മന്ത്രി വി അബ്ദുറഹ്മാനും നെന്മാറ എം എല്‍ എ കെ ബാബുവും സത്യപ്രതിജ്ഞ ചെയ്തു... സ്പീക്കറിന്റെ ചേംബറിലായിരുന്നു ചടങ്ങ്

മന്ത്രി വി അബ്ദുറഹ്മാനും നെന്മാറ എം എല്‍ എ കെ ബാബുവും സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറിന്റെ ചേംബറിലായിരുന്നു ചടങ്ങ്. അബ്ദുറഹ്മാന്‍ ദൈവനാമത്തിലും ബാബു സഗൗരവത്തിലുമാണ് പ്രതിജ്ഞയെടുത്തത്.
ഇരുവരും ഇരുപത്തിനാലാം തീയതി സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. അബ്ദുറഹ്മാന്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉളളതിനാലും ബാബു കൊവിഡ് നിരീക്ഷണത്തില്‍ ആയിരുന്നതിനാലുമാണ് സത്യപ്രതിജ്ഞ ചെയ്യാതിരുന്നത്.
അതേസമയം, രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം നിയമസഭയില്‍ ആരംഭിച്ചു. സത്യപ്രതിജ്ഞയില്‍ പിശക് പറ്റിയ ദേവികുളം എം എല്‍ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
കോവളം എം എല്‍ എ വിന്‍സെന്റ് കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നതിനാല്‍ ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha

























