ഒടുവിൽ പാകിസ്ഥാനെതിരെ തിരിച്ചടിച്ച് ഇസ്രായേൽ.. ശക്തമായി നേരിടാൻ തീരുമാനം... യഹൂദ വിരുദ്ധത വച്ച് പൊറുപ്പിക്കില്ല...

പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയുടെ യഹൂദവിരുദ്ധ പരാമർശത്തിൽ അമർഷം പ്രകടിപ്പിച്ച് ഇസ്രായേൽ യഹൂദ വിരുദ്ധതയെ "അങ്ങേയറ്റം ഗൗരവത്തോടെയും കർശനമായും തന്നെ കൈകാര്യം ചെയ്യണം.
പാകിസ്ഥാൻ ധനകാര്യ വകുപ്പ് മന്ത്രി യഹൂദ വിരുദ്ധമായി പ്രകടിപ്പിച്ച പരാമർശങ്ങൾ അങ്ങേയറ്റം ദുഃഖ കരം ആണ് " ശക്തമായ നടപടികളിൽ കൂടി മാത്രമേ ഇവ കൈകാര്യം ചെയ്യാൻ ആവുകയുള്ളൂ.
ഇത് ആദ്യമായല്ല ഷാ അഹമ്മദ് ഖുറേഷി തന്റെ നാവു കൊണ്ട് കെണിയിൽ അകപ്പെടുന്നത്. സ്വയം അകപ്പെടുക മാത്രമല്ല മൊത്തം രാജ്യത്തെ കൂടി പെടുത്തുക എന്നതാണ് പൊതുവിൽ അദ്ദേഹത്തിന്റെ ഒരു നിലപാട്. കടുത്ത ജൂത വിരുദ്ധത കൊണ്ടാണ് ഇപ്പോൾ അദ്ദേഹം വാർത്തകളിൽ നിറയുന്നത്.
റേസിസം എന്താണ് എന്ന് നമ്മൾ ഭൂരിഭാഗം പേർക്കും അറിയാവുന്നതാണ്. നിറത്തിന്റെ പേരിലോ വംശത്തിന്റെ പേരിലോ ഒരു പ്രേത്യേക ജന വിഭാഗത്തോട് അകാരണമായ ഭയം, വെറുപ്പ് , വിധ്വെഷം അല്ലെങ്കിൽ അറപ്പ് എന്നിവ കൈ കൊള്ളുന്നതിനെയാണ് നമ്മൾ പൊതുവെ റേസിസം എന്ന് പറയുന്നത്.
ആന്റി സെമിറ്റിസം എന്നാൽ റേസിസത്തിന്റെ ഒരു വക ഭേദം ആയാണ് കരുതപ്പെടുന്നത്. ആയിരക്കണക്കിന് ജൂതന്മാരെ കൊല്ലാൻ ഹിറ്റ്ലറെ പ്രേരിപ്പിച്ച ചേതോ വികാരം ആന്റി സെമിറ്റിസത്തിൽ അധിഷ്ടിതം ആയ ആര്യൻ മേധാവിത്വ തിയറി ആണെന്ന് എല്ലാവര്ക്കും അറിയാവുന്നതാണല്ലോ
ഇസ്രയേലും ഹമാസും തമ്മിലുള്ള അക്രമത്തിന് പരിഹാരം കാണുന്നതിന് ഏതു തരത്തിൽ ആണ് ഐക്യരാഷ്ട്രസഭ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്ന വിഷയത്തിന്മേൽ നടത്താൻ ഉദ്ദേശിച്ച ഒരു സിഎൻഎൻ അഭിമുഖത്തിൽ പാക്കിസ്ഥാന്റെ ധനകാര്യ വകുപ്പ് മന്ത്രിയും ഉന്നത നയതന്ത്രജ്ഞനും ആയ ഷാ മഹമൂദ് ഖുറേഷി അതിനു പകരം സെമിറ്റിക് വിരുദ്ധ പരാമർശം ആണ് നടത്തിയത്
ഏതെങ്കിലും തരത്തിലുള്ള വെടി നിർത്തലിലേക്ക് നയിക്കുന്ന സമാധാന ശ്രമങ്ങളെ കുറിച്ച് താങ്കൾക്ക് അറിവുണ്ടോ എന്നാ ചോദ്യത്തിന് ഖുറേഷി പറഞ്ഞ മറുപടി ഇങ്ങനെയാണ്.
"പൊതുജനാഭിപ്രായത്തിന്റെ സമ്മർദ്ദം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, വെടിനിർത്തൽ അനിവാര്യമായ ഒരു സാഹചര്യം ആണ് വന്നിരിക്കുന്നത്. ഇസ്രായേൽ തോറ്റു കൊണ്ടിരിക്കുകയാണ് . വളരെയധികം ശക്തമായ ബന്ധങ്ങൾ ഉണ്ടായിട്ടും അവർക്ക് മാധ്യമ യുദ്ധത്തിൽ അവർ തോറ്റു കൊണ്ടിരിക്കുകയാണ്".
എങ്ങനെയാണു അവർക്ക് മാധ്യമ ബന്ധങ്ങൾ ഉണ്ടായത് എന്നാണ് താങ്കൾ കരുതുന്നത് എന്ന ചോദ്യത്തിന് അവർ പണം കൊടുത്തു മേടിച്ചു എന്ന തരത്തിലുള്ള മറുപടിയാണ് ഖുറേഷി നൽകിയത്. ഇന്റർനാഷണൽ ഹോളോകാസ്റ്റ് റിമൻറൻസ് അലയൻസ് (ഐഎച്ച്‌ആർഎ) യഹൂദവിരുദ്ധതയെ ഇങ്ങനെയാണ് നിർവചിക്കുന്നത് " ആഗോള തലത്തിൽ ഒരു ജൂത ഗൂഡാ ലോചനയെക്കുറിച്ചോ അല്ലെങ്കിൽ മാധ്യമങ്ങൾ, സമ്പദ്‌വ്യവസ്ഥ, സർക്കാർ അല്ലെങ്കിൽ മറ്റ് സാമൂഹിക സ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന ജൂതന്മാരെക്കുറിച്ചോ ഉള്ള മിഥ്യയായ ധാരണ .
ഒന്നാം ലോക മഹാ യുദ്ധാന്തര കാലത്ത് ഹിറ്റ്ലർ ജൂത വംശ ഹത്യക്ക് ഉന്നയിച്ച ആരോപണങ്ങളും ഏതാണ്ട് സമാനമായിരുന്നു. താങ്കൾ ഇത്തരത്തിലുള്ള വംശീയതകൾ എതിർക്കുന്നുണ്ടോ എന്ന ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാതെ ഒഴിഞ്ഞു മാറുകയാണ് ഖുറേഷി ചെയ്തത്.
പ്രേത്യേകിച്ചും ജൂത രാഷ്ട്രത്തിന്റെ സമ്പൂർണ്ണ ഉന്മൂലനത്തിനായി പരിശ്രമിക്കുന്ന ഹമാസിന്റെ നടപടികൾ ഒട്ടും അപലപിക്കാൻ തയ്യാറാകാതെ തന്നെ . കൂടാതെ യഹൂദ വിരുദ്ധ പരാമർശങ്ങൾ നടത്താതെ ഒരു സന്തുലിത കാഴ്ചപ്പാടിൽ ഇവിടെ നടക്കുന്ന ആക്രമണങ്ങളെ അപലപിക്കാൻ ആകില്ലേ എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി നൽകാതെ ഖുറേഷി ഒഴിഞ്ഞു മാറുകയുണ്ടായി
ഇസ്രായേൽ-പലസ്തീൻ പോരാട്ടം ആരംഭിച്ചതു മുതൽ ഖുറേഷി ഈ പ്രശ്നത്തിൽ വളരെ സജീവമായിട്ടാണ് ഇടപെടുന്നത് , പശ്ചിമേഷ്യയിൽ നിന്നുള്ള നിരവധി എതിരാളികളോട് ഇസ്ലാമാബാദിന്റെ പ്രഖ്യാപിത നയത്തിന് അനുസൃതമായി പലസ്തീൻ ലക്ഷ്യത്തിനായി പിന്തുണ നൽകാൻ ഖുറേഷി ശ്രമിച്ചു വരുകയാണ്
അതെ സമയം ഇത് ആദ്യമായല്ല പാകിസ്ഥാനിൽ നിന്നും അങ്ങേയറ്റം ഇസ്രായേൽ വിരുദ്ധ പരാമർശങ്ങൾ ഉണ്ടാകുന്നത്. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പി.ടി.ഐ പാർട്ടി യുടെ നിയമസഭാംഗമായ അസ്മ ഹദീദ് ബുധനാഴ്ച പാകിസ്ഥാൻ പാർലമെന്റിൽ പ്രസ്താവിച്ചത് ഇപ്രകാരം ആണ് .
ഇസ്രയേലിനെ നേരിടാൻ അവശേഷിക്കുന്ന ഒരേയൊരു വഴി 'ജിഹാദ്' മാത്രമാണ്. മേഖലയിലെ സമാധാനത്തെ തകർത്ത ആക്രമണങ്ങളെ ഒരു തരത്തിലും അപലപിക്കാത്ത പിടിഐ നേതാവ് ഇസ്രയേലിനെതിരെ 'ഞങ്ങളുടെ എല്ലാ കുട്ടികളും ജിഹാദിനായി സമർപ്പിക്കപ്പെടും' എന്നും അഭിപ്രായപ്പെട്ടു. സംഭാഷണം ഇനി ഒരു ഓപ്ഷനല്ലെന്നും അവർ കൂട്ടിച്ചേർത്തു
അതെ സമയം ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതി റോണി യെദിദിയ ഒരു ദേശീയ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിൽ യഹൂദ വിരുദ്ധ പരാമർശങ്ങളെ ശക്തമായി അപലപിചു കൊണ്ട് രംഗത്ത് വന്നു. അവരുടെ വാക്കുകളിൽ തന്റെ പ്രസ്താവനയിൽ പാകിസ്ഥാൻ ധനകാര്യ വകുപ്പ് മന്ത്രി ഇത്തരത്തിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത് അങ്ങേയറ്റൻ ഖേദകരം തന്നെയാണ്. " നിർഭാഗ്യവശാൽ, കഴിഞ്ഞ രണ്ട് ആഴ്ചകളായി ധാരാളം യഹൂദവിരുദ്ധ അഭിപ്രായങ്ങളും പ്രവർത്തനങ്ങളും വന്നു കൊണ്ടിരിക്കുന്നു , ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെയധികം സങ്കടകരമാണ്.
ഈ യഹൂദ വിരുദ്ധത ഞങ്ങൾ ലോകമെമ്പാടും കണ്ടു വരുകയാണ് ഇതിനെ അന്താരാഷ്ട്ര സമൂഹം അപലപിക്കണം, സന്തോഷകരമായ വാർത്ത എന്തെന്നാൽ വാസ്തവത്തിൽ അന്താരാഷ്ട്ര സമൂഹം യഹൂദവിരുദ്ധതയെ അപലപിക്കാൻ തുടങ്ങിയിരിക്കുന്നു. ഏതു തരത്തിലുള്ള യഹൂദ വിരുദ്ധതയും കർശനമായും വ്യക്തമായും നേരിടുക തന്നെ വേണം. അവർ പ്രസ്താവിച്ചു.
https://www.facebook.com/Malayalivartha
























