കണ്ണൂരിൽ സ്കൂളിന് സമീപത്തുനിന്നും വടിവാളുകള്‍ കണ്ടെത്തി; വടിവാളുകള്‍ കണ്ടെത്തിയത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ വടിവാളുകള്‍ കണ്ടെത്തി. മാപ്പിള എല്‍പി സ്‌കൂളിനടുത്ത് നടത്തിയ ശുചീകരണത്തിനിടയിലാണ് വടിവാളുകള്‍ കണ്ടെത്തിയത്. തലശേരിയിലാണ് സംഭവം.
കലുങ്ക് വൃത്തിയാക്കുന്നതിനിടെയാണ് വടിവാളുകള്‍ ചാക്കില്‍ കെട്ടി ഒളിച്ച് വെച്ചതായി കണ്ടെത്തിയത്. ഇത്തരത്തില്‍ ആറോളം വടിവാളുകളാണ് ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തത്. ന്യൂമാഹി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കണ്ടെത്തിയ വടിവാളുകള്‍ ഒരു വര്‍ഷത്തിന് മുന്‍പ് ഒളിപ്പിച്ച് വെച്ചതാകാമെന്നാണ് പോലീസിന്റെ അനുമാനം.
https://www.facebook.com/Malayalivartha
























