Widgets Magazine
02
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"ലവന്മാർക്ക് ചെയ്ഞ്ച് വേണമത്രെ!" സതീശനെതിരെ മണിയുടെ 'നീറോ' പ്രയോഗം; സോഷ്യൽ മീഡിയ ഇളകിമറിയുന്നു...


മനു'വെന്ന ചതിയൻ, 11 വർഷത്തെ ഒളിച്ചുകളി, മോർച്ചറിയിലെ ആ ചിരി; ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകത്തിലെ മുഴുവൻ ഞെട്ടിക്കുന്ന ചുരുളുകളും നിവർത്തി പ്രോസിക്യൂഷൻ


യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ മോദി.. ഒരു കോടിയിലധികം യുവാക്കളെ അണിനിരത്തി ലഹരി മുക്ത യുവത..ലഹരിക്കെതിരെ രാജ്യ വ്യാപക പ്രചാരണത്തിന് നരേന്ദ്ര മോദി തുടക്കമിട്ടു..


വി ഡി മുസ്ലീംലീഗ് നേതാവിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്തതിൽ രൂക്ഷവിമർശനവുമായി, മുൻ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി.. 'ലവൻമാർക്ക് ചെയ്ഞ്ച് വേണമത്രെ ചെയ്ഞ്ച്'..


വാഹനാപകടത്തിൽ ഇന്ത്യന്‍ സൈന്യത്തിലെ കരസേനാ മേജർ കൊല്ലപ്പെട്ടു.. കാർ ഒട്ടകത്തെ ഇടിച്ച് പലതവണയായി മറിയുകയായിരുന്നു.. മിലിട്ടറി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു..

'തലമുറമാറ്റം കോണ്‍ഗ്രസിൽ പുതിയ മാറ്റത്തിന്റെ തുടക്കം'; വിഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്ത തീരുമാനത്തെ പിന്തുണച്ച്‌ കെ.മുരളീധരന്‍ എംപി

22 MAY 2021 04:50 PM IST
മലയാളി വാര്‍ത്ത

വിഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്ത തീരുമാനത്തെ പിന്തുണച്ച്‌ കെ.മുരളീധരന്‍ എംപി. തലമുറമാറ്റം കോണ്‍ഗ്രസിന്റെ പുതിയ മാറ്റത്തിന് തുടക്കമാണെന്നും മുരളീധരന്‍ പറഞ്ഞു.

അഞ്ച് വര്‍ഷം കൂടുമ്ബോള്‍ ഓട്ടോമാറ്റിക്കായി ഭരണം മാറുമെന്നത് ഭരണഘടനാ ബാധ്യതയാണ് എന്ന രീതിയിലാണ് പലരും ചിന്തിച്ച്‌ പോന്നത്. എന്നാല്‍ അങ്ങനെയല്ല എന്നതിന്റ തെളിവാണ് പരാജയം. ഇത് ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും മുരളീധരന്‍ പ്രതികരിച്ചു.

കോണ്‍ഗ്രസിന്റെ എല്ലാ എംഎ‍ല്‍എമാരും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതിന്റെ ഫലമാണ് സതീശന്റെ നിയമനം. ഗ്രൂപ്പുകള്‍ക്ക് അതീതമായിതന്നെയാണ് സതീശന്റെ നിയമനമെന്നാണ് തനിക്ക് അറിയാന്‍ കഴിഞ്ഞതെന്നും കെ. മുരളീധരന്‍ പ്രതികരിച്ചു.

മുന്‍കാലങ്ങളില്‍ ആദര്‍ശത്തിന്റെ പേരിലായിരുന്നു കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടായിരുന്നത്. എല്ലാത്തിനും ഗ്രൂപ്പ് മാത്രം നോക്കി കാര്യങ്ങള്‍ തീരുമാനിച്ചതിന്റെ ദുരന്തമാണ് ഇപ്പോള്‍ പാര്‍ട്ടിയും മുന്നണിയും അനുഭവിക്കുന്നത്.

വി.ഡി. സതീശനെ പ്രതിപക്ഷനേതാവായി നിയമിച്ച കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മൂതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയും പ്രതികരിച്ചു. തലമുറമാറ്റം എന്നത് യഥാസമയം നടക്കേണ്ട പ്രക്രിയയാണെന്നും അങ്ങനെയുള്ള മാറ്റത്തിലൂടെയാണ് ഞാനുള്‍പ്പെടെയുള്ള ഇന്നത്തെ നേതാക്കള്‍ വളര്‍ന്നതെന്നും രവി ഓര്‍മ്മിപ്പിച്ചു. കാര്യങ്ങള്‍ നന്നയി പഠിച്ചു സഭയില്‍ അവതരിപ്പിക്കുവാനുള്ള സതീശന്റെ കഴിവ് വളരെ പ്രശംസനീയമാണെന്നും വയലാര്‍ രവി പറഞ്ഞു.

ക്രിയാത്മക പ്രതിപക്ഷത്തിന് നേതൃത്വം നല്‍കാന്‍ സതീശന് കഴിയുമെന്ന് കെസി വേണുഗോപാലും പ്രതികരിച്ചു. കാലഘട്ടത്തിന് അനുയോജ്യമായ തീരുമാനമാണ്. പാര്‍ട്ടിയിലെ എല്ലാവരും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (14 minutes ago)

പത്തനംതിട്ട എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി  (24 minutes ago)

തിരുവനന്തപുരത്ത് വീട്ടമ്മ വൈദ്യുതാഘാതമേറ്റ് മരിച്ചു  (31 minutes ago)

കനത്ത മഴയില്‍ പി.സി.ജോര്‍ജിന്റെ വീട്ടിലും വെള്ളം കയറി  (54 minutes ago)

പിഎസ്‌സി പരീക്ഷ തട്ടിപ്പു കേസില്‍ പ്രതിക്ക് 3 വര്‍ഷം തടവും പിഴയും  (1 hour ago)

അടിയന്തിരമായി മറ്റെല്ലാ പരിപാടികളും മാറ്റിവച്ചു ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം; ഔദ്യോഗിക ഉത്തരവാദിത്വങ്ങളെക്കാൾ വ്യക്തിപരമായ താല്പര്യങ്ങൾക്കും സൽക്കാരങ്ങൾക്കും പ്രാധ  (2 hours ago)

ജനങ്ങളാകമാനം ദുരിതത്തില്‍ നില്‍ക്കുന്ന ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനം ഏറ്റവും കാര്യക്ഷമായി പ്രവര്‍ത്തിക്കണം; ജനങ്ങളെ സഹായിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിറവേറ്റണമെന്ന്‌ സി.പി  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 2 കേസുകളിലായി 43 പേര്‍ കൂടി അറസ്റ്റിൽ; കേസുകളുടെ എണ്ണം 8310  (2 hours ago)

ഈ പ്രയാസകരമായ സാഹചര്യത്തെ നേരിടാൻ നമുക്ക് ഒന്നിച്ചിറങ്ങാം; ജാഗ്രതയും ഐക്യദാർഢ്യവും കൊണ്ട് ഈ പ്രതിസന്ധിയെയും നമുക്ക് അതിജീവിക്കാം- പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (2 hours ago)

മലയോര മേഖലകളില്‍ ജാഗ്രത തുടരണം' മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തി; മഴ കുറഞ്ഞത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

36 വർഷത്തെ വാടകത്തർക്കം ഒടുവിൽ ചോരക്കളിയിൽ; വീട്ടുടമയുടെ ഭാര്യയുടെ മുഖത്തേക്ക് വെടിവെച്ച് ഹൈക്കോടതി അഭിഭാഷകൻ...  (2 hours ago)

മലയോരങ്ങളിൽ മിന്നൽ പ്രളയമുണ്ടായത് വെള്ളം ഒഴുകിപ്പോകാത്തതിനാൽ; വരുംദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ്...  (3 hours ago)

'ഏവനാടാ ഇവിടുത്തെ മുഖ്യമന്ത്രി' ക്യാമ്പിൽ കൂട്ടയടി..!തെറിവിളി കൂട്ടത്തിൽ സിപിഎമ്മിന്റെ നാറിയ കളി..കയ്യോടെ തൂക്കി..!  (3 hours ago)

കേരളം വീണ്ടും പ്രളയക്കെടുതിയില്‍: മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

ഇന്തൊനീഷ്യയില്‍ 250 ഓളം യാത്രക്കാരുമായി സഞ്ചരിച്ച ഫെറിക്ക് തീപിടിച്ചു  (3 hours ago)

Malayali Vartha Recommends