മൂന്നാം തരംഗം നങ്ങളെ കഠിനമായി ബാധിക്കുന്നത് തടയാനുള്ള ഒരേയൊരു പരിഹാരമാണിത്... എല്ലാവരും വാക്‌സിന്‍ സ്വീകരിക്കുക; കൊവിഡ് വാക്സിനെ കുറിച്ച് നടി മഞ്‍ജിമ മോഹന്‍

രാജ്യം അതിതീവ്ര കൊവിഡ് വ്യാപനത്തിന്റെ പിടിയിലായിരിക്കുകയാണ്. കൊവിഡിനെതിരായ വാക്‍സിന്‍ സ്വീകരിക്കലും പ്രോട്ടോക്കോള്‍ പാലിക്കലും മാത്രമാണ് രോഗത്തെ ചെറുക്കാനുള്ള ഏക വഴി.
മരണസംഖ്യ ഉയരുന്നത് വലിയ ആശങ്കയാണ്. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ കുറിച്ചും അത് എത്രമാത്രം പ്രാധാന്യമാണെന്നും വ്യക്തമാക്കുകയാണ് നടി മഞ്‍ജിമ മോഹന്‍.
‘എല്ലാവരേയും പോലെ എനിക്ക് വാക്‌സിന്‍ എടുക്കാന്‍ ഒരു ചെറിയ ഭയം ഉണ്ടായിരുന്നു. പക്ഷേ വാക്‌സിനേഷന്‍ എടുക്കേണ്ടത് എത്ര പ്രധാനമാണെന്ന് ഡോക്ടര്‍ എന്നെ ബോധ്യപ്പെടുത്തി.
മൂന്നാം തരംഗം നങ്ങളെ കഠിനമായി ബാധിക്കുന്നത് തടയാനുള്ള ഒരേയൊരു പരിഹാരമാണിത്. എന്റെ ചോദ്യങ്ങള്‍ക്ക് ക്ഷമയോടെ ഉത്തരം നല്‍കിയതിന് നന്ദിയെന്നും മഞ്‍ജിമ മോഹന്‍ പറയുന്നു.
ഞങ്ങള്‍ക്ക് നിങ്ങള്‍ ചെയ്‍ത സേവനത്തിനും ഇത് ചെയ്യാന്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കിയതിനും ഫൈസലിനും രവിക്കും അപ്പോളോയിലെ മറ്റ് സ്റ്റാഫുകള്‍ക്കും നന്ദിയെന്നും മഞ്‍ജിമ മോഹന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























