെ ഭംഗിയുള്ള ശൂന്യതകള്‍ ആണ്. 'ഒന്നുമില്ല' എന്ന ഒറ്റ ഉത്തരത്തില്‍ എത്രമാത്രം സങ്കടങ്ങളാണ് നമ്മളോരോരുത്തരും മറച്ചുവെക്കുന്നത്.

മരണം കൊണ്ടു പോകാത്തത് ഒന്നേയുള്ളൂ ഈ ലോകത്ത്, മറ്റുള്ളവരുടെ ഉള്ളില്‍ നിങ്ങള്‍ പതിച്ച പുഞ്ചിരി. മനസ്സറിഞ്ഞ് നമുക്ക് ചിരിക്കാന്‍ കഴിയുന്ന കാലം വരെ നമ്മളെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല, ഒന്നിനും ആവില്ല.

കാന്‍സറിന് എന്നെ പീഡിപ്പിക്കാന്‍ ആവും, എന്റെ ശരീരം നശിപ്പിക്കാന്‍ ആവും പക്ഷേ എന്റെ മനസ്സിനെ തളര്‍ത്താന്‍ ഒരിക്കലും സാധിക്കുകയില്ല.

ഒഴുകുന്ന ജലവും പാറയും പലപ്പോഴും ഏറ്റുമുട്ടും, ജയിക്കുന്നത് എപ്പോഴും ജലം ആയിരിക്കും അതിന്റെ ശക്തി കൊണ്ടല്ല നിര്‍ത്താതെയുള്ള പരിശ്രമത്താല്‍.
ഒരു ചെറു പുഞ്ചിരി കൊണ്ട് ഒരു ഫോട്ടോ നന്നാക്കാം. എങ്കില്‍ എന്നും പുഞ്ചിരിച്ചാല്‍ ജീവിതവും നന്നാവും…

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (14 minutes ago)

പത്തനംതിട്ട എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി  (24 minutes ago)

തിരുവനന്തപുരത്ത് വീട്ടമ്മ വൈദ്യുതാഘാതമേറ്റ് മരിച്ചു  (31 minutes ago)

കനത്ത മഴയില്‍ പി.സി.ജോര്‍ജിന്റെ വീട്ടിലും വെള്ളം കയറി  (54 minutes ago)

പിഎസ്‌സി പരീക്ഷ തട്ടിപ്പു കേസില്‍ പ്രതിക്ക് 3 വര്‍ഷം തടവും പിഴയും  (1 hour ago)

അടിയന്തിരമായി മറ്റെല്ലാ പരിപാടികളും മാറ്റിവച്ചു ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം; ഔദ്യോഗിക ഉത്തരവാദിത്വങ്ങളെക്കാൾ വ്യക്തിപരമായ താല്പര്യങ്ങൾക്കും സൽക്കാരങ്ങൾക്കും പ്രാധ  (2 hours ago)

ജനങ്ങളാകമാനം ദുരിതത്തില്‍ നില്‍ക്കുന്ന ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനം ഏറ്റവും കാര്യക്ഷമായി പ്രവര്‍ത്തിക്കണം; ജനങ്ങളെ സഹായിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിറവേറ്റണമെന്ന്‌ സി.പി  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 2 കേസുകളിലായി 43 പേര്‍ കൂടി അറസ്റ്റിൽ; കേസുകളുടെ എണ്ണം 8310  (2 hours ago)

ഈ പ്രയാസകരമായ സാഹചര്യത്തെ നേരിടാൻ നമുക്ക് ഒന്നിച്ചിറങ്ങാം; ജാഗ്രതയും ഐക്യദാർഢ്യവും കൊണ്ട് ഈ പ്രതിസന്ധിയെയും നമുക്ക് അതിജീവിക്കാം- പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (2 hours ago)

മലയോര മേഖലകളില്‍ ജാഗ്രത തുടരണം' മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തി; മഴ കുറഞ്ഞത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

36 വർഷത്തെ വാടകത്തർക്കം ഒടുവിൽ ചോരക്കളിയിൽ; വീട്ടുടമയുടെ ഭാര്യയുടെ മുഖത്തേക്ക് വെടിവെച്ച് ഹൈക്കോടതി അഭിഭാഷകൻ...  (2 hours ago)

മലയോരങ്ങളിൽ മിന്നൽ പ്രളയമുണ്ടായത് വെള്ളം ഒഴുകിപ്പോകാത്തതിനാൽ; വരുംദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ്...  (3 hours ago)

'ഏവനാടാ ഇവിടുത്തെ മുഖ്യമന്ത്രി' ക്യാമ്പിൽ കൂട്ടയടി..!തെറിവിളി കൂട്ടത്തിൽ സിപിഎമ്മിന്റെ നാറിയ കളി..കയ്യോടെ തൂക്കി..!  (3 hours ago)

കേരളം വീണ്ടും പ്രളയക്കെടുതിയില്‍: മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

ഇന്തൊനീഷ്യയില്‍ 250 ഓളം യാത്രക്കാരുമായി സഞ്ചരിച്ച ഫെറിക്ക് തീപിടിച്ചു  (3 hours ago)

Malayali Vartha Recommends