കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വരനും വധുവും വിവാഹമണ്ഡപത്തില്‍ നിന്നും മാസ്‌കില്ലാതെ റോഡിലേക്ക്; കയ്യോടെ പിടികൂടി പോലീസ്, പിന്നീട് സംഭവിച്ചത്

കോവിഡ് വ്യാപനം രാജ്യമൊട്ടാകെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. നിയന്ത്രനങ്ങൾ പാലിച്ചുകൊണ്ടുവേണം ചടങ്ങുകൾ നടത്താനുള്ള നിർദ്ദേശവും അധികൃതർ നൽകിയിരുന്നു.
എന്നാൽ ഇത് എല്ലാവരും പാലിക്കുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. ഇത്തരത്തിൽ കുമളിയിൽ നിയന്ത്രണങ്ങള്‍ പാലിച്ചു നടത്തിയ വിവാഹ ചടങ്ങിലൂടെ പുതു ജീവിതത്തിലേക്കു കാലെടുത്തുവച്ച വധുവരന്മാര്‍ക്ക് മുഖാവരണത്തിന്റെ കരുതല്‍ മറക്കരുതെന്ന ഉപദേശം നല്‍കി പൊലീസ്.
കമ്ബം വടക്കേപെട്ടി സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞദിവസമാണ് രസകരമായ സംഭവം അരങ്ങേറിയത്. ഇവിടെ നടന്ന വിവാഹച്ചടങ്ങിന് ശേഷം വധുവും വരനും വിവാഹമണ്ഡപത്തില്‍ നിന്ന് പുറത്ത് റോഡിലേക്കിറങ്ങിയപ്പോഴാണ് സിഐ ശിലൈമണി പട്രോളിങ്ങിന്റെ ഭാഗമായി ഇതുവഴിയെത്തിയത്.
പോരേ പുകില്‍, വരനും വധുവും മാസ്‌ക് ധരിച്ചിട്ടില്ലെന്ന് കണ്ടതോടെ വാഹനം നിര്‍ത്തി പുറത്തിറങ്ങിയ സിഐ തന്റെ കൈവശമുണ്ടായിരുന്ന മാസ്‌ക് ഇരുവര്‍ക്കും സമ്മാനിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന ഉപദേശവും നല്‍കിയാണ് സിഐ മടങ്ങിയത്.
അതേസമയം, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സഹോദരന്റെ വിവാഹ ചടങ്ങില്‍ നൃത്തം വെച്ച് തസഹില്‍ദാര്‍. ഒഡീഷയിലാണ് സംഭവം. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമായിരുന്നു തഹസില്‍ദാരുടെ നൃത്തം. മെയ് 21 നായിരുന്നു തഹസില്‍ദാരുടെ സഹോദരന്റെ വിവാഹം.
സുകിന്ദയിലെ തഹസില്‍ദാറാണ് കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നൃത്തം ചെയ്തത്. നിലവില്‍ തഹസില്‍ദാര്‍ ലീവിലാണെന്നും ഡ്യൂട്ടിയില്‍ പ്രവേശിച്ച ശേഷം വിശദീകരണം തേടുമെന്നും ജജ്പൂര്‍ കളക്ടര്‍ അറിയിച്ചു. തഹസില്‍ദാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കാനുള്ള സമയമല്ലിതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























