സംസ്ഥാനത്ത് ലോക്ഡൗണ്‍ വീണ്ടും നീട്ടിയേക്കും; കൊവിഡ് നിയന്ത്രണങ്ങളില്‍ ജൂണ്‍ 30 വരെ ഇളവ് വരുത്തരുതെന്ന് കേന്ദ്രം; ഘട്ടംഘട്ടമായി ഇളവ് നല്‍കുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

സംസ്ഥാനത്ത് ലോക്ഡൗണ്‍ വീണ്ടും നീട്ടാന്‍ സാധ്യത. മേയ് 30 ന് ലോക്ഡൗണ്‍ അവനസാനിക്കാന്‍ ഇരിക്കെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ നിര്‍ദ്ദേശമാണ് കേരളത്തില്‍ ലോക്ഡൗണ്‍ നീട്ടാനുള്ള സാധ്യത വര്‍ധിപ്പിച്ചത്. രാജ്യത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ജൂണ്‍ 30 വരെ തുടരണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ കുറയുന്നുണ്ട്, എന്നിരുന്നാലും ഒരു മാസത്തേയ്ക്ക് കൂടി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തരുതെന്ന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ പ്രാദേശികമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. വ്യാപനം കുറയുന്നുണ്ടെങ്കിലും സജീവമായ കേസുകള്‍ ഇപ്പോഴും ഉയര്‍ന്ന നിലയിലാണ്. അതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരേണ്ടത് പ്രധാനമാണ്.
പ്രദേശിക സാഹചര്യങ്ങളും ആവശ്യകതകളും വിലയിരുത്തി ഘട്ടംഘട്ടമായി ഇളവ് നല്‍കുന്നത് സംസ്ഥാനങ്ങള്‍ക്ക് ആലോചിക്കാമെന്നും സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്ക് ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ്കുമാര്‍ ഭല്ല ഇറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. ഏപ്രില്‍ 29- ന് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ജൂണ്‍ 30 വരെ തുടരണം. നിര്‍ദ്ദേശമനുസരിച്ചുള്ള ഓക്‌സിജന്‍ കിടക്കള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്ററുകള്‍, താത്കാലിക ആശുപത്രികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു.
എന്നാല്‍ പുതിയ ഉത്തരവില്‍ ഏതെങ്കിലും പ്രത്യേക സംസ്ഥാനത്തോ പ്രദേശത്തോ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടില്ല. നിലവിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ വ്യാപനം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാലാണ് പുതിയ തീരുമാനം. കൊറോണ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനം ഉണ്ടെങ്കില്‍ നിയന്ത്രണം തുടരണമെന്ന് നിര്‍ദ്ദേശമുണ്ട്. ഏപ്രില്‍ 25-ന് ആരോഗ്യ മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശമനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ പരിഗണിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























