Widgets Magazine
02
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"ലവന്മാർക്ക് ചെയ്ഞ്ച് വേണമത്രെ!" സതീശനെതിരെ മണിയുടെ 'നീറോ' പ്രയോഗം; സോഷ്യൽ മീഡിയ ഇളകിമറിയുന്നു...


മനു'വെന്ന ചതിയൻ, 11 വർഷത്തെ ഒളിച്ചുകളി, മോർച്ചറിയിലെ ആ ചിരി; ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകത്തിലെ മുഴുവൻ ഞെട്ടിക്കുന്ന ചുരുളുകളും നിവർത്തി പ്രോസിക്യൂഷൻ


യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ മോദി.. ഒരു കോടിയിലധികം യുവാക്കളെ അണിനിരത്തി ലഹരി മുക്ത യുവത..ലഹരിക്കെതിരെ രാജ്യ വ്യാപക പ്രചാരണത്തിന് നരേന്ദ്ര മോദി തുടക്കമിട്ടു..


വി ഡി മുസ്ലീംലീഗ് നേതാവിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്തതിൽ രൂക്ഷവിമർശനവുമായി, മുൻ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി.. 'ലവൻമാർക്ക് ചെയ്ഞ്ച് വേണമത്രെ ചെയ്ഞ്ച്'..


വാഹനാപകടത്തിൽ ഇന്ത്യന്‍ സൈന്യത്തിലെ കരസേനാ മേജർ കൊല്ലപ്പെട്ടു.. കാർ ഒട്ടകത്തെ ഇടിച്ച് പലതവണയായി മറിയുകയായിരുന്നു.. മിലിട്ടറി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു..

പുലയസമുദായമായതിനാൽ വോട്ട് ലഭിക്കില്ലെന്ന് പ്രചരിപ്പിച്ചെന്ന് ധര്‍മജന്റെ പരാതി...ബാലുശ്ശേരിയിൽ തോൽക്കാൻ കാരണം ആ രണ്ടു നേതാക്കൾ...പിണറായി കർക്കശക്കാരനാണെങ്കിലും കാപട്യക്കാരനല്ലെന്നാണ്‌ വിശ്വാസമെന്നും ധർമജൻ

22 MAY 2021 02:37 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തന്നെ മനഃപൂർവ്വം തോൽപ്പിച്ചതാണെന്നു ധർമജൻ ബോൾഗാട്ടി ... ബാലുശ്ശേരി മണ്ഡലത്തിൽ പ്രചാരണത്തിന് നേതൃത്വം നൽകിയ ഈ കെപിസിസി സെക്രട്ടറി തന്റെ പേരിൽ ലക്ഷങ്ങൾ പിരിച്ചെടുത്തു... ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തെങ്കിലും ഇത് തിരഞ്ഞെടുപ്പ് ചെലവാക്കിയിട്ടില്ല. ഇതിന് വ്യക്തമായ തെളിവുണ്ട്.

ബാലുശേരി മണ്ഡലത്തിലെ യുഡിഎഫ്‌ പഞ്ചായത്തുകളിൽ പോലും ഭൂരിപക്ഷം കിട്ടാത്തത് സംഘടനാപരമായ വീഴ്‌ചയാണെന്നും തോൽവിക്ക്‌ കാരണം ഗ്രൂപ്പ് അതിപ്രസരമാണെന്നും കാണിച്ച്‌ സ്ഥാനാർഥി ധർമജൻ ബോൾഗാട്ടി കെപിസിസി പ്രസിഡന്റിന്‌ പരാതിനൽകി. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ധർമജൻ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്.

 

 

 


ഇത്രയും കനത്ത പരാജയം പ്രതീക്ഷിച്ചിരുന്നില്ല. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. യുഡിഎഫ് ഭരിക്കുന്ന മൂന്ന്‌ പഞ്ചായത്തുകളുണ്ടായിട്ടും ഒന്നിൽ മാത്രമാണ് നേരിയ ഭൂരിപക്ഷം കിട്ടിയത്. ഉണ്ണികുളത്ത് 1494 വോട്ടിന്റെയും അത്തോളിയിൽ 2186 വോട്ടിന്റെയും ഭൂരിപക്ഷം എൽഡിഎഫ്‌ നേടിയപ്പോൾ കൂരാച്ചുണ്ടിൽ മാത്രമാണ് 742 വോട്ടിന്റെ ഭൂരിപക്ഷം നേടാനായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ രണ്ട്‌ പ്രമുഖ കോൺഗ്രസ്‌ നേതാക്കൾക്കെതിരെയും പരാതിനൽകിയിട്ടുണ്ട്‌.

 

ബൂത്തുതല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ എഐസിസി നിയോഗിച്ച പ്രതിനിധികളെ താമസ, വാഹന സൗകര്യം പോലും നൽകാതെ തിരിച്ചയച്ചതിൽ ഗൂഢാലോചനയുണ്ട്. ദേശീയ നേതാക്കളുടെ പ്രചാരണ പരിപാടിയിൽനിന്നു ബാലുശ്ശേരിയെ ഒഴിവാക്കിയത് ഒറ്റപ്പെടുത്തുന്ന പ്രതീതിയുണ്ടാക്കി.

 

 

 


ഒരു കെപിസിസി സെക്രട്ടറിയുടെ പിന്തുണയോടെയാണ് ഇയാൾ തനിക്കെതിരെ കരുക്കൾ നീക്കിയത് എന്ന് ധർമ്മജൻ ആരോപിച്ചു . ഇവർക്കു രണ്ടു പേർക്കും മറ്റൊരാളെ സ്ഥാനാർഥിയാക്കാൻ ആഗ്രഹമുണ്ടായിരുന്നു. നാമനിർദേശ പത്രിക നൽകുന്നതിനു മുൻപു തന്നെ സാമ്പത്തിക കാര്യങ്ങൾ പറഞ്ഞു മാനസികമായി തകർക്കാനാണ് ഇരുവരും ശ്രമിച്ചത്. രൂപീകരിച്ചതിനു ശേഷം ഒരു വട്ടം പോലും തിരഞ്ഞെടുപ്പ് കമ്മിറ്റി വിളിച്ചു ചേർത്തില്ല. ഞാൻ പുലയ സമുദായത്തിൽപ്പെട്ട ആളായതിനാൽ വോട്ട് ലഭിക്കില്ലെന്ന പ്രചാരണത്തിന് നേതൃത്വം നൽകിയത് ഇവർ രണ്ടു പേരുമായിരുന്നു

 


ശശി തരൂരിന്റെ പരിപാടി പ്രഖ്യാപിച്ചെങ്കിലും നടത്താനായില്ല. മറ്റു ചില മണ്ഡലങ്ങളിൽ സ്ഥാനാർഥിയുടെ റോഡ് ഷോയിൽ ഉൾപ്പെടെ നേതാക്കൾ പങ്കെടുത്തു. ബാലുശ്ശേരി പേയ്മെന്റ് സീറ്റാണെന്ന് ഒരു എംപി പറഞ്ഞതും അദ്ദേഹം പ്രചാരണത്തിൽ സജീവമാകാതിരുന്നതും പ്രയാസമുണ്ടാക്കി.

 

 

 

 

മണ്ഡലത്തിൽ 25% ബൂത്തുകളിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി പേരിനു മാത്രമായിരുന്നു. എല്ലാ മണ്ഡലങ്ങളിലും മണ്ഡലം കമ്മിറ്റി എല്ലാ ദിവസവും അവലോകന യോഗം ചേരാറുണ്ടെങ്കിലും ബാലുശ്ശേരിയിൽ ചേർന്നില്ല. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ പല ദിവസങ്ങളിലും പ്രധാന ഭാരവാഹികൾ പോലും എത്തിയില്ല.

 

എഐസിസി ഫണ്ട് വീതിച്ചു നൽകൽ ആണ് മണ്ഡലം കമ്മിറ്റി നിർവഹിച്ച ഏക ചുമതല. സ്ഥാനാർഥിയെ പരിചയപ്പെടുത്തുന്ന ഒരു കത്തു പോലും കമ്മിറ്റി തയാറാക്കിയില്ല. ഒരു നേതാവ് തയാറാക്കിയ നോട്ടിസ് കമ്മിറ്റി വായിച്ചുനോക്കിയതു പോലുമില്ല. സ്ഥാനാർഥിപര്യടനത്തിൽ ആദ്യ മൂന്നു ദിവസം കുറച്ചു സ്ഥലങ്ങളിൽ മാത്രമാണു പോയത്.

 

ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പിന്നീടു പരിഹരിക്കാം എന്നാണ് പറഞ്ഞത്. എന്നാൽ പിന്നീട് പര്യടനമേ ഉണ്ടായില്ല. പാർട്ടി കുടുംബസംഗമങ്ങളിൽ മാത്രമാണ് പങ്കെടുത്തത്. ഇവിടെയും നേതാക്കളുടെ അസാന്നിധ്യം ഉണ്ടായിരുന്നു.

 

 

 

 

കോൺഗ്രസിന് സ്വാധീനമുള്ള ഉണ്ണികുളത്ത് ഒരു വട്ടം പോലും വീടു കയറിയിട്ടില്ലെന്നും തിര‍ഞ്ഞെടുപ്പിന് ശേഷം അറിഞ്ഞു. യുഡിഎഫിന് എന്നും 3000 വോട്ടോളം ലീഡ് ലഭിക്കുന്ന പ‍ഞ്ചായത്തിൽ ആദ്യമായി എൽഡിഎഫ് ലീഡ് നേടി. തദ്ദേശ തിര‍ഞ്ഞെടുപ്പിൽ യുഡിഎഫ് നേട്ടമുണ്ടാക്കിയ അത്തോളിയിൽ 2000 വോട്ടിന് പിന്നിലായി. കൂരാച്ചുണ്ട് പഞ്ചായത്തിൽ മാത്രമാണ് ലീഡ് നേടാനായത്.

 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പതിനാറായിരത്തോളം വോട്ടിന് ജയിച്ച ബാലുശ്ശേരിയിൽ ജയിക്കാൻ കഴിയുമെന്ന അമിത വിശ്വാസം ആദ്യമേ ഉണ്ടായിരുന്നില്ല. എന്നാൽ സംവരണ മണ്ഡലത്തിൽ, കലാകാരനായ തനിക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നും അവസാന റൗണ്ടിൽ ഒരു പക്ഷേ ജയിച്ചു കയറാനും പറ്റിയേക്കുമെന്ന ചെറിയ വിശ്വാസമുണ്ടായിരുന്നു.

 

എന്നാൽ സംസ്ഥാനത്ത് ആകെയുണ്ടായ തരംഗത്തിലാണു ബാലുശ്ശേരിയിൽ തോറ്റത് എന്നു ‍ഞാൻ കരുതുന്നില്ല. സംഘടനാ ദൗർബല്യത്തിന് പുറമേ ഈ രണ്ടു നേതാക്കളുടെ നിലപാടുകളും തോൽവിക്ക് കാരണമായി.

 

 

 


സംസ്ഥാനത്ത് ആകെ സംഭവിച്ചതുപോലെ ന്യൂനപക്ഷവോട്ടുകൾ ഇവിടെയും കാര്യമായി കിട്ടിയില്ല. ബിജെപി വോട്ടുകളും എൽഡിഎഫിന് ലഭിച്ചു. അതേസമയം സാധരണ കോൺഗ്രസ്, ലീഗ് പ്രവർത്തകരുടെ ആത്മാർഥയും ഉത്സാഹവും താൻ ഓർക്കുമെന്നും ഒരു നേട്ടവും പ്രതീക്ഷിക്കാത്ത ആ പ്രവർത്തകരാണ് യുഡിഎഫിന്റെ ശക്തിയെന്നും ധർമജൻ പരാതിയിൽ പറയുന്നു.

 

നേതാക്കളുടെ പണപ്പിരിവ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കഴി‍ഞ്ഞ ഉടൻ കെപിസിസി നേതൃത്വത്തെ അറിയിച്ചിരുന്നെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തിയ നടപടിയെടുക്കണമെന്നും പരാതിയിലുണ്ട്

 


ഫലപ്രഖ്യാപനദിവസംപോലും മണ്ഡലത്തിൽ എത്താതിരുന്ന പ്പോൾ ധർമജൻ മുങ്ങിയെന്നായിരുന്നു നവമാധ്യമങ്ങൾ വിശേഷിപ്പിച്ചത്. മുങ്ങിയതല്ലെന്നും ജനങ്ങൾക്ക് ഞാൻ രാഷ്ട്രീയത്തിൽ വേണ്ട, സിനിമയിൽ മാത്രം മതിയെന്നുമാണ് തീരുമാനം എന്നും ധർമ്മജൻ പറഞ്ഞു.. .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (12 minutes ago)

പത്തനംതിട്ട എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി  (22 minutes ago)

തിരുവനന്തപുരത്ത് വീട്ടമ്മ വൈദ്യുതാഘാതമേറ്റ് മരിച്ചു  (29 minutes ago)

കനത്ത മഴയില്‍ പി.സി.ജോര്‍ജിന്റെ വീട്ടിലും വെള്ളം കയറി  (52 minutes ago)

പിഎസ്‌സി പരീക്ഷ തട്ടിപ്പു കേസില്‍ പ്രതിക്ക് 3 വര്‍ഷം തടവും പിഴയും  (1 hour ago)

അടിയന്തിരമായി മറ്റെല്ലാ പരിപാടികളും മാറ്റിവച്ചു ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം; ഔദ്യോഗിക ഉത്തരവാദിത്വങ്ങളെക്കാൾ വ്യക്തിപരമായ താല്പര്യങ്ങൾക്കും സൽക്കാരങ്ങൾക്കും പ്രാധ  (2 hours ago)

ജനങ്ങളാകമാനം ദുരിതത്തില്‍ നില്‍ക്കുന്ന ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനം ഏറ്റവും കാര്യക്ഷമായി പ്രവര്‍ത്തിക്കണം; ജനങ്ങളെ സഹായിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിറവേറ്റണമെന്ന്‌ സി.പി  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 2 കേസുകളിലായി 43 പേര്‍ കൂടി അറസ്റ്റിൽ; കേസുകളുടെ എണ്ണം 8310  (2 hours ago)

ഈ പ്രയാസകരമായ സാഹചര്യത്തെ നേരിടാൻ നമുക്ക് ഒന്നിച്ചിറങ്ങാം; ജാഗ്രതയും ഐക്യദാർഢ്യവും കൊണ്ട് ഈ പ്രതിസന്ധിയെയും നമുക്ക് അതിജീവിക്കാം- പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (2 hours ago)

മലയോര മേഖലകളില്‍ ജാഗ്രത തുടരണം' മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തി; മഴ കുറഞ്ഞത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

36 വർഷത്തെ വാടകത്തർക്കം ഒടുവിൽ ചോരക്കളിയിൽ; വീട്ടുടമയുടെ ഭാര്യയുടെ മുഖത്തേക്ക് വെടിവെച്ച് ഹൈക്കോടതി അഭിഭാഷകൻ...  (2 hours ago)

മലയോരങ്ങളിൽ മിന്നൽ പ്രളയമുണ്ടായത് വെള്ളം ഒഴുകിപ്പോകാത്തതിനാൽ; വരുംദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ്...  (3 hours ago)

'ഏവനാടാ ഇവിടുത്തെ മുഖ്യമന്ത്രി' ക്യാമ്പിൽ കൂട്ടയടി..!തെറിവിളി കൂട്ടത്തിൽ സിപിഎമ്മിന്റെ നാറിയ കളി..കയ്യോടെ തൂക്കി..!  (3 hours ago)

കേരളം വീണ്ടും പ്രളയക്കെടുതിയില്‍: മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

ഇന്തൊനീഷ്യയില്‍ 250 ഓളം യാത്രക്കാരുമായി സഞ്ചരിച്ച ഫെറിക്ക് തീപിടിച്ചു  (3 hours ago)

Malayali Vartha Recommends