സിനിമാ താരമായതുകൊണ്ട് കോടിക്കണക്കിന് രൂപയുമായിട്ടാണ് താൻ മത്സരിക്കാൻ വരുന്നതെന്നായിരുന്നു അവർ തന്നെക്കുറിച്ച് വിചാരിച്ചത്: പണമില്ലെങ്കിൽ ഭാര്യയുടെ സ്വർണം വിറ്റ് പണം നൽകാൻ ആവശ്യപ്പെട്ടു: കോൺഗ്രസ് നേതാക്കന്മാർക്കെതിരെ വീണ്ടും ആരോപണങ്ങൾ ഉയർത്തി ധർമജൻ ബോൾഗാട്ടി

ധർമജനും കോൺഗ്രസും തമ്മിലുള്ള കമ്പക്കെട്ട് മുറുകുന്നു... ഇലക്ഷൻ അവസാനിച്ചിട്ടും ഇലക്ഷൻ കാലത്തെ പോരായ്മകൾ എണ്ണി എണ്ണി പറഞ്ഞ് ധർമ്മജൻന്റെ വഴക്ക് രണ്ടാം ഘട്ടത്തിലേക്ക്... കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ ഉയർത്തി ധർമ്മജൻ രംഗത്ത് വന്നിരിക്കുകയാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പേരിൽ വൻ പണ പിരിവ് നടത്തിയെന്നും, പൈസ നേതാക്കളുൾപ്പടെ തട്ടിയെന്നും നടനും ബാലുശ്ശേരി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായിരുന്ന ധർമജൻ ബോൾഗാട്ടി ആരോപിച്ചിരുന്നു. കെ പി സി സി സെക്രട്ടറിയുടെ പേരിൽ പണ പിരിവ് നടത്തിയെന്നായിരുന്നു ആരോപിച്ചത്. . ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് പരാതിയും നൽകിയിരുന്നു. ഇതിനു മറുപടി ചിലർ അദ്ദേഹത്തിന് നൽകിയിരുന്നു.
മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി ധർമജൻ രംഗത്തെത്തിയിരിക്കുകയാണ്. സിനിമാ താരമായതുകൊണ്ട് കോടിക്കണക്കിന് രൂപയുമായിട്ടാണ് താൻ മത്സരിക്കാൻ വരുന്നതെന്നായിരുന്നു അവർ തന്നെക്കുറിച്ച് വിചാരിച്ചതെന്ന് താരം പറയുന്നു.
താനൊരു സാധാരണ സിനിമാക്കാരനാണെന്നും, തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യത്തിനുള്ള തുക ചിലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യമായി മണ്ഡലത്തിൽ എത്തിയപ്പോൾത്തന്നെ കൂടുതൽ പണം ചിലവാകുമെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്താനാണ് നേതാക്കൾ ശ്രമിച്ചതെന്നും, അവർ നിരന്തരം പണം ആവശ്യപ്പെട്ടുവെന്നും ധർമജൻ പറഞ്ഞു. സിനിമാ താരത്തിന്റെയും കൈയിൽ നിന്ന് സംഭാവനയായി ഒരു ലക്ഷം വീതം വാങ്ങിയാൽ പോരെ എന്നായിരുന്നു ഒരു നേതാവ് ചോദിച്ചതെന്നും, പണമില്ലെങ്കിൽ ഭാര്യയുടെ സ്വർണം വിറ്റ് പണം നൽകാൻ ആവശ്യപ്പെട്ടുവെന്നും ധർമജൻ പറഞ്ഞു.
അതേസമയം ധർമ്മജൻ കോൺഗ്രസിന് നേരെ നേരത്തെ ഉയർത്തിയ ആരോപണങ്ങൾ ഇങ്ങനെ ആയിരുന്നു.ഒരു കെപിസിസി സെക്രട്ടറിയും യുഡിഎഫ് മണ്ഡലം ഭാരവാഹിയും ചേർന്നു തന്റെ പേരിൽ ലക്ഷങ്ങൾ പിരിച്ചെടുത്തെന്നു ധർമ്മജൻ ചൂണ്ടിക്കാട്ടി. ഈ പണം തിരഞ്ഞെടുപ്പിൽ ചെലവാക്കിയിട്ടില്ല. സ്ഥാനാർഥിയാകുമെന്ന വാർത്തകൾ വന്നപ്പോൾ തന്നെ യുഡിഎഫിന്റെ ഒരു മണ്ഡലം ഭാരവാഹി നേതാക്കൾക്ക് പരാതി നൽകുകയും മാധ്യമങ്ങളോടു സംസാരിക്കുകയും ചെയ്തിരുന്നു. ഇതേ വ്യക്തി തന്നെ തന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായി വന്നതിൽ പരാജയം തുടങ്ങിയെന്നു അദ്ദേഹം പരാതിപ്പെട്ടു
https://www.facebook.com/Malayalivartha
























